ADVERTISEMENT

അനിഴം

 

മാസത്തിന്റെ ആദ്യ പകുതിയിൽ ആത്മവിശ്വാസക്കുറവ് അനുഭവപ്പെടാം. പദ്ധതിസമർപ്പണത്തിന് തടസ്സം അനുഭവപ്പെടാം. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും അനിഴം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

 

 

തൃക്കേട്ട

 

കർമമേഖലയിൽ ക്രമാനുഗതമായ പുരോഗതിയും സാമ്പത്തിക നേട്ടവും കൈവരിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. വ്യവസ്ഥകൾ പാലിച്ചു കൊണ്ടു ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കുവാനും തൃക്കേട്ട നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

 

 

മൂലം

 

അമിതമായ ആത്മവിശ്വാസം ഒഴിവാക്കുക. ഔദ്യോഗികപരമായ യാത്രകൾ അനുകൂലമാക്കി തീർക്കുവാൻ സാധിക്കും. തൊഴിൽ മേഖലകളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുവാനും മൂലം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

 

 

പൂരാടം

 

പല വിധത്തിലുള്ള കർമമണ്ഡലങ്ങൾ വന്നു ചേരും. ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും. വീഴ്ചകൾ ഉണ്ടാകാതെ സൂക്ഷിക്കണം. ഭൂമി ക്രയവിക്രയങ്ങള്‍ വഴി സാമ്പത്തിക നേട്ടത്തിനും പൂരാടം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

Content Summary: Monthly Prediction by Kanippayyur December 2022 / Anizham, Thriketta, Moolam, Pooradam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com