ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം ; അനിഴം , തൃക്കേട്ട , മൂലം , പൂരാടം

HIGHLIGHTS
  • അനിഴം , തൃക്കേട്ട , മൂലം , പൂരാടം നക്ഷത്രക്കാർക്ക്‌ ഫെബ്രുവരി മാസം എങ്ങനെ?
monthly-prediction-by-kanippayyur-february-2023-anizham-thriketta-moolam-pooradam
SHARE

അനിഴം : സന്ധിസംഭാഷണം, പരീക്ഷ, ഇന്റർവ്യൂ എന്നിവയ്ക്ക് മാസത്തിന്റെ രണ്ടാമത്തെ പകുതി അനുകൂലം. ജീവിത നിലവാരം വർധിക്കും. ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുവാനും അനിഴം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.

തൃക്കേട്ട: വ്യാപാരവിപണനവിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. വാഹനം മാറ്റി വാങ്ങും. വിദ്യാർഥികൾക്ക് സമയം അനുകൂലം. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം വന്നു ചേരുന്നതിനും തൃക്കേട്ട നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു. 

മൂലം : ഔദ്യോഗികമേഖലയില്‍ സ്ഥാനക്കയറ്റം ലഭിക്കും. വിദ്യാർഥികൾക്ക് ആത്മവിശ്വാസം വര്‍ധിക്കും. നിശ്ചയദാർഢ്യത്തോടു കൂടി ചെയ്യുന്ന കാര്യങ്ങളില്‍ അനുകൂലമായ വിജയം കൈവരിക്കുവാനും മൂലം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു. 

പൂരാടം: വ്യാപാരവിപണനവിതരണ മേഖലയിലുള്ളവർക്ക് നേട്ടം കുറയും. ഭയഭക്തിബഹുമാനത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിവയ്ക്കുവാനും പൂരാടം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു. 

Content Summary: Monthly Prediction by Kanippayyur February 2023 / Anizham, Thriketta, Moolam, Pooradam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS