ADVERTISEMENT

2023 ജനുവരി 01 മുതൽ ഡിസംബർ 31 വരെയുള്ള സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം

 

അശ്വതി

ഉത്തരവാദിത്വങ്ങൾ കൂടും. കർമരംഗത്ത് മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കും. കഴിവും അറിവും പ്രാപ്തിയും ഉണ്ടെങ്കിലും അവസരങ്ങൾ കുറയുന്നതിനാൽ മനോവിഷമം തോന്നും. സഞ്ചാരക്ലേശം വർധിക്കും. ഗർഭിണികൾ ദൂരയാത്രയും സാഹസിക പ്രവൃത്തിയും ഉപേക്ഷിക്കണം. ആഹാരകാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഗൃഹം മോടി പിടിപ്പിക്കുന്നതിന് പണം ചെലവഴിക്കും. പരസ്പര വിരുദ്ധമായ തോന്നലുകളെ അതിജീവിക്കാൻ വിദഗ്ദരുടെ നിർദ്ദേശം തേടും. ദുശ്ശീലങ്ങൾ ഒഴിവാക്കാൻ നിർബന്ധിതനാകും. വാക്കുതർക്കത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കണം.

 

ഭരണി 

അർഥവ്യാപ്തിയോടു കൂടിയ ആശയങ്ങളും ചിന്തകളും പുതിയ തലങ്ങൾക്ക് വഴിയൊരുക്കും. ആപൽ ഘട്ടത്തിൽ നിന്നും ബന്ധുക്കളെ രക്ഷിക്കേണ്ടതായി വരും. മേലധികാരികളുമായി തർക്കത്തിൽ ഏർപ്പെടാതെ നോക്കണം. സന്താനങ്ങളുടെ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി കൂടുതൽ ധനം ചെലവഴിക്കേണ്ടതായി വരും. വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. അപ്രധാനമായ കാര്യങ്ങൾ അനാവശ്യമായി ആലോചിക്കുന്ന പ്രവണത ഒഴിവാക്കണം. പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെങ്കിലും തന്മയത്വത്തോടെ എല്ലാത്തിനേയും നേരിടും അപാകതകൾ പരിഹരിച്ച് വ്യവസായം പുനരാരംഭിക്കും.

 

കാർത്തിക 

ഉദ്യോഗാർഥികൾക്ക് തൊഴിൽ സാധ്യത വർധിക്കും. എല്ലാ രംഗങ്ങളിലും അഭിപ്രായപ്രകടനത്തിന് അവസരം വന്നു ചേരും. മാനസിക ദൗർബല്യം മാറി തിരിച്ചറിവ് വേഗത്തിൽ ഉണ്ടാകും. ശത്രുക്കളെ അതിജീവിച്ച് ലക്ഷ്യത്തിലെത്താൻ സാധിക്കും. അപ്രതീക്ഷിതമായി ധനലാഭം ഉണ്ടാകുമെങ്കിലും പാഴ്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. ബിസിനസ്സ് നല്ലരീതിയിൽ നടക്കുമെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടിന് അയവു വരില്ല. പൊതു പ്രവർത്തകർക്ക് അംഗീകാരം ലഭിക്കും. ദൈവവിശ്വാസം കൂടും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. അർപ്പണ മനോഭാവം, നിഷ്കർഷ, ലക്ഷ്യബോധം തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്കും പദ്ധതി പൂർത്തീകരണത്തിനും വഴിയൊരുക്കും.

 

രോഹിണി

കുടുംബ ബന്ധങ്ങൾ മെച്ചപ്പെടും. സൽകീർത്തി പ്രതീക്ഷിക്കാം. ഭൂമിസംബന്ധമായ കാര്യങ്ങൾ ഏറെ ശുഭകരമായിരിക്കും. എന്നാൽ വർഷത്തിന്റെ ആദ്യ പകുതിക്കു ശേഷം ഉദ്ദേശിക്കുന്ന ചില കാര്യങ്ങൾ നടക്കാതെ വരും. ധനനഷ്ട സാധ്യത ഉള്ളതിനാൽ ധനപരമായ കാര്യത്തിൽ വളരെ ശ്രദ്ധിക്കുക. ഏഷണികളിൽ വീണ് മനോസുഖം നഷ്ടപ്പെടുത്താതിരിക്കുക വിവാഹകാര്യത്തിൽ പുരോഗതി ഉണ്ടാകും. പുതിയ വിദ്യാഭ്യാസ കാര്യങ്ങളിൽ ഏർപ്പെടാനിടയുണ്ട്. നിയമപരമായ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്താനാകും. വാതരോഗങ്ങളും കഫജന്യ രോഗങ്ങളും ബുദ്ധിമുട്ടിച്ചേക്കാം. 

 

മകയിരം

കർമപരമായി അവിചാരിത നേട്ടങ്ങൾക്ക് സാധ്യത ഉണ്ട്. സർക്കാർ ജോലികളിൽ പ്രവേശിക്കാൻ കാത്തിരിക്കുന്നവർക്ക് നിയമന ഉത്തരവുകൾ ലഭിക്കാൻ യോഗമുണ്ട്. ഗൃഹത്തിൽ സമാധാനന്തരീക്ഷം ഉണ്ടാകും. പുതിയ വാഹനം വാങ്ങാനുള്ള ശ്രമം വിജയിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനവസരം വന്നു ചേരും. പ്രേമബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. കുടുംബ സ്വത്ത് ലഭിക്കും. സന്താനങ്ങളുടെ കാര്യത്തിൽ നിലനിന്നിരുന്ന പ്രയാസങ്ങൾ ഒഴിവാകും. കുടുംബസമ്മേതം യാത്ര പോകും. വിവിധ മാർഗങ്ങളിൽ നിന്നും പണം സമ്പാദിക്കും. 

 

തിരുവാതിര 

കർമപരമായ തടസ്സങ്ങളും വിഷമതകളും വർഷത്തിന്റെ ആദ്യ പകുതിക്കു ശേഷം മാറും. ജീവിത നിലവാരം മുൻപത്തേക്കാൾ മെച്ചപ്പെടും.  ധനാഗമം വർധിക്കും. പ്രതീക്ഷകൾ പലതും നിറവേറും. സഹായങ്ങൾ ഇതര കോണുകളിൽ നിന്നും ലഭിക്കും. കിട്ടാതെ കിടന്നിരുന്ന ധനം, വസ്തുക്കൾ എന്നിവ ലഭിക്കുവാൻ സാധ്യത വർധിക്കും. ശത്രുനാശവും പ്രതീക്ഷിക്കാം. തീർഥയാത്രക്ക് അവസരം സംജാതമാകും. ആത്മവിശ്വാസം വർധിക്കും. 

 

പുണർതം 

ജോലിയിൽ ശമ്പള വർധനവ് ഉണ്ടാകും. മേലുദ്യോഗസ്ഥരുടെ കാർക്കശ്യ സ്വഭാവം മാനസിക സമ്മർദത്തിന് ഇടയാക്കും. ഇടപെഴുകുന്നവരുമായി അല്പം അകലം പാലിക്കുന്നത് നന്നായിരിക്കും. വിശ്വസിക്കുന്നവർ ചതിക്കപ്പടാൻ സാധ്യത. ഗൃഹാന്തരീക്ഷം പൊതുവെ സന്തോഷപ്രദമായിരിക്കും. പുതിയ കരാറു ജോലികൾ ഏറ്റെടുക്കും. കുടുംബാംഗങ്ങളുടെ സഹകരണം എല്ലാ പ്രതിസന്ധികളേയും നേരിടാൻ സഹായിക്കും. കാലിലോ നടുവിനോ പരിക്കു പറ്റാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കണം.

 

 

പൂയം 

വിദേശയാത്രക്ക് അവസരം ലഭിക്കും. ധനാഗമനത്തിൽ വർധനവ് ഉണ്ടാകും. വർഷപകുതിക്കു ശേഷം പണമോ വിലപിടിപ്പുള്ള മറ്റെന്തെങ്കിലും വസ്തുക്കളോ നഷ്ടപ്പെടാൻ സാധ്യത ഉണ്ട്. ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തുവാൻ നിർബന്ധിതനാകും. ജോലിയിൽ പിരിമുറുക്കം ഉണ്ടാകും. അപ്രതീക്ഷിതമായി ചില ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. ഉദ്ദേശിക്കുന്ന ചില കാര്യങ്ങൾ യഥാസമയം സാധിക്കും. എന്നാൽ മറ്റു ചില കാര്യങ്ങൾ സാധിക്കാതെ വിഷമിക്കും. പഠനത്തിലെ ഏകാഗ്രതക്കുറവ് വിദ്യാർഥികൾക്ക് പ്രതികൂലമാകും. ജീവിത പങ്കാളി സാമ്പത്തിക നഷ്ടങ്ങളിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കും.

 

ആയില്യം

ഗൃഹത്തിൽ മംഗളകർമങ്ങൾ നടക്കുകയോ മംഗളകർമത്തിൽ പങ്കുചേരുകയോ ചെയ്യും. വർഷത്തിന്റെ ആദ്യ പകുതിക്കു ശേഷം ഗുണാനുഭവത്തിൽ കുറവ് വരും. ജോലിസ്ഥലത്തെ പുതിയ മാറ്റങ്ങളോട് ഇണങ്ങി വരാൻ താമസം നേരിടും ജോലി ഭാരം വർധിക്കുന്നതിനാൽ വീട്ടു കാര്യങ്ങളിൽ ശ്രദ്ധ ഇല്ലാതാവരുത്. തലവേദന, പ്രഷർ എന്നിവയ്ക്ക് ചികിത്സ തേടേണ്ടതായി വരും. നിയമവിരുദ്ധമായ പ്രവർത്തന മണ്ഡലങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. പലപ്പോഴും മേലധികാരികളുടെ ദു:സംശയങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകേണ്ടതായി വരും അധിക്ഷേപിച്ചു കൊണ്ടുള്ള ആത്മപ്രശംസ അബദ്ധങ്ങൾക്ക് വഴിയൊരുക്കും. സമാന ചിന്താഗതിക്കാരെ സുഹൃത്തുക്കളായി ലഭിക്കുന്നത് ഒരു ആശ്വാസമാകും.

 

മകം

വർഷാരംഭത്തിൽ ചില വൈഷമ്യങ്ങൾ ഉണ്ടാകുമെങ്കിലും പിന്നീട് പല തരത്തിലും ഗുണാനുഭവങ്ങൾ കൈവരുന്നതാണ്. ഉപരിപഠനം പൂർത്തീകരിച്ച് നല്ല ഉദ്യോഗം ലഭിക്കും. സമർപ്പിക്കുന്ന പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. സാമ്പത്തികാഭിവൃദ്ധി, ഭക്ഷ്യ സമൃദ്ധി ബന്ധുക്കളിൽ നിന്ന് മെച്ചപ്പെട്ട സഹകരണ സഹായങ്ങൾ എന്നിവയും ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളുക വഴി ഗുണാനുഭവം ഉണ്ടാകും. ധനാഗമം വർധിക്കുമെങ്കിലും ധനനഷ്ടത്തിനും ഇടവരാം. പാഴ്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. വസ്തുതകൾക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ നിന്നും പിൻമാറുന്നത് ഭാവിയിലേക്ക് ഉപകാരപ്രദമാകും.

 

പൂരം

വിജയ പ്രതീക്ഷകൾ വർഷത്തിന്റെ ആദ്യ പകുതിക്കു ശേഷം സഫലമാകും. വ്യാപാര വ്യവസായ വിപണന മേഖലകളിൽ പ്രതീക്ഷിച്ചതിലുപരി പുരോഗതിയും സമ്പൽ സമ്യദ്ധിയും ഉണ്ടാകും. സങ്കല്പത്തിനനുസരിച്ച് ജീവിതം നയിക്കുവാൻ സാധിക്കും. ആത്മപ്രഭാവത്താൽ ദുഷ്പ്രചാരണങ്ങൾ നിഷ്പ്രഭമാകും. അഭിമാനകരമായ സംഭവങ്ങൾ നടക്കും. ക്ഷേത്രത്തിന്റെ പുതുക്കി പണിയൽ കർമത്തിൽ സജീവ പങ്കാളിയാകും. ദുശ്ശീലങ്ങൾ ഒഴിവാക്കാൻ സാധിക്കും. സഹോദരങ്ങൾ അനുകൂല നിലപാട് സ്വീകരിക്കും. വാത നീർദോഷ - ഉദരരോഗങ്ങൾ ബുദ്ധിമുട്ടിച്ചേക്കാം.

 

ഉത്രം 

ഗുണദോഷ സമ്മിശ്രം. കുടുംബ ജീവിതത്തിൽ സന്തോഷം നിറയും. പ്രവർത്തന ശൈലിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തും.  ഉദ്ദേശ്യശുദ്ധിയോടു കൂടിയുള്ള പ്രവർത്തന ശൈലി മറ്റുള്ളവർക്ക് മാതൃകാപരമായിത്തീരും. ബിസിനസ്സിലും ജോലിയിലും ഉയർച്ച ഉണ്ടാകുമെങ്കിലും അശ്രദ്ധ സാമ്പത്തിക നഷ്ടത്തിന് കാരണമാകും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. പ്രതീക്ഷയിൽ കവിഞ്ഞ ചെലവ് വന്നു ചേരും. കർമമേഖലയിൽ കൂടുതൽ ശ്രദ്ധിക്കുക. കീഴ് ജീവനക്കാർ വരുത്തി വെച്ച അബദ്ധങ്ങൾ തിരുത്തുവാൻ നിർബന്ധിതനാകും. പറയുന്ന വാക്കുകളിൽ അബദ്ധമുണ്ടാവാതെ നോക്കണം. വിദ്യാർഥികൾ പഠനത്തിൽ അലസത വരാതെ നോക്കണം. അഹംഭാവം ഒഴിവാക്കണം. ഏതൊരു കാര്യങ്ങൾക്കും കൂടുതൽ അദ്ധ്വാനവും പ്രയത്നവും വേണ്ടി വരും.

 

അത്തം 

വർഷത്തിന്റെ ആദ്യ പകുതിക്കുശേഷം ഗുണഫലം കുറയും. സുരക്ഷിതമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നും പിൻമാറണം. വ്യവസ്ഥകൾ പാലിക്കുവാൻ കഠിനാദ്ധ്വാനം ചെയ്യും. ബന്ധുക്കൾ തമ്മിലുള്ള തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുക. വരവിനേക്കാൾ ചെലവ് അധികരിക്കുന്നതിനാൽ ചില നിയന്ത്രണങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കും. ചെയ്യാനുദേശിക്കുന്ന പല കാര്യങ്ങൾക്കും തടസ്സങ്ങൾ വന്നു ചേരാൻ സാധ്യത. വിലപിടിപ്പുള്ള രേഖകളും മറ്റും നഷ്ടപ്പെട്ടു പോവാൻ സാധ്യത ഉള്ളതിനാൽ വളരെ ശ്രദ്ധിക്കുക. ഭക്ഷ്യ വിഷബാധയേൽക്കാതെ സൂക്ഷിക്കണം. അനാവശ്യമായി അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

 

ചിത്തിര 

അർപ്പണ മനോഭാവം പ്രവർത്തന സന്നദ്ധത തുടങ്ങിയ ലക്ഷ്യപ്രാപ്തി നേടാൻ ഉപകരിക്കും. ഊഹാപോഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. പതിവിലും അധികം യാത്ര ചെയ്യേണ്ടതായി വരും. വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർ പ്രവർത്തന മേഖല വിപുലമാക്കും. സന്താനങ്ങളുടെ അഭിവ്യദ്ധിയിൽ സന്തോഷിക്കും. പ്രേമം വിവാഹത്തിൽ കലാശിക്കും. ക്ഷേത്ര കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും. സഹോദരൻമാരുടെ സഹായം അത്യാവശ്യ ഘട്ടങ്ങളിൽ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതാവും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. 

 

ചോതി

വർഷത്തിന്റെ ആദ്യ പകുതിക്ക് ശേഷം ഗുണാധിക്യം കൂടും. ഗൃഹത്തിൽ സമാധാനാന്തരീക്ഷം നിലനിൽക്കും. വിവാഹം നടക്കും.  വിദ്യാർഥികൾക്ക് ഉത്സാഹവും ഉൻമേഷവും വർധിക്കും. വാഹനം മാറ്റി വാങ്ങും. ഈശ്വര പ്രാർഥനകളാലും വിദഗ്ദ്ധ ചികിത്സകളാലും സന്താന ഭാഗ്യമുണ്ടാകും. സാമ്പത്തിക സ്ഥിതിയും ജീവിത ഗതിയും മെച്ചപ്പെടുന്നതിനാൽ ഗൃഹനിർമാണം തുടങ്ങുകയോ പുതിയ ഗൃഹം വാങ്ങുകയോ ചെയ്യും. അധികൃതരുടെ പ്രീതി നിമിത്തം സ്ഥാനകയറ്റവും കാണുന്നു. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സമയമാണ് ശത്രുശല്യം വർധിക്കുന്നതിനാൽ ശ്രദ്ധ വേണം. സന്താനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക.

 

വിശാഖം

വിദേശയാത്രാ പരിശ്രമങ്ങൾക്ക് ചെറിയ കാലതാമസം നേരിടുമെങ്കിലും ആഗ്രഹം സാധിക്കും. രക്ഷിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി ഇഷ്ടപ്പെടാത്ത കോഴ്സുകൾക്ക് ചേരും. ഉത്തരവാദിത്വപരമായ പെരുമാറ്റം ചിലപ്പോഴെങ്കിലും കൈമോശം വന്നേക്കാം വിചാരിക്കാത്ത പ്രശ്നങ്ങളിൽ കുടുങ്ങി ധനനഷ്ടം സംഭവിക്കാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക. ചെറിയ ചെറിയ ശാരിരിക വൈഷമ്യങ്ങൾ ബുദ്ധിമുട്ടിച്ചേക്കാം. ജാഗ്രതയോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. നേത്രരോഗം, നാഡീ രോഗം അവഗണിക്കരുത്. വീഴ്ച ചതവ് ഇവ വരാതെ നോക്കുക.

 

അനിഴം

വർഷത്തിന്റെ ആദ്യ പകുതി ഗുണാധിക്യം ഏറിയിരിക്കും. പിന്നീട് സാമ്പത്തിക ഞെരുക്കം വർധിക്കും. അകാരണമായി മനസ്സ് വ്യാകുലപ്പെടും. രാഷ്ട്രീയ പ്രവർത്തകർക്ക് അപവാദം കേൾക്കാൻ ഇടവരും. ദമ്പതികൾക്കിടയിൽ വാക്കുതർക്കത്തിന് സാധ്യത. ആരോഗ്യ സ്ഥിതി മോശമാകും. അനാവശ്യ ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. മേലുദ്യോഗസ്ഥരോടും സഹപ്രവർത്തകരോടും അനുഭാവപൂർവം പെരുമാറുക. തിടുക്കത്തിൽ തീരുമാനം എടുക്കുന്നത് അബദ്ധമായി വരും. സുപ്രധാന തീരുമാനമെടുക്കുന്നതിന് മുൻപ് വിശ്വാസമുളള മുതിർന്ന വ്യക്തിയുമായി ആലോചിക്കണം. ശുഭചിന്തകൾ സമ്മാനിക്കുന്ന വ്യക്തികളുമായി കൂടുതൽ ഇടപെഴകാൻ ശ്രമിക്കണം.

 

തൃക്കേട്ട

ഗുണദോഷ സമ്മിശ്ര ഫലം. ഉന്നത വിദ്യാഭ്യാസം ചെയ്യുന്നവർ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കും. പുതിയ വാഹനം വാങ്ങും. പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം. പ്രമേഹ രോഗികൾ പ്രത്യേകം ശ്രദ്ധിക്കണം. പ്രതികൂലമായ സാഹചര്യങ്ങളെ നേരിടുന്നതിന് ഭാര്യയുടെ തന്മയത്വത്തോടെയുള്ള സമീപനം സഹായിക്കും. ബന്ധുക്കളുടെ തർക്കത്തിൽ മധ്യസ്ഥത വഹിച്ച് അനാവശ്യമായ

പേരുദോഷം കേൾക്കും. മുതിർന്നവരുടെ വാക്കുകൾക്കും ഉപദേശങൾക്കും പ്രാധാന്യം നൽകണം. നീതിപൂർവമുള്ള സമീപനം സർവകാര്യ വിജയങ്ങൾക്കും വഴിയൊരുക്കും.

 

മൂലം

പ്രലോഭനങ്ങളിൽ അകപ്പടരുത്. വർഷത്തിന്റെ ആദ്യ പകുതിക്ക് ശേഷം എല്ലാ കാര്യങ്ങളിലും അനുകൂല വിജയം ഉണ്ടാകും. വ്യാപാര - വിതരണ - വിപണന മേഖലകളിൽ പ്രതീക്ഷച്ചതിലുപരി പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. അർഹിക്കുന്ന അംഗീകാരം എല്ലാ മേഖലകളിൽ നിന്നും വന്നു ചേരും. ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന പണം കൈവശം വന്നു ചേരും. ആഗ്രഹിക്കുന്നതിലുപരി കാര്യങ്ങൾ സാധിക്കുമെങ്കിലും അഹംഭാവം ഒഴിവാക്കണം. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ശതുക്കളുടെ നീക്കങ്ങൾ പരാജയപ്പെടുത്തും

 

പൂരാടം

വർഷത്തിന്റെ ആദ്യ പകുതിക്കുശേഷം തടസ്സങ്ങൾ മാറി കർമരംഗത്ത് പുരോഗതി ദൃശ്യമാകും. ഉദ്യോഗാർഥികൾക്ക് ജോലി ലഭിച്ചതായി ഓർഡർ ലഭിക്കും. ഏറെ നാളായി മുടങ്ങി കിടന്ന ജോലി പുനരാരംഭിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് ക്ഷമിക്കുവാനും സഹിക്കുവാനും തയാറാകും. അശ്രദ്ധ കാരണം ധനനഷ്ടത്തിന് സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കണം. മുടങ്ങി കിടപ്പുള്ള സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും ലഭിക്കും. ആരോഗ്യ കാര്യത്തിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. ദാമ്പത്യത്തിൽ നല്ല അനുഭവങ്ങൾ ലഭിക്കും. ഏത് പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാൻ ജീവിത പങ്കാളി സഹായിക്കും 

 

ഉത്രാടം

വിദ്യാർഥികൾ ഉദാസീന മനോഭാവം കൈവെടിയണം. ആത്മാർഥമായി കഠിനാദ്ധ്വാനം ചെയ്യുക വഴി ഉയർന്ന വിജയം കരസ്ഥമാക്കാൻ കഴിയും. അനുചിത പ്രവൃത്തികളിൽ നിന്നും പിൻമാറാൻ ഉൾപ്രേരണയുണ്ടാകും. കടം കൊടുക്കുക, ജാമ്യം നിൽക്കുക ഇവ ദോഷം ചെയ്യും. ഒരു കാര്യത്തിലും നിഷേധാത്മക സമീപനം സ്വീകരിക്കരുത്. ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഉത്സാഹത്തോടെ പ്രവർത്തിക്കാൻ ശ്രമിക്കുക. ജീവിത യാഥാർഥ്യങ്ങളെ മനസ്സിലാക്കി ആത്മനിയന്ത്രണത്തോടു കൂടി ഈശ്വര പ്രാർഥനകളോടു കൂടിയ സമീപനം സ്വസ്ഥതയ്ക്കും സമാധാനത്തിനും വഴിയൊരുക്കും. 

 

തിരുവോണം

വളരെ ആലോചിച്ചു മാത്രം തീരുമാനം കൈക്കൊളളുക. കഫ - നീർദോഷ രോഗങ്ങൾ അലട്ടിയേക്കാം. വാക് തർക്കങ്ങളിൽ നിന്നും ജാമ്യം നിൽക്കുവാനുള്ള സാഹചര്യങ്ങളിൽ നിന്നും പിൻമാറുകയാണ് നല്ലത്. നല്ല പെരുമാറ്റം വഴി നേട്ടങ്ങൾക്ക് സാധ്യത. എല്ലാ കാര്യങ്ങളിലും അശ്രദ്ധ ഒഴിവാക്കണം. അമിത വിശ്വാസത്താൽ പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തും. നേട്ടങ്ങൾ കൈവരിക്കാൻ കാലതാമസം വന്നു ചേരുമെങ്കിലും അവസരം നഷ്ടപ്പെടുത്തരുത്. ജോലി ഭാരവും മറ്റ് ഉത്തരവാദിത്തങ്ങളും തിരക്ക് അധികമാക്കും. പ്രതികൂല സാഹചര്യങ്ങൾ ബുദ്ധിപൂർവം മറികടക്കണം. കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന മക്കളുടെ സമീപനത്തിൽ ആശ്വാസം ഉണ്ടാകും.

 

അവിട്ടം

ഗുണദോഷസമ്മിശ്രം. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും കൈവന്ന ധനം വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയാൽ നഷ്ടപ്പെടാൻ സാധ്യത കാണുന്നു. വെല്ലുവിളികളെ അതിജീവിക്കാനുള്ള ധൈര്യം പ്രകടിപ്പിക്കും. കുടുംബാംഗങ്ങളുമായി വാക്കുതർക്കത്തിൽ ഏർപ്പെടാതിരിക്കുക. ഏറെ അന്വേഷിക്കാതെ വിവാഹ ബന്ധത്തിൽ ഏർപ്പെടരുത്. ഏകപക്ഷീയമായ തീരുമാനങ്ങൾ കുടുംബാംഗങ്ങളുടെ എതിർപ്പുകൾ ക്ഷണിച്ചു വരുത്തും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. ശ്രേഷ്ഠമായ കാര്യങ്ങൾക്ക് സജ്ജന പിൻതുണ വന്നുചേരും. യാഥാർഥ്യ ബോധത്താൽ വ്യക്തി വിദ്വേഷം ഉപേക്ഷിക്കും.

 

ചതയം

പുതിയ സംരംഭങ്ങൾ തുടങ്ങും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് ചേരും. നല്ല ജോലി നേടാൻ ധാരാളം അവസരങ്ങൾ ലഭിക്കും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദു:ശ്ശീലങ്ങൾ ഉപേക്ഷിക്കും. വർഷത്തിന്റെ ആദ്യ പകുതിക്ക് ശേഷം നിശ്ചയിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നു ചേരും. നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ച് മറ്റൊന്നിന് ശ്രമിക്കുന്നത് ഉചിതമല്ല. ആലോചനയില്ലാതെ പ്രതികരിക്കരുത്. ശരീരത്തിനും മനസ്സിനും ഒരു ഉണർവില്ലാത്ത അവസ്ഥ ഉണ്ടാകും. ജോലി യഥാസമയം പൂർത്തിയാക്കാൻ ശ്രമിക്കണം. വിവാദപരമായ കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കണം. ശരിയായ രീതിയിലെ ആശയ വിനിമയം തെറ്റിദ്ധാരണകൾ പരിഹരിക്കാൻ സഹായിക്കും. മോശം കൂട്ടുകെട്ടിൽ പെട്ടു പോവാതിരിക്കാൻ ശ്രദ്ധിക്കുക.

 

പൂരുരുട്ടാതി 

ഗുണദോഷസമ്മിശ്രമായ ഒരു വർഷമായിരിക്കും. ആരോഗ്യം തൃപ്തികരമായിരിക്കുമെങ്കിലും ഉദരരോഗം അലട്ടും. വരുമാനം വർധിക്കുമെങ്കിലും പാഴ്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. ഉയർന്ന ജോലിയിൽ പ്രവേശിക്കും. ബിസിനസ്സ് വികസിപ്പിക്കും. നിസ്സാര കാര്യങ്ങൾക്കുള്ള ദുർവാശി ഉപേക്ഷിക്കണം. യുക്തിപൂർവമായ ഇടപെടലുകളാൽ മാനഹാനി ഒഴിവാകും. വിമർശനങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കി ജീവിതഗതിക്ക് മാറ്റം വരുത്തുക. പുത്തൻ ആശയങ്ങൾ പ്രവൃത്തിപഥത്തിൽ കൊണ്ടെത്തിക്കാൻ ശ്രമിക്കും. പ്രതിസന്ധികളെയും എതിർപ്പുകളെയും തരണം ചെയ്യാൻ സാധിക്കും.

 

ഉത്തൃട്ടാതി 

ഗുണദോഷ സമ്മിശ്രം. നിസ്സാര കാര്യങ്ങൾക്ക് പോലും വെപ്രാളവും പരിഭ്രമവും പ്രകടിപ്പിക്കരുത്. അലസത മാറ്റി വെച്ച് പ്രവർത്തിക്കുക. ഭൂമി സ്വന്തമാക്കും. ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. വിദേശത്ത് പോവാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. സൗകര്യമുള്ള ഗൃഹം വാങ്ങും. വ്യാപാരത്തിൽ മികച്ച പുരോഗതി ഉണ്ടാകും. കലാരംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. അമിത മോഹങ്ങൾ വെച്ചുപുലർത്താൻ ശ്രമിക്കരുത്. സ്നേഹിക്കുന്ന ആരെയും വിഷമിപ്പിക്കുന്ന രീതിയിൽ സംസാരിക്കരുത്. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കണം.

 

രേവതി 

ഗുണദോഷസമ്മിശ്രം. കുടുംബ ജീവിതത്തിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. ഒന്നിലധികം കാര്യങ്ങൾ ഒരേ സമയം ചെയ്യേണ്ടി വരും. ധനനഷ്ടം വരാതിരിക്കാൻ ശ്രദ്ധിക്കണം. തടസ്സങ്ങൾ മാറി കിട്ടും. സഹോദരൻമാരുമായി നീരസത്തിലാകാതെ നോക്കണം. കാലങ്ങളായി സന്താന ലാഭത്തിന് കാത്തിരിക്കുന്നവർക്ക് സന്താനലാഭം ഉണ്ടാകും. അവിവാഹിതർക്ക് വിവാഹത്തിന് അനുകൂലസമയമാണ്. തടഞ്ഞുവെച്ചിരുന്ന സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ബാധ്യതകൾ തീർക്കാനാകും. പൊതു പ്രവർത്തനത്തിൽ ശോഭിക്കും.

 

ലേഖിക 

ജ്യോതിഷി പ്രഭാസീന, സി.പി. 

ഹരിശ്രീ

പി.ഒ : മമ്പറം 

വഴി : പിണറായി 

കണ്ണൂർ ജില്ല 

ഫോ: 9961442256 

Email ID: prabhaseenacp@gmail.com 

Content Summary : NewYear Horoscope 2023 by Prabha Seena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com