ADVERTISEMENT

അത്തം: പദ്ധതി സമർപണത്തിന് അനുകൂലമായ സാഹര്യം വന്നുചേരും. വിദ്യാർഥികൾക്ക് സമയം അനുകൂലം. ചിരകാലാഭിലാഷമായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കുവാനും അത്തം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.

 

ചിത്തിര: ഔദ്യോഗിക മേഖലയിൽ സ്ഥാനമാറ്റത്തിനുള്ള സാധ്യത കാണുന്നു. പദ്ധതിസമർപണത്തിൽ ലക്ഷ്യപ്രാപ്തി നേടും. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നതു വഴി എല്ലാകാര്യങ്ങളിലും ആശ്വാസം അനുഭവപ്പെടാനും ചിത്തിര നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു. 

 

ചോതി:തൊഴിൽ അധിഷ്ഠിതമായിട്ടുള്ള പാഠ്യപദ്ധതികളിൽ ചേരുവാനുള്ള അവസരം ലഭിക്കും. കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യം ആശ്വാസം നൽകും. വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനും ചോതി നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു. 

 

വിശാഖം:തൊഴിൽ മേഖലകളിൽ മാറ്റങ്ങൾ വരുത്തും. ക്രിയാത്മകമായി പ്രവർത്തിക്കുന്ന കാര്യങ്ങളിൽ അനുകൂല വിജയം കൈവരിക്കും. മംഗളകർമങ്ങളിലും വിരുന്നു സല്‍ക്കാരങ്ങളിലും പങ്കെടുക്കുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.

 

Content Summary: Monthly Prediction by Kanippayyur February 2023 / Atham, Chithira, Chothi, Vishakam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com