ADVERTISEMENT

മകയിരം

ഔദ്യോഗികമേഖലയിൽ ജോലിഭാരം വർധിക്കും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കും. ചിരകാലാഭിലാഷമായ വിദേശയാത്രയ്ക്ക് അനുകൂലമായ സഹചര്യം വന്നു ചേരുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. 

 

 

തിരുവാതിര

കർമമണ്ഡലങ്ങളിൽ ആധുനിക സംവിധാനം സ്വീകരിച്ചു കൊണ്ട് പ്രവർത്തനക്ഷമത കൈവരിക്കും. സങ്കൽപങ്ങൾ യാഥാർഥ്യമാകും. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. വാക്കും പ്രവർത്തിയും ഫലപ്രദമായി തീരുവാനും തിരുവാതിര നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.

 

പുണർതം

‌ക്രിയാത്മകമായി പ്രവർത്തിക്കുന്നതു വഴി ഏതൊരു വിപരീത സാഹചര്യങ്ങളെയും അതിജീവിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. മേലധികാരികളിൽ നിന്ന് അനുമോദനങ്ങൾ വന്നു ചേരുവാനും പുണർതം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. 

 

പൂയം

ഔദ്യോഗികമേഖലയിൽ ജോലിഭാരം വർധിക്കും. വിജ്ഞാനപ്രദമായ വിഷയങ്ങൾ ആർജിക്കുവാനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും അവസരം വന്നു ചേരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും പൂയം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. 

English Summary: Monthly Prediction by Kanippayyur November 2022 / Makayiram,Thiruvathira, Punartham, Pooyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com