ADVERTISEMENT

ആയില്യം

മാതാപിതാക്കളോടൊപ്പം താമസിച്ചു ജോലി ചെയ്യുന്നതിനായി കൂടുതൽ വിസ്തൃതിയുള്ള ഗൃഹം വാടകയ്ക്കെടുക്കും. തൊഴിൽപരമായും കുടുംബപരമായും സമാധാനപരമായ അന്തരീക്ഷം സംജാതമാകും. വ്യാപാര വിപണന വിതരണ മേഖലകൾ വിപുലീകരിക്കുവാനും ആയില്യം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. 

 

 

മകം

ആധുനിക സംവിധാനം സ്വീകരിച്ചുകൊണ്ട് ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. വാഹന അപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷനേടും. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങൾക്കും കൂടുതൽ പ്രയത്നം വേണ്ടിവരുവാനും മകം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.

 

പൂരം

ഔദ്യോഗിക മേഖലകളിൽ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. സ്വപ്നങ്ങൾ സാക്ഷാത്കരിക്കും. വിശേഷപ്പെട്ട ദേവാലയദർശനത്തിനും പൂരം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. 

 

ഉത്രം

പ്രതീക്ഷിച്ച സ്ഥലത്തേക്ക് സ്ഥലമാറ്റം ലഭിക്കും. പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനം ലഭിക്കുവാനും ഉത്രം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. 

English Summary: Monthly Prediction by Kanippayyur November 2022 / Ayilyam, Makam, Pooram, Uthram 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com