ADVERTISEMENT

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും:)

 

ഈ കൂറുകാർക്ക് ശനിമാറ്റം മൂലം ജീവിതത്തിൽ ഉയർച്ച ലഭിക്കാം. പുതിയ ധനാഗമ മാർഗങ്ങൾ വന്നു ചേരാം. സാമ്പത്തിക അഭിവൃദ്ധി പ്രതീക്ഷിക്കാം. സമൂഹത്തിൽ സ്ഥാനമാനങ്ങൾ , മനഃ സുഖം എന്നിവ ലഭിക്കുന്ന കാലമാണ്. 

 

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

 

ഈ കൂറുകാർക്ക് കണ്ടകശനി കാലമാണ്. തൊഴിൽ പ്രശ്നം ധാരാളമായി അലട്ടാനിടയുണ്ട്. തൊഴിൽ മാറാൻ ഒരു  കാരണവശാലും ശ്രമിക്കരുത്. മറ്റൊരു ജോലി ലഭിക്കാൻ താമസമുണ്ടാവാം. വീടിനു അറ്റകുറ്റപ്പണികൾ , വീട് മാറി താമസിക്കേണ്ട സാഹചര്യം ഇവയുണ്ടാവാം.   

 

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

 

യാത്രകൾ കൂടുതലായി വേണ്ടി വരാം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാം. ബന്ധു സമാംഗം ഉണ്ടാവാം. ചെറിയ രീതിയിൽ സന്തോഷം എപ്പോഴും നിലനിൽക്കും. പൊതുവെ നല്ല സമയമാണ്. ചെറിയ ഭാഗ്യാനുഭവങ്ങൾ അനുഭവത്തിൽ വരാം.

 

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):

 

ഈ കൂറുകാർക്ക് അഷ്ടമശനിയാണ്. വളരെയധികം ശ്രദ്ധിക്കേണ്ട കാലമാണ്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത കാണുന്നു. സാമ്പത്തികമായും തൊഴിൽപരമായും ക്ലേശങ്ങൾ ഉണ്ടാവാം.  

 

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

 

ഈ കൂറുകാർക്ക്  കണ്ടകശ്ശനിക്കാലമാണ്. വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം.  അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. വീഴ്ചകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. വിദേശയാത്രകൾക്ക് നല്ല സമയമാണ്. സ്ഥലം വാങ്ങാനും വീട് പണിക്കും സമയം അനുകൂലമാണ്. സാമ്പത്തിക ബാധ്യത ഉണ്ടാകാനിടയുണ്ട്. വിവാഹാദി മംഗളകാര്യം നടക്കാനിടയുണ്ട്. രാത്രിയാത്രകൾ ഒഴിവാക്കുക.  കുടുംബ കലഹം ഉണ്ടാവാനുള്ള സാഹചര്യം ഒഴിവാക്കുക.

 

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

 

ഈ കൂറുകാർക്ക് ശനിമാറ്റം മൂലം സദ്‌ഫലങ്ങൾ അനുഭവത്തിൽ വരാം.  ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലെല്ലാം വിജയിക്കും. ഭൂമിയില്ലാത്തവർക്ക് ഭൂമി ലഭിക്കും. ബാധ്യതകൾ ഇല്ലാതെ വീടുപണി പൂർത്തീകരിക്കാനും വസ്തുവകകൾ വാങ്ങാനും സാധിക്കും. തൊഴിൽ മാറ്റത്തിന്  അനുയോജ്യമായ സമയമാണ്. പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. സമൂഹത്തിൽ അംഗീകാരങ്ങൾക്ക് സാധ്യത. തൊഴിലിൽ ഉയർച്ചയുടെയും കാലമാണ്.

 

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

 

ഈ കൂറുകാർക്ക് സമയം നല്ലതല്ല. രോഗദുരിതങ്ങൾ മൂലം മനഃ ക്ലേശം കാണുന്നു. ചിലർക്ക് ആശുപത്രി വാസം വേണ്ടിവരാം. അധികച്ചിലവ് ഉണ്ടാകാതെ ശ്രമിക്കുക .ബന്ധുജങ്ങളുമായി തർക്കത്തിന് മുതിരരുത്. ഈശ്വരാധീനം വർധിപ്പിക്കുക. 

 

 

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

 

ഈ കൂറുകാർക്ക് കണ്ടകശ്ശനിക്കാലമാണ്. തൊഴിൽ മാറാനുള്ള സാഹചര്യമുണ്ടാവും. പക്ഷേ തൊഴിൽമാറ്റം ഗുണകരമാവില്ല. വാഹനം മേടിക്കാനുള്ള സമയമാണ്. വീടുവാങ്ങാനോ  വീടുമാറിതാമസിക്കാനോ ഇടയുള്ള കാലമാണ്. വരുമാന മാർഗത്തിൽ തടസ്സങ്ങൾ നേരിടാം . ഭവനത്തിൽ കലഹം ഉണ്ടാവാതെ 

ശ്രദ്ധിക്കുക.

 

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

 

ശനിമാറ്റം മൂലം ഏറ്റവും പ്രയോജനം ലഭിക്കാവുന്ന കൂറുകാരാണ് ഇക്കൂട്ടർ. ഇവരുടെ എല്ലാ ദുരിതങ്ങളും മാറാൻ പോകുന്ന കാലമാണ്. ജീവിത്തിൽ ഉയർച്ചയുടെ കാലമാണ്. വീട്, ഭൂമി എന്നിവ വാങ്ങാൻ അനുയോജ്യമായ സമയമാണ്. ശനി മൂന്നിൽ സഞ്ചരിക്കുന്ന കാലമായതിനാൽ സർവൈശ്വര്യങ്ങളും പ്രതീക്ഷിക്കാം.

 

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

 

ഈ കൂറുകാർ ശ്രദ്ധിക്കേണ്ട സമയമാണ്. ഏഴരശ്ശനിക്കാലമാണ്. മനോദുഖങ്ങൾ ഉണ്ടാകാം. തൊഴിൽ മാറ്റം ഉണ്ടാകാം. ധനനഷ്ടം കാണുന്നു . യാത്രാ ക്ലേശങ്ങൾ അനുഭവപ്പെടാം. ബന്ധുജനങ്ങളുമായി കലഹം ഉണ്ടാകാം. വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെയധികം ശ്രദ്ധിക്കണം.

 

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

 

പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ ശ്രദ്ധിക്കണം. പണം ഇടപാടുകൾ കുറയ്ക്കണം. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. മാനസിക വിഷമതകൾ കൂടും. വേണ്ടാത്ത പല ചിന്തകളും മനസ്സിൽ വന്നുചേരും. ഈശ്വരാനുഗ്രഹം വർധിപ്പിക്കണം . കടബാധ്യതകൾ ഉണ്ടാവാതെ ശ്രദ്ധിക്കണം . പുതിയ തൊഴിൽ സംരംഭങ്ങളിൽ ഏർപ്പെടുരുത്. 

 

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

 

ഏഴരശ്ശനിക്കാലമാണ് ഈ കൂറുകാർക്ക്. ദൂരയാത്രകൾ ഉണ്ടാവും. ചിലവ് വർധിക്കും.  ധനനഷ്ടം ഉണ്ടാകാം. വാഹനങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. കുടുംബത്തിൽ കലഹമുണ്ടാവാതെ ശ്രദ്ധിക്കുക. 

 Content Summary : Saturn Transit 2023 Prediction

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com