ADVERTISEMENT

ആയില്യം

ഏപ്രിൽ മാസത്തിൽ ഗൃഹപ്രവേശനത്തിനുള്ള യോഗം കാണുന്നു. കുടുംബജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അതിജീവിക്കുവാൻ സാധിക്കും. ശുഭാപ്തിവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം പ്രതീക്ഷിച്ചതിലുപരി വിജയം കൈവരിക്കും. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. ചിരകാലാഭിലാഷമായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കുവാനും ആയില്യം നക്ഷത്രക്കാർക്ക് ഈ 2023– ൽ യോഗം കാണുന്നു. 

 

 

മകം

കർമമണ്ഡലങ്ങളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. കല, സാഹിത്യം, സംഗീതം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് സമയം അനുകൂലം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങൾക്കും പദ്ധതി സമർപണത്തിനും ഏപ്രിൽ മാസത്തിനു ശേഷം സമയം അനുകൂലം. ഗൃഹപ്രവേശനത്തിനുള്ള അവസരം വന്നു ചേരുവാനും മകം നക്ഷത്രക്കാർക്ക് ഈ 2023 – ൽ യോഗം കാണുന്നു. 

 

 

പൂരം

നിർത്തിവച്ച കർമമണ്ഡലങ്ങൾ പുനരാരംഭിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് അവസരം വന്നു ചേരും. ശമ്പളവർധനവ് മുൻകാലപ്രാബല്യത്തോടു കൂടി ലഭിക്കും. കല, സാഹിത്യം, കായിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് സമയം അനുകൂലം. ഊഹകച്ചവടത്തിൽ നിന്ന് സാമ്പത്തിക നേട്ടം ലഭിക്കുവാനും പൂരം നക്ഷത്രക്കാർക്ക് ഈ 2023 – ൽ യോഗം കാണുന്നു. 

 

 

ഉത്രം

തൊഴിൽ മേഖലകളിൽ മാറ്റം അനിവാര്യമായി തീരും. വ്യാവസായിക മേഖലകളിൽ അവസരങ്ങൾ കുറയും. വിദേശത്ത് ഉപരിപഠനത്തിന് അനുമതി ലഭിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. മംഗളകർമങ്ങളിൽ പങ്കെടുക്കുവാനും ഉത്രം നക്ഷത്രക്കാർക്ക് ഈ 2023 – ൽ യോഗം കാണുന്നു. 

 

Content Summary: Yearly Prediction by Kanippayyur  2023 / Ayilyam, Makam, Pooram, Uthram 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com