ADVERTISEMENT

അശ്വതി: നിലവിലുള്ള ജോലിയിൽ തന്നെ തുടരുവാനുള്ള തീരുമാനം ഭാവിയിൽ ഗുണം ചെയ്യും. വിദ്യാർഥികൾക്ക് സമയം അനുകൂലം. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. ജന്മനാട്ടിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു. 

 

ഭരണി: നടപടിക്രമങ്ങളിൽ കൃത്യതയോടെ പ്രവർത്തിക്കും. മക്കൾക്ക് ഉയര്‍ന്നപദവിയോടുകൂടിയ സ്ഥാനക്കയറ്റം ലഭിക്കും. ഏറ്റെടുത്ത പ്രവൃത്തികൾ സമയബന്ധിതമായി ചെയ്തു തീർക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു. 

 

കാർത്തിക: പുതിയ കർമമണ്ഡലങ്ങള്‍ ഏറ്റെടുക്കും. ചികിത്സകൾ ഫലിക്കും. ജീവിതനിലവാരം വർധിക്കും. വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാൻ യോഗം കാണുന്നു. നിരവധി കാര്യങ്ങൾ നിശ്ചിത പരിധിക്കുള്ളിൽ ചെയ്തു തീർക്കുവാനും കാർത്തിക നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു. 

 

രോഹിണി: വിവിധങ്ങളും വ്യത്യസ്തങ്ങളുമായ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുവാനുള്ള അവസരം വന്നു ചേരും. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. സങ്കീർണമായ വിഷയങ്ങളെ അതിജീവിക്കുവാനും രോഹിണി നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.

Content Summary: Monthly Prediction by Kanippayyur February 2023 / Ashwathy, Bharani , Karthika , Rohini

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com