ADVERTISEMENT

അനിഴം

അനാവശ്യ ചിന്തകളൊഴിവാക്കി ഈശ്വര പ്രാർഥനകളോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. വിശേഷപ്പെട്ട ദേവാലയദർശനത്തിനും അനിഴം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. 

 

തൃക്കേട്ട

ഔദ്യോഗികമേഖലകളിൽ നിന്ന് ചില വിഷമങ്ങൾ വന്നു ചേരാം. പുതിയ ഭരണസംവിധാനം സ്വീകരിച്ചു കൊണ്ട് ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും സ്വന്തം ഉത്തരവാദിത്തങ്ങൾ മറ്റൊരാളെ ഏൽപിക്കുന്നതും അബദ്ധമായിത്തീരുവാനും തൃക്കേട്ട നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. 

 

 

മൂലം

അമിതമായ ആവേശം ഒഴിവാക്കണം. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ എല്ലാ കാര്യങ്ങൾക്കും കൂടുതൽ പ്രയത്നം വേണ്ടി വരും. അവിസ്മരണീയമായ മുഹൂർത്തങ്ങൾ അനശ്വരമാക്കുവാനും മൂലം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. 

 

 

പൂരാടം

ഔദ്യോഗികമേഖലകളിൽ ചുമതലകൾ വർധിക്കും. സന്ധി സംഭാഷണം, ചർച്ചകള്‍, പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയിൽ അനുകൂലമായ വിജയം കൈവരിക്കും. ബന്ധുമിത്രാദികളെ സാമ്പത്തികമായി സഹായിക്കുവാനും പൂരാടം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. 

English Summary: Monthly Prediction by Kanippayyur November 2022 / Anizham, Thriketta, Moolam, Pooradam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com