ADVERTISEMENT

2023 ഫെബ്രുവരി 01 മുതൽ 28 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം

 

അശ്വതി

കിട്ടാനുള്ള ആനുകൂല്യങ്ങൾക്ക് കുറച്ച് കാലതാമസം നേരിടും. വാക്കു തർക്കം പരിഹരിക്കാൻ മുന്നിട്ടിറങ്ങി പ്രശ്നത്തിലാകും. സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിലും കാര്യങ്ങൾ നേടിയെടുക്കാനാകും. അപ്രതീക്ഷിതമായി കൈവരുന്ന മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. കാര്യകാരണങ്ങൾ മനസ്സിലാക്കി പെരുമാറുന്നതു വഴി കാര്യവിജയം നേടാനാകും.

 

ഭരണി

അശുഭചിന്തകൾ ശക്തമാകാൻ അനുവദിക്കരുത്. ഉന്നത വ്യക്തികളുടെ സൗഹൃദം ജീവിതത്തിൽ ഗുണാനുഭവങ്ങൾ കൊണ്ടുവരും. കളത്ര വീട്ടുകാരിൽ നിന്നും സഹായം ലഭിക്കും. പ്രണയം സഫലമാകും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. ചിന്താമണ്ഡലത്തിൽ പുതിയ ആശയങ്ങൾ പലതും വന്നു ചേരുമെങ്കിലും വിദഗ്ദ നിർദേശം സ്വീകരിക്കുകയാവും നല്ലത്.

 

കാർത്തിക 

അനാവശ്യ യാത്രകൾ മൂലം അലച്ചിൽ അനുഭവപ്പെടും. പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം. ജോലി സംബന്ധമായി വീട് വിട്ടു നിൽക്കേണ്ട സാഹചര്യം വന്നു ചേരും. സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ തള്ളി പറയരുത്. അസൂയാലുക്കളുടെ കുപ്രചരണത്താൽ മനോവിഷമം തോന്നും.

 

രോഹിണി 

ആരോഗ്യ കാര്യത്തിൽ ഉപേക്ഷ പാടില്ല. സാമ്പത്തികമായി ഭേദപ്പെട്ട നിലകൈവരിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് സന്തോഷം കണ്ടെത്തും. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. ബിസിനസ്സ് പങ്കാളിയുമായി വാക്കുതർക്കത്തിന് പോകരുത്. സ്വജനങ്ങളിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നു ചേരും. 

 

മകയിരം 

ചതി പ്രയോഗത്തിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക. വിദ്യാർഥികൾ പഠിത്തത്തിൽ കൂടുതൽ ശ്രദ്ധ വയ്ക്കണം. സന്താനങ്ങളെ കൊണ്ട് ചെറിയ മനോവിഷമത്തിന് സാധ്യത. വാഹനങ്ങൾക്ക് പണം ചെലവാകും. അനാവശ്യമായ ചിന്തകൾ ഒഴിവാക്കി ജീവിത യാഥാർഥ്യങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കുന്നതിനാൽ സമാധാനവും ആശ്വാസവും ഉണ്ടാകും.

 

തിരുവാതിര 

അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതിരിക്കുക. ഏറ്റെടുത്ത പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ അശ്രാന്ത പരിശ്രമം വേണ്ടിവരും. തെറ്റുകുറ്റങ്ങളും വീഴ്ചകളും ഏറ്റെടുക്കാൻ മടി കാട്ടരുത്. ഭക്ഷ്യജന്യമായ രോഗങ്ങൾ ഒഴിവാക്കാൻ ആഹാരത്തിൽ ശ്രദ്ധ വേണം പൂർവികർ അനുവർത്തിച്ചു വരുന്ന പ്രവർത്തനങ്ങൾ പിൻതുടരുവാൻ തയ്യാറാകുന്നത് നിലനില്പിന് വഴിയൊരുക്കും.

 

പുണർതം 

അസുലഭ നിമിഷങ്ങളെ അനിർവചനീയമാക്കുവാൻ അവസരമുണ്ടാകും. സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. സർക്കാർ കാര്യങ്ങളിൽ വിജയം കൈവരും. വിദ്യാഭ്യാസത്തിൽ പുരോഗതി ദൃശ്യമാകും. പുതിയ വാഹനത്തിന് യോഗം. പണയത്തിലിരിക്കുന്ന ആഭരണം, ആധാരം എന്നിവ തിരിച്ചെടുക്കാൻ സാധിക്കും. ശത്രു ശല്യം അലട്ടും. 

 

പൂയം

ദീർഘകാലമായി മനസ്സിൽ കൊണ്ടു നടക്കുന്ന ചില കാര്യങ്ങൾ നടന്നു കിട്ടും. സഹപ്രവർത്തകരെ സാമ്പത്തികമായി സഹായിക്കും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനമാനങ്ങൾ ലഭിക്കും. കുടുംബസമേതം യാത്രകൾ നടത്തും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരുവാൻ സാധിക്കും.

 

ആയില്യം

ജോലിഭാരം ഇരട്ടിക്കും. കാലിനോ നടുവിനോ പരിക്കു പറ്റാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധവേണം. ദാമ്പത്യ ജീവിതത്തിലെ പിണക്കങ്ങൾ പറഞ്ഞു തീർക്കണം. പ്രണയബന്ധത്തിൽ വിള്ളൽ വരാതെ നോക്കണം. കടബാധ്യതകൾ പരിഹരിക്കും. ഉത്തരവാദിത്ത്വങ്ങളിൽ നിന്നും വ്യതിചലിക്കുന്ന ജോലിക്കാരെ പിരിച്ചു വിട്ട് ഉത്സാഹികളെ നിയമിക്കുന്നതു വഴി കർമമണ്ഡലങ്ങളിൽ നിന്ന് സാമ്പത്തിക പുരോഗതി ഉണ്ടാകും.

 

മകം

സന്താനങ്ങളുടെ കാര്യത്തിൽ അനാവശ്യമായ ഇടപെടൽ നടത്തുന്നത് മനോവിഷമത്തിന് കാരണമാകും. മറന്നു കിടപ്പുള്ള പലകാര്യങ്ങളും ഓർമിച്ചു പ്രവർത്തിക്കുവാൻ കഴിയും. സൽകർമങ്ങൾക്ക് വേണ്ടി പണം ചെലവാക്കും. ഹൃദ്നാഡീരോഗമുള്ളവർ നല്ല ശ്രദ്ധ വേണം. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതും സ്വന്തം ചുമതലകൾ അന്യരെ ഏൽപ്പിക്കുന്നതും അബദ്ധമാകും.

 

പൂരം 

ബിസിനസ്സിൽ ചില മാറ്റങ്ങൾ കൊണ്ടു വരും. സഹോദര സ്ഥാനീയരുടെ സഹായം കൈപ്പറ്റും. സന്താനങ്ങളുടെ കാര്യത്തിൽ മനോ വിഷമത്തിന് സാധ്യത. പ്രഷർ, ഷുഗർ കൂടുതൽ ഉള്ളവർ ശ്രദ്ധിക്കണം. അഭിമാനകരമായ സംഭവങ്ങൾ നടക്കും. സന്താനങ്ങൾക്ക് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തും. ആസൂത്രിത പദ്ധതികളിൽ അനുകൂല വിജയമുണ്ടാകും.

 

ഉത്രം 

ഊഹകച്ചവടത്തിൽ താൽപര്യം വർധിക്കും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കുമെങ്കിലും അഹംഭാവം ഒഴിവാക്കണം. അപരിചിതരുമായുള്ള ആത്മബന്ധത്തിൽ പണനഷ്ടത്തിന് സാധ്യതയുണ്ട്. അപ്രധാനമായ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതിരിക്കുക. അശ്രാന്ത പരിശ്രമത്താൽ അനുഭവ ഫലമുണ്ടാകും. പ്രമേഹ - ഉദര രോഗപീഢകൾ അവഗണിക്കരുത്.

 

അത്തം 

ഭക്ഷണത്തിലുള്ള ശ്രദ്ധക്കുറവ് രോഗങ്ങൾക്ക് ഇടയാക്കും. ആരോഗ്യം ശ്രദ്ധിക്കണം. പതിവിലും അധികം യാത്രകൾ ചെയ്യേണ്ടി വരും. സാമ്പത്തികബാധ്യതകൾ മറികടക്കാൻ വേണ്ട തീരുമാനങ്ങൾ കൈക്കൊള്ളും. ആത്മവിശ്വാസം കൈ വെടിയരുത്. വാക്ക് തർക്കത്തിന് പോവാതിരിക്കുക. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം.

 

ചിത്തിര 

പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ബന്ധപ്പെട്ടവരുടെ തെറ്റിദ്ധാരണകൾ മാറും. മക്കളുടെ പഠന ചെലവുകൾക്ക് ധനം കണ്ടെത്തും. ഏറ്റെടുത്ത ജോലികൾ തീർക്കാൻ ശ്രമിക്കണം. കോപത്തിന് അടിമപ്പെടാതെ നോക്കണം. ഉപകാരം ചെയ്തു കൊടുത്ത ചിലരിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നു ചേരും.

