Aries: (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ):സമ്പത്ത് വർധിക്കുന്ന ഒരു വാരമാണിത്. ഏറെ ഭാഗ്യാനുഭവങ്ങൾ ലഭിക്കും. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ഒരുപാട് കാലമായി പരിശ്രമിക്കുന്ന കാര്യങ്ങൾ ഫലവത്താകും. കുടുംബ ജീവിതം സന്തോഷകരമാകും. പുതിയ വാഹനം വാങ്ങാൻ കഴിയും. തീർഥ യാത്രയിൽ പങ്കെടുക്കും. ഔദ്യോഗിക രംഗത്ത് പല ബുദ്ധിമുട്ടുകളും ഉണ്ടാകാം. വിദേശത്ത് ജോലി ലഭിക്കാൻ സാധ്യതയുണ്ട്.
Taurus(ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ) :അന്യനാട്ടിൽ കഴിയുന്നവർക്ക് ആഗ്രഹിച്ചിടത്തേക്ക് സ്ഥലംമാറ്റം ലഭിക്കും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങളുണ്ടാകും. ആരോഗ്യം തൃപ്തികരം ആണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാകും. പങ്കാളിയുടെ തെറ്റിദ്ധാരണ മാറികിട്ടും. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനയോഗം തെളിയും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കും.
Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ):സാമ്പത്തിക ഞെരുക്കം ഉണ്ടാകും. വിവാഹം നിശ്ചയിക്കാൻ സാധ്യതയുള്ള വാരമാണ്. പുതിയ വീട്ടിലേക്ക് താമസം മാറും. വിദേശത്ത് ജോലി ലഭിക്കാൻ സാധ്യത തെളിയും. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുക. അപവാദം കേൾക്കാൻ ഇടയുണ്ട്. ദൈവാധീനം കുറഞ്ഞ സമയമാണ്. പ്രാർഥനകൾ മുടങ്ങാതെ നടത്തുക. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും.
Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ) കഴിഞ്ഞ വാരത്തേക്കാൾ ഗുണകരമാകും. വീട്ടിൽ ഐശ്വര്യവും സന്തോഷവും നിലനിൽക്കും. പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കും.വരുമാനം വര്‍ധിക്കും. പ്രവർത്തനരംഗത്ത് കൂടുതൽ ശോഭിക്കാൻ കഴിയും. മകനെക്കൊണ്ട് സന്തോഷിക്കാൻ കഴിയും. വീട് മോടി പിടിപ്പിക്കും. പുതിയ വാഹനത്തിനും യോഗം ഉണ്ട്. സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ പ്രണയം ആരംഭിക്കും.
Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ) സാമ്പത്തികമായി ഗുണകരമായ കാലമല്ല. ആരോഗ്യം തൃപ്തികരമാണ്. ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത ഉണ്ട്. ചിലർക്ക് പുതിയ വീട്ടിലേക്ക് താമസം മാറാൻ കഴിയും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. മകളുടെ നേട്ടത്തിൽ അഭിമാനിക്കാൻ കഴിയും. ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കും. പ്രാർഥനകൾ മുടങ്ങാതെ നടത്തുക.
Virgo(ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ):പൊതുവേ സമ്മിശ്രമായ ഫലം തരുന്ന ഒരു വാരമാണിത്. സാമ്പത്തിക പുരോഗതി കൈവരിക്കും. ധാരാളം യാത്രകൾ ആവശ്യമായി വരും. അവിവാഹിതരുടെ വിവാഹം നടക്കാൻ യോഗം ഉണ്ട്. നഷ്ടപ്പെട്ട സ്ഥാനം തിരിച്ചുകിട്ടും. പുതിയ വാഹനം വാങ്ങും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. കുടുംബജീവിതം സന്തോഷം നിറഞ്ഞതായിരിക്കും.
Libra(ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ):കുടുംബ ജീവിതം സന്തോകരമായി മാറും. ആരോഗ്യം കാര്യത്തിൽ ഭയപ്പെടാനില്ല. സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം ഉണ്ടാകാം. കഴിഞ്ഞ ആഴ്ച അനുഭവിച്ച ദുരിതങ്ങൾ പൂർണമായും ഒഴിവാകും. പുതിയ വാഹനം വാങ്ങാൻ കഴിയും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞ തായിരിക്കും. സഹപ്രവർത്തകരിൽ നിന്നും ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.
Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. അവിവാഹിതരുടെ വിവാഹം നടക്കും ഏർപ്പെടുന്ന കാര്യങ്ങളെല്ലാം വിജയത്തിൽ എത്തും. പങ്കുകച്ചവടം ലാഭകരമാകും. ബന്ധുക്കളുടെ സഹായം ഗുണകരമാകും. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കും. പേരും പെരുമയും വർധിക്കും. കലാരംഗത്ത് അംഗീകാരം ലഭിക്കും. ഉല്ലാസ യാത്ര നടത്തും.
Sagittarius(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): കഴിഞ്ഞ ആഴ്ചയെക്കാൾ മികച്ച ഒരു വാരമാണിത്. പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കാനോ സ്ഥാനക്കയറ്റം ലഭിക്കാനോ സാധ്യതയുണ്ട്. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. ദീർഘ കാലപ്രതീക്ഷകൾ സഫലമാകും. മൂത്ത മകന് ജോലി ലഭിക്കും. ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ദൈവാധീനം ഉള്ള സമയമാണ്. വിദേശ യാത്ര നടത്തും. ആഡംബര വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും.
Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ):മുടങ്ങിപോയ കാര്യങ്ങൾ പുനരാരംഭിക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ ഇടയുണ്ട്. വിദ്യാർഥികൾ പഠനത്തിൽ അലസരാകും. ആരോഗ്യം മെച്ചപ്പെടും. മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും.കാർഷിക കാര്യങ്ങളിൽ താൽപര്യം ഏറും. ഈ സമയത്ത് മറ്റുള്ളവർക്ക് ജാമ്യം നിൽക്കുന്നത് അബദ്ധമാകും. യാത്രകൾ ഗുണകരമാകും.
Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ):വിദ്യാർഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമാണ്. വീട് മോടി പിടിക്കും. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. സാമ്പത്തിക നില മെച്ചപ്പെടും. ഉപരിപഠനത്തിന് അവസരം ലഭിക്കും. സ്വർണാഭരണങ്ങൾ സമ്പാദിക്കും. ഔദ്യോഗിക യാത്രകൾ ഗുണകരമാവും. പല കാര്യങ്ങളിലും അലസത വർധിക്കും.
Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ):ധാരാളം യാത്രകൾ ആവശ്യമായിവരും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാവും. കമിതാക്കൾക്ക് സന്തോഷകരമായ വാരമാണിത്. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. ആധുനിക ഗാർഹിക ഉപകരണങ്ങൾ സമ്പാദിക്കും. ആത്മീയ കാര്യങ്ങളോട് ആഭിമുഖ്യം വർധിക്കും. ബിസിനസ്സിൽ ചില നഷ്ടങ്ങൾ ഉണ്ടാകുവാനും ഇടയുണ്ട്. എതിരാളികളെ വശത്താക്കും.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337
Content Summary : Weekly Zodiac Prediction by P B Rajesh January 29 to February 04