മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. സൽക്കാരാദി ചടങ്ങുകളിൽ പങ്കെടുക്കാം.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്) കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സമ്മാനലാഭം ഇവ കാണുന്നു.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്) കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ശത്രുശല്യം ഇവ കാണുന്നു. യാത്രാപരാജയം കാണുന്നു. ധനനഷ്ടം സൂക്ഷിക്കുക.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) കാര്യതടസ്സം, പ്രവർത്തനമാന്ദ്യം, മനഃപ്രയാസം, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്) കാര്യവിജയം, സ്ഥാനലാഭം, ഉത്സാഹം, പ്രതീക്ഷ, യാത്രാവിജയം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. നല്ല സന്ദേശങ്ങൾ ലഭിക്കാം.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്) കാര്യപരാജയം, അപകടഭീതി, മനഃപ്രയാസം, കലഹസാധ്യത, ശത്രുശല്യം ഇവ കാണുന്നു.
തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്) കാര്യവിജയം, സമ്മാനലാഭം, ഉപയോഗസാധനലാഭം, സന്തോഷം ഇവ കാണുന്നു. നല്ല ചടങ്ങുകളിൽ പങ്കെടുക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്) കാര്യതടസ്സം, ചെലവ്, ധനതടസ്സം, മനഃപ്രയാസം, അപകടഭീതി, യാത്രാതടസ്സം ഇവ കാണുന്നു.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്) കാര്യവിജയം കാണുന്നു. പരീക്ഷയിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. അധ്യാപകരിൽ നിന്ന് നല്ല സന്ദേശങ്ങൾ ലഭിക്കാം. മേലധികാരിയിൽ നിന്ന് സന്തോഷം കൈവരാം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്) കാര്യവിജയം, സാധനലാഭം, യാത്രാവിജയം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്) കാര്യപരാജയം, മനഃപ്രയാസം, ധനനഷ്ടം, ഉദരവൈഷമ്യം ഇവ കാണുന്നു. സുഹൃത്തുക്കൾ ദ്വേഷിക്കാം. മേലധികാരിയിൽ നിന്ന് പ്രതികൂലമായ അനുഭവങ്ങൾ ഉണ്ടാകാം.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി) കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, അപകടഭീതി, യാത്രാതടസ്സം, ഇച്ഛാഭംഗം, നഷ്ടം ഇവ കാണുന്നു.
Content Summary :Saturday / Daily Prediction by G. Jayachandra Raj