 

ചോതി 

അപ്രതീക്ഷതമായി ഭാഗ്യാനുഭവം ഉണ്ടാകും. ആത്മവിശ്വാസവും പ്രവർത്തന നൈപുണ്യവും വർധിക്കും. ജാമ്യം, മധ്യസ്ഥത, തർക്കം ഇവകളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുക. മാതാപിതാക്കളിൽ നിന്ന് സാമ്പത്തിക സഹായമുണ്ടാകും. മുതിർന്നവരുടെ നിർദേശങ്ങൾ അനുസരിക്കും. സാമൂഹിക രംഗത്ത് ശ്രദ്ധേയമായ നീക്കങ്ങൾ നടത്തും. യാഥാർഥ്യബോധത്തോടു കൂടിയ ജീവിത പങ്കാളിയുടെ സമീപനം മനസ്സമാധാനത്തിന് വഴിയൊരുക്കും.

 

വിശാഖം 

പഴയ ചില ബന്ധങ്ങൾ പുതുക്കാൻ സാധിക്കും. സഹപ്രവർത്തകരുടെ സഹായം ഉണ്ടാകും. സാമ്പത്തികമായ ഉണർവ് അനുഭവപ്പെടും. ഉപരി പഠനത്തിന് അവസരം തേടിയെത്തും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുന്നതു വഴി പുതിയ കർമപദ്ധതികൾക്ക് രൂപകൽപന ചെയ്യുവാൻ സാധിക്കും.

 

അനിഴം 

ആഗ്രഹങ്ങൾ അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണം. സംസാരിക്കുമ്പോൾ വാക്കുകൾക്ക് നല്ല നിയന്ത്രണം വേണം. ഇഷ്ടക്കാരുമായി സമയം ചെലവഴിക്കാൻ കഴിയും. കർമരംഗം വികസിപ്പിക്കും. മേലുദ്യോഗസ്ഥരുടെ സഹായം നന്നായി ഉണ്ടാകും. ഭദ്രതയും സുരക്ഷിതത്വമില്ലാത്തതുമായ സാമ്പത്തിക ഇടപാടുകളിൽ നിന്നും യുക്തിപൂർവം പിൻമാറും.

 

തൃക്കേട്ട 

പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകുമെങ്കിലും വേണ്ടത്ര പ്രയോജനപ്പെടില്ല. അനാവശ്യ ചെലവുകൾ വർധിക്കും. കഠിനാധ്വാനത്തിന് അർഹമായ പ്രതിഫലം ലഭിക്കുന്നതിനായി ക്ഷമയോടെ കാത്തിരിക്കണം സങ്കീർണമായ പ്രശ്നങ്ങളെ ലാഘവത്തോടു കൂടി അഭിമുഖീകരിക്കുവാനവസരമുണ്ടാകും.

 

മൂലം 

മാതാപിതാക്കളുടെ വാക്കുകളെ ധിക്കരിക്കരുത്. വീഴ്ചകൾ വരാതിരിക്കാൻ ശ്രദ്ധിക്കുക. പ്രലോഭനങ്ങളിൽ അകപ്പെടരുത്. കഠിനാധ്വാനത്താൽ ജീവിത നിലവാരം വർധിക്കും. അഹംഭാവം ഒഴിവാക്കണം. വിഭാവനം ചെയ്ത പദ്ധതികൾക്ക് കാലതാമസം നേരിടും.

 

പൂരാടം

അലസത വെടിഞ്ഞ് എല്ലാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ പുലർത്തുക. വാഹനം ഓടിക്കുമ്പോൾ സൂക്ഷിക്കണം. ആരോടും പരുഷമായി സംസാരിക്കരുത്. എന്തിലും കുറ്റം കണ്ടുപിടിക്കുന്നവരുമായുള്ള ബന്ധം ഉപേക്ഷിക്കും. പ്രധാനപ്പെട്ട ജോലികൾ യഥാസമയം പൂർത്തിയാക്കാൻ കഴിയും. തൊഴിൽ രംഗങ്ങളിൽ പ്രകടമായ മാറ്റം അനുഭവപ്പെടുമെങ്കിലും സാമ്പത്തിക നേട്ടം കുറയും.

 

ഉത്രാടം

ജോലി സ്ഥലത്തെയും കുടുംബത്തിലെയും പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. പുതിയ ചില ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. വാഹനം മാറ്റിവാങ്ങാൻ തീരുമാനിക്കും. ജീവിത പങ്കാളിയുടെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. അപ്രധാനമായ കാര്യങ്ങളിൽ അനാവശ്യമായി ആലോചിക്കുന്ന പ്രവണത ഒഴിവാക്കണം.

 

തിരുവോണം

അശ്രദ്ധ കൊണ്ട് പണവും ആഭരണവും നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ നന്നായി ശ്രദ്ധിക്കണം. സാമ്പത്തിക മേഖലയിൽ നിയന്ത്രണം വേണ്ടി വരും. ഗൃഹത്തിൽ കലഹം ഒഴിവാക്കാൻ ശ്രമിക്കണം. ആലോചനയില്ലാതെ സംസാരിക്കരുത്. സന്താനങ്ങൾ വഴി സംതൃപ്തിയും സുഖവുമുണ്ടാകും. ബന്ധുക്കളിൽ ചിലരുടെ കാര്യങ്ങൾ വിഷമിപ്പിക്കും.

 

അവിട്ടം

ജോലിയിൽ നന്നായി ശോഭിക്കാൻ കഴിയും. സന്താനങ്ങളുടെ നേട്ടങ്ങളിൽ സന്തോഷിക്കും. വിദേശ ബന്ധങ്ങൾ ഗുണം ചെയ്യും. ഉദര രോഗങ്ങൾക്ക് സാധ്യത. വാക്ക് പാലിക്കാൻ ശ്രദ്ധിക്കണം. വിഷയാവതരണത്തിൽ അപാകതകൾ ഉണ്ടാവാതെ സൂക്ഷിക്കണം. പരിമിതികൾക്കനുസരിച്ച് ജീവിക്കാൻ ശ്രമിക്കും.

 

ചതയം

വിദേശ യാത്രയ്ക്ക് അവസരങ്ങൾ ലഭിക്കും. ഭൂമിസംബന്ധമായ രേഖകളിലെ നൂലാമാലകൾ പരിഹരിക്കും. ബിസിനസ്സിൽ അനുകൂല ഫലങ്ങൾ ലഭിക്കും. ജീവിതത്തിൽ വന്നുചേരുന്ന തടസ്സങ്ങൾ അതിജീവിച്ച് മുന്നോട്ട് പോകും. ബന്ധുവിന് പ്രത്യുപകാരം ചെയ്യുവാൻ സാധിക്കും. നഷ്ടപ്പെട്ടു എന്നു കരുതിയവ തിരിച്ചു ലഭിക്കും.

 

പൂരൂരുട്ടാതി

രോഗികൾക്ക് ആശ്വാസം കിട്ടും. ശത്രുക്കൾ മിത്രത നടിച്ച് അടുത്തു കൂടും. സാമ്പത്തികമായി ഉണർവ് അനുഭവിക്കും. ആരേയും കണ്ണടച്ച് വിശ്വസിക്കരുത്. കുടുംബത്തിലെ എല്ലാവരും സഹവർത്തിത്വത്തോടെ പെരുമാറും. ആദ്ധ്യാത്മിക - ആത്മീയ ചിന്തകൾ മനോധൈര്യത്തിനും ആത്മവിശ്വാസത്തിനും വഴിയൊരുക്കും.

 

ഉത്തൃട്ടാതി

കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ശ്രമകരമായ പ്രവർത്തനം വിജയപഥത്തിലെത്തിയ്ക്കുവാൻ സാധിക്കും. വഞ്ചനയിൽ  അകപ്പെടാതെ സൂക്ഷിക്കണം. ജോലി ഭാരത്താൽ അസുഖങ്ങളെ അവഗണിക്കരുത്. അഭിപ്രായം അറിഞ്ഞു പെരുമാറുന്നതും പ്രവർത്തിയ്ക്കുന്നതുമായ സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസവും ആത്മാഭിമാനവും സുരക്ഷിതത്വവും തോന്നും.

 

രേവതി 

സേവന സാമർഥ്യത്താൽ അധികൃതരുടെ പ്രീതി നേടും. മുടങ്ങി കിടപ്പുള്ള സ്ഥാനമാനങ്ങൾ നേടും. ഭരണ സംവിധാനത്തിലെ അപാകതകളും അബദ്ധങ്ങളും പരിഹരിക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷളിലും കുടുംബത്തിലെ ആചാരാനുഷ്ഠാനങ്ങളിലും പങ്കെടുക്കുവാനിടവരും. വിരോധികളായിരുന്ന ചിലർ ലോഹ്യമായിത്തീരും.

 

ലേഖിക  

ജ്യോതിഷി പ്രഭാസീന സി.പി 

ഹരിശ്രീ 

പി ഒ : മമ്പറം 

വഴി : പിണറായി 

കണ്ണൂർ ജില്ല 

Email ID : prabhaseenacp@gmail.com

ഫോ :9961442256

 

Content Summary : Monthly Prediction in February 2023 by Prabha Seena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com