മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം ; ആയില്യം ,മകം, പൂരം , ഉത്രം
Mail This Article
ആയില്യം: വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കർമമണ്ഡലങ്ങളിൽ പ്രവർത്തിക്കുവാനുള്ള അവസരം വന്നു ചേരും. ജീവിതനിലവാരം വർധിക്കും. വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തുവാനും ആയില്യം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.
മകം: സാമ്പത്തിക നേട്ടമില്ലാത്ത പ്രവർത്തനമണ്ഡലങ്ങളിൽ പണം മുതൽ മുടക്കുന്നതിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ എല്ലാ കാര്യങ്ങളിലും കൂടുതൽ പ്രവർത്തനം വേണ്ടി വരും. സ്വന്തം ചുമതലകൾ മറ്റൊരാളെ ഏൽപിക്കുന്നത് അബദ്ധമായിത്തീരുവാനും മകം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.
പൂരം: ആധുനിക സംവിധാനം സ്വീകരിച്ച് ക്രിയാത്മകമായി ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം ൈകവരിക്കും. സങ്കീർണമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടതായ സാഹചര്യം വന്നു ചേരും. കാർഷികമേഖലകളിൽ നിന്ന് ആദായം വർധിക്കുവാനും പൂരം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.
ഉത്രം: പല പ്രകാരത്തിലുള്ള ശാരീരികമായ അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടാം. വ്യാപാരവിപണനവിതരണ മേഖലകളിൽ സാമ്പത്തിക പുരോഗതി കൈവരിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. മത്സരരംഗങ്ങളിൽ വിജയം കൈവരിക്കുവാനും ഉത്രം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.
Content Summary: Monthly Prediction by Kanippayyur March 2023 / Ayilyam, Makam, Pooram, Uthram