ചൈനീസ് പുതുവർഷം; സമ്പൂർണഫലം ഒറ്റനോട്ടത്തിൽ

HIGHLIGHTS
  • 2023 ജനുവരി 22 മുതൽ 2024 ഫെബ്രുവരി 9 വരെ
  • ഈ വർഷം മുയലിന്റെ വർഷമാണ്, ജലത്തിന്റെയും
Happy chinese new year 2023 year of the rabbit
Photo Credit : olaf1741 / istockphoto.com
SHARE

ചൈന, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ്, ശ്രീലങ്ക, മ്യാൻമർ, വിയറ്റ്നാം, ഇന്ത്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ ചൈനീസ് പുതുവത്സരം ആഘോഷിക്കുന്നു. കുടുംബത്തിന്റെ പുനർനിർമാണത്തിനും വിചിത്രമായ വിരുന്നിനുമുള്ള സമയവുമാണിത്. പുതുവർഷത്തിന്റെ ആദ്യ ദിനം മുതൽ 15 ദിവസം വരെയാണ് പുതുവത്സരഘോഷം നീളുന്നത്. ജനുവരി 21 നും ഫെബ്രുവരി 20 നും ഇടയിൽ വരുന്ന അമാവാസിയിലാണ് പുതുവർഷ ആദ്യ ദിനം തുടങ്ങുന്നത്. ഈ വർഷം മുയലിന്റെ വർഷമാണ്. ജനുവരി 22 നാണ് ചൈനീസ് പുതുവർഷാരംഭം. പുതുവർഷ ആദ്യദിനത്തിൽ തുണി കഴുകാനോ തൂത്തുവാരാനോ പാടില്ല. കടന്നു വരുന്ന ഐശ്വര്യത്തെ അത് കഴുകികളയും എന്നാണ് വിശ്വാസം. 

എലി, കാള, കടുവ, മുയൽ, ഡ്രാഗണ്‍, പാമ്പ്, കുതിര, ആട്, കുരങ്ങന്‍, പൂവന്‍കോഴി, നായ, പന്നി എന്നാണ് 12 രാശിചക്രത്തിന്റെ ക്രമം. കൂടാതെ 5 ലവണങ്ങളെയും കണക്കാക്കുന്നു. അതിനാൽ ഇത് ജലത്തിന്റെ കൂടി വർഷമാണ്. 12 വർഷങ്ങൾ കൂടുമ്പോൾ  ഇത് ആവർത്തിക്കും. വിയറ്റ്നാമിൽ മാത്രം മുയലിന് പകരം പൂച്ചയെ ആണ് കണക്കാക്കുന്നത്. 

ചൈനീസ് പുതുവർഷ ഫലം ഇതാ:

എലി: (ജനന വര്‍ഷം- 2020, 2008, 1996, 1984, 1972, 1960, 1948, 1936, 1924)

കരുതലോടെ ഇരിക്കേണ്ട വർഷമാണിത്. ഒറ്റയ്ക്ക് നടക്കാതെ കൂട്ടത്തോടൊപ്പം ആയിരിക്കാൻ ശ്രദ്ധിക്കുക. എതിരാളിയുടെ നിരീക്ഷണത്തിലാണെന്ന് ഓർക്കുക.

കാള: (2021, 2009, 1997, 1985, 1973, 1961, 1949, 1937, 1925)

പൊതുവേ അത്ര നല്ല വർഷമല്ലെങ്കിലും ചില കാര്യങ്ങൾ ഗുണകരമായി മാറുന്നതാണ്. സമാധാനത്തോടെ പ്രവർത്തിക്കാൻ സാധിക്കും.

കടുവ: (2022, 2010, 1998, 1986, 1974, 1962, 1950, 1938, 1926)

സ്വന്തമായി വിശ്രമിക്കാൻ കഴിയുന്ന ഒരു വർഷമാണ്. ഒരു കാര്യത്തെക്കുറിച്ചും ഭയപ്പെടേണ്ടതായി ഇല്ല. തരക്കേടില്ലാത്ത കാലമായി കണക്കാക്കാം. 

മുയൽ: (2023, 2011, 1999, 1987, 1975, 1963, 1951, 1939, 1927) 

പൊതുവേ സന്തോഷകരമായ വർഷം. സുഹൃത്തുക്കളുമൊത്ത് സന്തോഷിക്കാൻ കഴിയും. വ്യാപാരം വർധിക്കും. 

ഡ്രാഗണ്‍: (2024, 2012, 2000, 1988, 1976, 1964, 1952, 1940, 1928) 

പല മേഖലയിലും തിളങ്ങാൻ കഴിയുന്ന വർഷമാണ്. ചില സന്തോഷാനുഭവങ്ങളും ഉണ്ടാകും. 

പാമ്പ്: (2025, 2013, 2001, 1989, 1977, 1965, 1953, 1941, 1929) 

വിജയകരമായ ഒരു വർഷമാണ്. വലിയ നേട്ടം കൈവരിക്കാനും സാധിക്കും. സന്തോഷപൂർവമായ വിശ്രമവും ലഭിക്കും. 

കുതിര: (2026, 2014, 2002, 1990, 1978, 1966, 1954, 1942, 1930) 

പ്രണയത്തിന് അനുകൂലമായ കാലമാണ്. സാമൂഹ്യരംഗത്തും രാഷ്ട്രീയത്തിലും ശോഭിക്കും. പ്രവർത്തന മേഖലയിൽ നേട്ടങ്ങൾ കൈവരിക്കും. 

ആട്: (2027, 2015, 2003, 1991, 1979, 1967, 1955, 1943, 1931) 

ശ്രദ്ധിക്കപ്പെടാൻ അവസരം ലഭിക്കും. ഒത്തു ചേരലുകളുടെയും സന്തോഷത്തിന്റെയും നാളുകൾ ആയിരിക്കും ഈ വർഷം. 

കുരങ്ങ്: (2028, 2016, 2004, 1992, 1980, 1968, 1956, 1944, 1932) 

ബിസിനസ് രംഗത്ത് ശോഭിക്കും. ഏതു രീതിയിൽ എടുത്താലും നേട്ടങ്ങളുടെ വർഷമായിരിക്കും ഇത്. 

പൂവന്‍കോഴി (2029, 2017, 2005, 1993, 1981, 1969, 1957, 1945, 1933) 

കഴിഞ്ഞ വർഷത്തെ ആഘാതത്തിന്റെ നിഴലിൽ ആയിരിക്കും ഈ വർഷവും. അതിനാൽ തന്നെ കരുതലോടെയുള്ള നീക്കമാകും ഉത്തമം. 

നായ: (2030, 2018, 2006, 1994, 1982, 1970, 1958, 1946, 1934) 

അവിവാഹിതർക്ക് വിവാഹത്തിന് അനുകൂലമായ വർഷമാണിത്. പലരീതിയിലും ലാഭങ്ങൾ കൈവരിക്കും. വിശ്രമിക്കാനും കഴിയും. 

പന്നി (2031, 2019, 2007, 1995, 1983, 1971, 1959, 1947, 1935) 

എല്ലാം നന്നായി നടക്കുന്ന ഒരു വർഷമാണിത്. കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒന്നും ചെന്നു പെടാതെ സൂക്ഷിക്കുക.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337

Content Summary : Chinese New Year 2023 Horoscope by P B Rajesh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS