ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം കാണുന്നു. അപകടഭീതി ഉണ്ടാവാം. ഭക്ഷണസുഖം കുറയാം. വേണ്ടപ്പെട്ടവർ അകലാം. 

 

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്) കാര്യവിജയം കാണുന്നു . ഇഷ്ടഭക്ഷണ സമൃദ്ധി.

നിങ്ങൾക്ക് അനുകൂലമായ തൊഴിൽ മേഖലയെക്കുറിച്ചു അറിയാൻ 

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

കാര്യവിജയം കാണുന്നു . തൊഴിൽമേഖലയിൽ വിജയിക്കാം . അംഗീകാരം ലഭിക്കാം .

 

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

കാര്യതടസ്സം കാണുന്നു.വേണ്ടപ്പെട്ടവരിൽ നിന്ന് വേദനാജനകമായ അനുഭവങ്ങൾ ലഭിക്കാം. വേണ്ടപ്പെട്ടവർ അകലാം. 

 

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)

കാര്യതടസ്സം കാണുന്നു. സ്വസ്ഥത കുറയാം. അപകടഭീതി ഉണ്ടാവാം. 

 

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)

കാര്യവിജയം കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. അംഗീകാരം ലഭിക്കാം. ആഗ്രഹങ്ങൾ നടക്കാം.

വിവാഹ സമയം എപ്പോൾ? വിവാഹ തടസ്സത്തിന് കാരണം  ഇതാവാം

തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

കാര്യപരാജയം കാണുന്നു. സ്വസ്ഥതക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം, ധനതടസ്സം, ധനനഷ്ടം, വാഗ്വാദം, മന:പ്രയാസം, യാത്രാപരാജയം, ശരീരസുഖക്കുറവ്, അഭിമാനക്ഷതം ഇവ കാണുന്നു.

 

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)

കാര്യവിജയം കാണുന്നു. അംഗീകാരം, മത്സരവിജയം, ബന്ധുസമാഗമം, സ്ഥാനക്കയറ്റം, അനുകൂല സ്ഥലംമാറ്റം ഇവ കാണുന്നു.

 

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)

കാര്യതടസ്സം കാണുന്നു. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ്, ധനതടസ്സം ഇവ കാണുന്നു.

 

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)

കാര്യവിജയം കാണുന്നു. മത്സരവിജയം, ശത്രുക്ഷയം, സുഹൃദ്സമാഗമം, നിയമവിജയം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

 

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

കാര്യവിജയം കാണുന്നു.അംഗീകാരം, സുഹൃദ്സമാഗമം, മത്സരവിജയം, പരീക്ഷാവിജയം, ആരോഗ്യം ഇവ കാണുന്നു.

 

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. 

 

Content Summary :Tuesday / Daily Prediction by G. Jayachandra Raj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com