ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം ; ഉത്രാടം, തിരുവോണം, അവിട്ടം , ചതയം

HIGHLIGHTS
  • ഉത്രാടം, തിരുവോണം, അവിട്ടം , ചതയം നക്ഷത്രക്കാർക്ക്‌ ഫെബ്രുവരി മാസം എങ്ങനെ?
monthly-prediction-by-kanippayyur-february-2023-uthradam-thiruvonam-avittam-chathayam
SHARE

ഉത്രാടം: ഔദ്യോഗിക മേഖലകളിൽ ജോലിഭാരം വർധിക്കും. വ്യാപാരവിപണനവിതരണമേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും വന്നു ചേരുവാനും ഔദ്യോഗികമേഖലകളിൽ നേട്ടങ്ങൾ കൈവരിക്കുവാനും ഉത്രാടം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു. 

തിരുവോണം : ആരോഗ്യം തൃപ്തികരമായിരിക്കും. വിദ്യാർഥികൾക്ക് ആത്മവിശ്വാസം വർധിക്കും. സ്വപ്നങ്ങൾ സാക്ഷാത്കരിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും തിരുവോണം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തില്‍ യോഗം കാണുന്നു.

അവിട്ടം: നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് മാറ്റങ്ങൾ വന്നുചേരാം. ജീവിതത്തിൽ വഴിത്തിരിവാകുന്ന സാഹചര്യങ്ങൾ വന്നു ചേരാനുള്ള യോഗം കാണുന്നു. ഭയഭക്തിബഹുമാനത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കുവാനും അവിട്ടം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു. 

ചതയം : വ്യവസായിക മേഖലകളിൽ വിറ്റുവരവുള്ള വിഭാഗങ്ങൾ നിലനിർത്തിക്കൊണ്ട് വിപുലമായ പദ്ധതികൾ ആവിഷ്കരിക്കും. നടപടിക്രമങ്ങളിൽ കൃത്യത കൈവരിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുവാനും ചതയം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.

Content Summary: Monthly Prediction by Kanippayyur February 2023 / Uthradam , Thiruvonam , Avittam , Chathayam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS