ADVERTISEMENT

1198 മകരമാസം 01 മുതൽ 29 വരെയുള്ള ഓരോ നക്ഷത്രക്കാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

 

അശ്വതി: ഉദ്യോഗതലത്തിൽ അംഗീകാരം ലഭിക്കാൻ സാധ്യത. സാമ്പത്തികമായി ഈ മാസം പൊതുവിൽ അനുകൂലം. മത്സരപരീക്ഷകളിൽ വിജയം പ്രതീക്ഷിക്കാം. മക്കളുടെ വിജയത്തിൽ അഭിമാനിക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യത. 

 

ഭരണി: വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് സാധിക്കും. നഷ്ടപ്പെട്ടെന്ന് കരുതിയ പലതും തിരികെ ലഭിക്കാൻ സാധ്യത. സുഹൃത്തുക്കൾ വേണ്ടപ്പെട്ടവർ ഇവരിൽ നിന്നും അപ്രതീക്ഷിതമായി സഹായങ്ങൾ ലഭിക്കും. ആഗ്രഹിക്കുന്ന രീതിയിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. കർമ്മനിരതരായവരെ അനുമോദിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. 

 

കാർത്തിക: മേലുദ്യോഗസ്ഥരുടെ അപ്രീതി ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം. വീട്ടിൽ സമാധാനം ലഭിക്കുമെങ്കിലും മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും. സ്നേഹിതരുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു തീർക്കാനിടവരും. മറ്റുള്ളവരുടെ തർക്കങ്ങളിൽ ഇടപെടരുത്. അസാദ്ധ്യമെന്ന് കരുതുന്ന കാര്യങ്ങൾ ഈശ്വരാധീനത്താൽ നിഷ്പ്രയാസം സാധിക്കും.

 

രോഹിണി: കാര്യതടസങ്ങൾ ഉണ്ടാകും. ബന്ധനാവസ്ഥയുണ്ടാകാതെ സൂക്ഷിക്കണം. യാത്രകൾ കഴിവതും കുറയ്ക്കുക. ദൂരയാത്രകൾ മൂലം അലച്ചിൽ ഉണ്ടാകും. വാതസംബന്ധമായ അസുഖം ഉള്ളവർ വളരെ ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി ചില കാര്യങ്ങളിൽ വിജയം നേടും. ശുഭസൂചകമായ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കുന്നതിനാൽ ആത്മ സംത്യപ്തിയുണ്ടാകും.

 

മകയിരം: അസൂയ മൂലമുള്ള ശത്രുക്കൾ വർധിക്കുമെങ്കിലും അതിനെ അതിജീവിക്കാൻ സാധിക്കും.  അലർജി മൂലമുള്ള അസുഖങ്ങൾക്കിടയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധവേണം. അനവസരങ്ങളിലുള്ള വാഗ്വാദങ്ങളിൽ നിന്നും പിൻമാറുവാൻ ഉൾപ്രേരണയുണ്ടാകും. അലച്ചിൽ, യാത്രാക്ലേശം ഇവയ്ക്ക് സാധ്യത.

 

തിരുവാതിര: നിസ്സാര കാര്യങ്ങൾക്കുപോലും കൂടുതൽ പ്രയത്നം വേണ്ടി വരും. ആർഭാടങ്ങൾക്കും ദുർവ്യയങ്ങൾക്കും നിയന്തണം ഏർപ്പെടുത്തുന്നതു വഴി സാമ്പത്തിക നേട്ടമുണ്ടാകും. കാർഷിക മേഖലയിൽ കൂടുതൽ പ്രയത്നിക്കാൻ തയ്യാറാകും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണം. വീട്ടിൽ നിന്നും അകന്നു താമസിക്കാൻ ഇടവരാം.

 

പുണർതം: ബുദ്ധിപൂർവ്വം കാര്യങ്ങൾ കൈകാര്യം ചെയ്യുകയാൽ ഏർപ്പെടുന്ന രംഗങ്ങളിൽ എല്ലാ വിജയവും പല പ്രകാരത്തിൽ ധനാഗമവും പുത്രകളത്ര സുഖവും ഉണ്ടാകും. നിസ്സാര കാര്യത്തിന് കോപിക്കുന്നത് ഒഴിവാക്കണം. ഉദര പീഢ, കർണ്ണ രോഗം ഇവ ശ്രദ്ധിക്കുക . ചില കാര്യങ്ങളിൽ ഉറച്ച തീരുമാനമെടുക്കും.

 

പൂയം: ധാർമ്മികവും സദാചാരവുമായ പ്രവർത്തനങ്ങൾ മൂലം ജനസമ്മിതി നേടും. വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും ഉണ്ടാകും. വസ്തുനിഷ്ഠമായ സമീപനം വ്യക്തമായ തീരുമാനങ്ങൾക്ക് വഴിയൊരുക്കും. ഗുരുവിന്റെ ഉപദേശം ലക്ഷ്യപ്രാപ്തി നേടാൻ ഉപകരിക്കും.

 

ആയില്യം: സ്വയം നിഷിപ്തമായ ചുമതലകളിൽ നിന്നും വ്യതിചലിക്കരുത്. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ സുഹൃത് മുഖേന സാദ്ധ്യമാകും. മറന്നു കിടപ്പുള്ള പല കാര്യങ്ങളും ഓർമ്മിച്ചു പ്രവർത്തിയ്ക്കുവാൻ സാധിക്കും. പരിചയ സമ്പന്നരുടെ നേതൃത്വത്തിൽ പുതിയ പ്രവർത്തനങ്ങൾ അവലംബിക്കും.

 

മകം: അർഹമായതും എന്നാൽ തടഞ്ഞു വക്കപ്പെട്ടതുമായ ആനുകൂല്യങ്ങൾ ലഭിക്കാൻ ഇടവരും. സാമ്പത്തിക ബാധ്യതകൾ പരിഹരിക്കപ്പെടാൻ വേണ്ടതായ മാർഗ്ഗങ്ങൾ വന്നുചേരും. അസുഖങ്ങൾ ഭേദമായി ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഗൗരവമുള്ള കാര്യങ്ങൾ ലാഘവത്തോടു കൂടി കൈകാര്യം ചെയ്യുവാൻ സാധിക്കുന്നതാൻ  ആത്മസംതൃപ്തിയുണ്ടാകും.

 

പൂരം: കഴിവുകൾ അംഗീകരിക്കപ്പെടും. പ്രവർത്തന മേഖലയിൽ ക്രമാനുഗതമായ പുരോഗതിയുണ്ടാകും. വ്യവസായം നവീകരിക്കും. ഉദ്യോഗത്തിനു പുറമെ ലാഭ ശതമാന വ്യവസ്ഥകളോടു കൂടിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ പുന:രാരംഭിക്കും.

 

ഉത്രം: സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. വ്യത്യസ്തമായ ആശയങ്ങൾ ഉദിക്കുമെങ്കിലും അനുഭവത്തിൽ വരാനിടയില്ല. നിർണ്ണായകമായ തീരുമാനങ്ങൾക്ക് കാലതാമസം നേരിടും. വിദ്യാർത്ഥികൾ അലസത വെടിയണം. സ്വന്തം ചുമതലകൾ അന്യരെ ഏൽപ്പിക്കുന്നതും പണം കടം കൊടുക്കുന്നതും അബദ്ധമായി തീരും. മറവി മൂലം ചില നഷ്ടങ്ങൾക്ക് സാധ്യത ഉള്ളതിനാൽ എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കുക.

 

അത്തം: ക്ഷമാശീലത്തോടു കൂടിയ പ്രതികരണം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുവാൻ ഉപകരിക്കും. അബദ്ധമുള്ള കൂട്ടുകെട്ടുകൾ ഉപേക്ഷിക്കണം. ഉദരവ്യാധി നേത്രരോഗം, ശാരീരിക അസ്വസ്ഥത ഇവ ചെറിയ തോതിൽ അലട്ടിയേക്കാം. വിഷഭയം ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

 

ചിത്തിര: തെറ്റു തിരുത്താനും തെറ്റിദ്ധാരണകൾ പരിഹരിക്കാനും ശ്രമിക്കും. സംസാരിക്കുമ്പോൾ  ആരേയും മുറിപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. ബന്ധുക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കും. കുടുംബപരമായ ആവശ്യങ്ങൾക്ക് പണം ചെലവഴിക്കും. ശുഭചിന്തകൾ പരിശ്രമം സഫലമാക്കാൻ സഹായിക്കും. പല സംരംഭങ്ങളുടെയും സംഘടനകളുടെയും ഭാരവാഹിത്വം വഹിക്കേണ്ട സാഹചര്യം ഉണ്ടാകാം.

 

ചോതി: കുടുംബപരമായ ആവശ്യങ്ങൾക്ക് കൂടുതൽ സമയം മാറ്റിവയ്ക്കേണ്ടി വരും. മുതിർന്നവരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക വഴി ഗുണാനുഭവം ഉണ്ടാകും. ജീവിതപങ്കാളിയുമായും കുടുംബാംഗങ്ങളുമായും തർക്കങ്ങൾ ഒഴിവാക്കണം. തൊഴിൽ സംബന്ധമായി വിദൂര യാത്രകൾ വേണ്ടി വരും. കർമ്മരംഗത്തെ വെല്ലുവിളികൾ തരണം ചെയ്യും.

 

വിശാഖം: ഉന്നതപദവി, അധികാര സ്ഥാനം, പ്രൗഢി, വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം എന്നിവയുണ്ടാകും. ദാനധർമ്മങ്ങളും പുണ്യ പ്രവർത്തികളും ചെയ്യാൻ അവസരമുണ്ടാകും. വാഹനം മാറ്റിവാങ്ങും. സ്വത്ത് സംബന്ധമായ ചില രേഖകൾ കൈവശം വന്നു ചേരാനിടയുണ്ട്. വിവാഹകാര്യത്തിൽ നല്ല തീരുമാനമെടുക്കാൻ സാധിക്കും.

 

അനിഴം: ധൈര്യവും ആത്മവിശ്വാസവും വർധിക്കും. എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിയും. ജോലിക്ക് പതിവിലും പ്രാധാന്യം നൽകും. ഗൃഹത്തിൽ ചില അറ്റകുറ്റപണികൾ നടത്തും. വിദേശ യാത്രയ്ക്ക് യോഗമുണ്ട്. മാതാവിന്റെ രോഗം കുറയാനിടവരും. 

 

തൃക്കേട്ട: ഗുണഫലങ്ങൾ ഏറെ പ്രതീക്ഷിക്കാം. പ്രതീക്ഷിച്ച വിധത്തിൽ ധനാഗമം. കലാകാരൻമാർക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. സൽകർമ്മങ്ങൾ ചെയ്യാനും അതിഥികളെ സൽകരിക്കാനും കഴിയും. ഗൃഹത്തിൽ സന്തോഷവും സമാധാനവും സമ്യദ്ധിയും നിലനിൽക്കും. ഭൂസ്വത്ത് ക്രയവിക്രയം ചെയ്യാൻ സാധിക്കും. പഴയ സുഹൃത്തുക്കളെ അവിചാരിതമായി കണ്ടുമുട്ടി സൗഹ്യദം പുനരാരംഭിക്കും.

 

മൂലം: പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും മുൻപ് അതിന്റെ സാമ്പത്തിക വശങ്ങൾ നന്നായി പഠിക്കണം അല്ലെങ്കിൽ ധനനഷ്ടം വരാൻ സാധ്യത ഉണ്ട്. കടം കൊടുക്കുക ജാമ്യം നിൽക്കുക ഇവ ദോഷം ചെയ്യും. ദാമ്പത്യ ജീവിതത്തിൽ വിട്ടുവിഴ്ച ചെയ്യുക വഴി ഗുണാനുഭവം. പ്രണയത്തിലെ സൗന്ദര്യ പിണക്കം പറഞ്ഞു തീർക്കുക. ഭൂമിയിൽ നിന്നുള്ള ആദായം വേണ്ടത്ര ലഭിച്ചെന്ന് വരില്ല. 

 

പൂരാടം: ജോലി ഭാരവും മറ്റ് ഉത്തരവാദിത്വങ്ങളും തിരക്ക് അധികമാക്കും. ചെറിയ അസുഖങ്ങൾക്ക് സാധ്യത. പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം. വിദേശ ജോലിക്ക് ശ്രമിക്കുന്നവർക്ക് അൽപ്പം കാത്തിരിക്കേണ്ടി വരും. മേലദ്യോഗസ്ഥരുമായി കലഹിക്കുന്ന പ്രവണത ഒഴിവാക്കണം. വിദ്യാർഥികൾ പഠനത്തിൽ നല്ല ശ്രദ്ധ വയ്ക്കണം.

 

ഉത്രാടം: പരുഷമായ പെരുമാറ്റവും നിക്ഷേപ സമീപനവും ഒഴിവാക്കണം. ജീവിത പുരോഗതിക്ക് ആവശ്യമായ നടപടി സ്വീകരിക്കാൻ ശ്രമിക്കുക. അപകീർത്തി വരാതെ സൂക്ഷിക്കണം. ഉപദ്രവങ്ങൾ അതിജീവിക്കാനാകും. നല്ല പെരുമാറ്റം കൊണ്ട് നേട്ടങ്ങൾക്ക് സാധ്യത . ഇഷ്ടജനങ്ങൾക്ക് അപ്രിയമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.

 

തിരുവോണം: ആരേയും അമിതമായി വിശ്വസിക്കരുത്. മോശം കൂട്ടുകെട്ടുകൾ ഉപേക്ഷിക്കണം എല്ലാ കാര്യങ്ങളിലും അശ്രദ്ധ ഒഴിവാക്കണം. ആരോഗ്യ കാര്യങ്ങളിൽ അശ്രദ്ധ ഒട്ടും പാടില്ല. വിവേചന ബുദ്ധിയും പ്രവൃത്തിപരിചയവുമില്ലാതെ പ്രവർത്തിച്ചാൽ പരാജയമായിരിക്കും ഫലം. സേവന മന:സ്ഥിതിയോടു കൂടിയ പ്രവർത്തനങ്ങൾ സജ്ജന പ്രീതിക്ക് കാരണമാകും. വാക്കുകളിൽ ഏറെ മിതത്വം പാലിക്കാൻ ശ്രദ്ധിക്കണം.

 

അവിട്ടം: കുടുംബകാര്യങ്ങളെക്കുറിച്ച് ഓർത്ത് മനസ്സ് അസ്വസ്ഥമാകും. വ്യാപാര രംഗത്ത് സമ്മിശ്ര ഫലം. തർക്കങ്ങളിലും വാദപ്രതിവാദങ്ങളിലും ഏർപ്പെടാനുള്ള പ്രവണത ഉപേക്ഷിക്കണം. സന്താനങ്ങളുടെ കാര്യത്തിൽ ചെറിയ പ്രയാസങ്ങൾ ഉണ്ടാകാം. തൊഴിൽ രംഗത്ത് അഭിവ്യദ്ധിയുണ്ടാകുമെങ്കിലും ചില തടസ്സങ്ങളും ചെറിയ നഷ്ടങ്ങളും സംഭവിക്കാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക. 

 

ചതയം: പ്രാർഥനയിലൂടെയും വിട്ടുവീഴ്ചയിലൂടെയും കുടുംബ ജീവിതം സമാധാനപരമാകും. സാമ്പത്തിക ബാദ്ധ്യത വർധിക്കും. ഔദ്യോഗിക രംഗത്ത് സ്ഥാനഭൃംശത്തിന് സാധ്യത ഉള്ളതിനാൽ അശ്രദ്ധ ഒഴിവാക്കണം. ചില സുപ്രധാന കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. ആശുഭചിന്തകൾ ഒഴിവാക്കണം. ഈശ്വരാരാധനകൾക്ക് കൂടുതൽ സമയം കണ്ടെത്തും.

 

പൂരൂരുട്ടാതി: ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് ഫലപ്രാപ്തി കൈവരും. ധനാഗമം വർധിക്കും. എന്നാൽ പ്രതീക്ഷിക്കാത്ത പാഴ്ച്ചെലവുകളും ഉണ്ടാകും. കുടുംബ  ജീവിതം ഒരു പരിധി വരെ സന്തോഷപ്രദമായിരിക്കും. ബിസിനസ്സിലെ തടസ്സങ്ങൾ മാറും. ആരോഗ്യം മെച്ചപ്പെടും.

 

ഉത്തൃട്ടാതി: സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചു കഴിയുന്നവർക്ക് അത് ലഭിക്കാനുള്ള സാദ്ധ്യത വർധിക്കും. ഗൃഹനവീകരണത്തിന് താൽപര്യം വരും. സാഹിത്യ കലാരംഗത്തുള്ളവർക്ക് നല്ല നേട്ടം പ്രതീക്ഷിക്കാം. വിവാഹം നടക്കാതെ വിഷമിക്കുന്ന യുവതീയുവാക്കൾക്ക് വിവാഹകാര്യങ്ങൾ ഫലപ്രാപ്തിയിലെത്തും. കുടുംബ സ്വത്ത് ലഭിക്കും. പ്രതീക്ഷിച്ച സഹായങ്ങൾ യഥാസമയത്ത് കിട്ടും

 

രേവതി: കർമ്മരംഗത്ത് പുരോഗതി. മേലധികാരിക്ക് തൃപ്തിയാകും വിധത്തിൽ പദ്ധതി സമർപ്പിക്കാൻ സാധിക്കും. സാമ്പത്തിക ഉയർച്ചയും ഉണ്ടാകും. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും. സുരക്ഷിതമായ ഗൃഹത്തിലേക്ക് മാറി താമസിക്കും. അല്ലെങ്കിൽ പഴയ വീട്ടിൽ അറ്റകുറ്റ പണികൾ നടത്താൻ തീരുമാനിക്കും.

 

ലേഖിക

ജ്യോതിഷി പ്രഭാസീന . സി.പി. 

ഹരിശ്രീ

പി ഒ : മമ്പറം .

വഴി: പിണറായി -670741

കണ്ണൂർ 

ഫോ: 9961442256

Email ID: prabhaseenacp@gmail.com

Content Summary : Monthly Prediction in Makaram 1198 by Prabha Seena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com