ഡിസംബറിലെ സമ്പൂർണ നക്ഷത്രഫലം ; അശ്വതി, ഭരണി ,കാർത്തിക,രോഹിണി

HIGHLIGHTS
  • അശ്വതി, ഭരണി ,കാർത്തിക, രോഹിണി നക്ഷത്രക്കാർക്ക്‌ ഡിസംബർ മാസം എങ്ങനെ?
monthly-prediction-by-kanippayyur-december-2022-ashwathy-bharani-karthika-rohini
SHARE

അശ്വതി

തൊഴിൽ മേഖലകളിലുള്ള ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വരും. വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധിക്കണം. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നഷ്ടങ്ങൾ വന്നു േചരുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

ഭരണി 

വ്യാപാരവിപണന വിതരണമേഖലകളിൽ പ്രതീക്ഷിച്ച നേട്ടം ലഭിക്കില്ല. ഔദ്യോഗിക മേഖലകളിൽ അധികാരപരിധി വർധിക്കും. ജീവിത നിലവാരം വർധിക്കും. പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

കാർത്തിക

കുടുംബത്തിൽ പലതരത്തിലുള്ള അസ്വാരസ്യങ്ങൾ വന്നു ചേരാം. പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം വന്നു ചേരുവാനും കാർത്തിക നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

രോഹിണി

വ്യാപാരവിപണനവിതരണ രംഗത്ത് ക്രമാനുഗതമായ പുരോഗതികൈവരിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നതിനാൽ അനുമോദനങ്ങൾ വന്നു ചേരുവാനും രോഹിണി നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

Content Summary: Monthly Prediction by Kanippayyur December 2022 / Ashwathy, Bharani , Karthika , Rohini

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS