ADVERTISEMENT

അനിഴം

ആരോഗ്യം അനുകൂലമായിരിക്കില്ല. വിദ്യാർഥികൾക്ക് അലസത വർധിക്കാം. കല, സാഹിത്യം, സംഗീതം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഏപ്രിൽ മാസത്തിനു ശേഷം നേട്ടം കുറയും. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. എല്ലാ കാര്യങ്ങളിലും കൂടുതൽ പ്രയത്നം വേണ്ടി വരുവാനും അനിഴം നക്ഷത്രക്കാർക്ക് ഈ 2023 – ൽ യോഗം കാണുന്നു. 

 

തൃക്കേട്ട

വിഭാവനം ചെയ്ത കാര്യങ്ങൾക്ക് കൂടുതൽ പ്രയത്നവും അധിക ചെലവും േവണ്ടി വരും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം വന്നു ചേരും. സ്ഥാനക്കയറ്റം ലഭിക്കും. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറും. സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാനും തൃക്കേട്ട നക്ഷത്രക്കാർക്ക് ഈ 2023 – ൽ യോഗം കാണുന്നു. 

 

മൂലം

കർമമണ്ഡലങ്ങളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. ജീവിതനിലവാരം വർധിക്കും. സ്വന്തമായി ഭൂമി വാങ്ങി ഗൃഹം നിർമിക്കാനുള്ള യോഗം കാണുന്നു. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും സമയം അനുകൂലം. കാർഷികമേഖലയിൽ നിന്ന് നേട്ടം ലഭിക്കാം. വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കുവാനും മൂലം നക്ഷത്രക്കാർക്ക് ഈ 2023 – ൽ യോഗം കാണുന്നു. 

 

പൂരാടം

ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ നിർവഹിക്കും. ശമ്പളവർധനവ് മുൻകാലപ്രാബല്യത്തോടു കൂടി ലഭിക്കും. വിശേഷപ്പെട്ട ദേവാലയദർശനത്തിനുള്ള യോഗം കാണുന്നു. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. പഠിച്ചവിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് അവസരം വന്നു ചേരുവാനും പൂരാടം നക്ഷത്രക്കാർക്ക് ഈ 2023 – ൽ യോഗം കാണുന്നു. 

Content Summary: Yearly Prediction by Kanippayyur  2023 / Anizham, Thriketta, Moolam, Pooradam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com