ADVERTISEMENT

മകയിരം

 

സങ്കീർണമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ആത്മവിശ്വാസം വർധിക്കും. കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ നോക്കണം. വാക്കും പ്രവൃത്തിയും ഫലപ്രദമായി തീരുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

 

 

തിരുവാതിര

 

കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ നോക്കണം. കാർഷിക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. വിദ്യാർഥികൾക്കും ഗവേഷകർക്കും എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കാനും. ഗഹനമായ വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കുവാനും തിരുവാതിര നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

 

 

പുണർതം 

 

വിദേശത്ത് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കും. വർഷങ്ങൾക്കു ശേഷം സഹപാഠികളെ കാണാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കുവാനും പുണർതം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

 

 

പൂയം

 

ഔദ്യോഗിക മേഖലകളിൽ സ്ഥാനക്കയറ്റം ലഭിക്കും. കലാകായികമേഖലയിലുള്ളർക്ക് സമയം അനുകൂലം. അഹോരാത്രം പ്രവർത്തിക്കുന്ന കർമമണ്ഡലങ്ങളിൽ പ്രതീക്ഷിച്ചതിലുപരി വിജയം കൈവരിക്കുവാനും പൂയം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

 

 

Content Summary: Monthly Prediction by Kanippayyur December 2022 / Makayiram,Thiruvathira, Punartham, Pooyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com