ADVERTISEMENT

ഉത്രാടം

 

ഏറ്റെടുത്ത കാര്യങ്ങൾ പ്രതീക്ഷിച്ചതിലുപരി ഭംഗിയാക്കി തീർക്കും. സാമ്പത്തിക ഇടപാടുകളിൽ അനുകൂലമായ വിജയം കൈവരിക്കും. ശമ്പളവർധനവ് മുൻകാലപ്രാബല്യത്തോടു കൂടി ലഭിക്കുവാനും ഉത്രാടം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു.

 

തിരുവോണം

 

ഏറ്റെടുത്ത ദൗത്യം വിജയകരമായി ചെയ്തു തീർക്കും. ദൂരദേശയാത്രകൾ വേണ്ടി വരും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിനുള്ള അവസരം വന്നു ചേരും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനും തിരുവോണം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

 

 

അവിട്ടം

 

വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കർമപഥങ്ങളിൽ ഏർപ്പെടുവാനുള്ള അവസരം വന്നു ചേരും. മംഗള കർമങ്ങളിൽ പങ്കെടുക്കും. പുണ്യതീർഥഉല്ലാസ വിനോദ യാത്രകൾ നടത്തുവാനും അവിട്ടം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു.  

 

 

ചതയം

 

തൊഴില്‍ മേഖലകളിൽ അഭൂതപൂർവമായ വളർച്ച കൈവരിക്കും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം വന്നു ചേരും. വ്യാപാരവിപണനവിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കുവാനും ചതയം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

 

Content Summary: Monthly Prediction by Kanippayyur December 2022 / Uthradam , Thiruvonam , Avittam , Chathayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com