ADVERTISEMENT

ആയില്യം

പുതിയ ജോലി ലഭിക്കുവാൻ സാധ്യത കാണുന്നു. കർമമണ്ഡലങ്ങളോടു ബന്ധപ്പെട്ട് യാത്രകൾ വേണ്ടി വരും. കാർഷികമേഖലകളിൽ ആദായം വർധിക്കും. വാഹനം മാറ്റിവാങ്ങുവാനും ആയില്യം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

മകം

മാതാപിതാക്കളോടൊപ്പം താമസിച്ചു കൊണ്ട് ജോലി ചെയ്യുന്നതിനായി തൊഴിൽ ക്രമീകരിക്കും. പൂർവികമായ സ്വത്ത് രേഖാപരമായി ലഭിക്കും. കല, സാഹിത്യം, സംഗീതം എന്നീ േമഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ക്രമാനുഗതമായ പുരോഗതി കൈവരിക്കുവാനും മകം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു.

പൂരം

വ്യത്യസ്തവും വിവിധങ്ങളുമായ കർമപഥങ്ങൾ വന്നു ചേരും. ഏറ്റെടുത്ത പദ്ധതികൾ ലക്ഷ്യപ്രാപ്തിയിലെത്തിക്കും. പരീക്ഷ, ഇന്റർവ്യൂ, കലാകായിക പരിപാടികൾ എന്നിവയിൽ വിജയിക്കുവാനും പൂരം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

ഉത്രം

ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളാൽ മാർഗതടസ്സങ്ങൾ അതിജീവിക്കും. ജീവിതനിലവാരം വർധിക്കും. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കുവാനും ഉത്രം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

Content Summary: Monthly Prediction by Kanippayyur December 2022 / Ayilyam, Makam, Pooram, Uthram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com