ADVERTISEMENT

മകയിരം :അർധമനസ്സോടുകൂടി ആണെങ്കിലും ഏറ്റെടുത്ത കാര്യങ്ങൾ ചെയ്തു തീർക്കുവാൻ സാധിക്കും. ഭയഭക്തിബഹുമാനത്തോടു കൂടി ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. അഗ്നി, ആയുധം, ധനം എന്നിവ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. സഹജമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു. 

തിരുവാതിര: നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് പ്രാരംഭത്തിൽ ചില തടസ്സങ്ങൾ അനുഭവപ്പെടാം. ചെറിയ തോതിലുള്ള വാഹനാപകടങ്ങൾക്ക് സാധ്യത കാണുന്നു. സ്വപ്നങ്ങൾ സാക്ഷാത്കരിക്കും. ചിരകാലാഭിലാഷമായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കുവാനും തിരുവാതിര നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു. 

പുണർതം: മംഗളകർമങ്ങളിൽ പങ്കെടുക്കുവാൻ അവസരം വന്നു ചേരും. നിശ്ചയദാർഢ്യത്തോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. പഠിച്ചവിദ്യപ്രാവർത്തികമാക്കുവാനും പുണർതം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു. 

പൂയം: തൊഴിൽ മേഖലകളിൽ പലവിധത്തിലുള്ള തടസ്സങ്ങൾ അനുഭവപ്പെടാം. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കാം. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും സ്വന്തം ഉത്തരവാദിത്തങ്ങൾ മറ്റൊരാളെ ഏൽപിക്കുന്നതും അബദ്ധമായിത്തീരും. വന്നു ചേരുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുവാനും പൂയം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു. 

Content Summary: Monthly Prediction by Kanippayyur February 2023 / Makayiram,Thiruvathira, Punartham, Pooyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com