ഈ രാശിക്കാർക്ക് ഇത് ഭാഗ്യവാരം; സമ്പൂർണ സൂര്യരാശിഫലം ഒറ്റനോട്ടത്തിൽ

HIGHLIGHTS
  • 2023 മാർച്ച് 19 മുതൽ 25 വരെയുള്ള സൂര്യരാശിഫലം
weekly-zodiac-prediction-by-p-b-rajesh-march-19-to-25
SHARE

Aries: (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): തൊഴിൽപരമായും സാമ്പത്തികമായും പല നേട്ടങ്ങളും ഉണ്ടാകും. യാത്രകൾ ഗുണകരമാണ്. പങ്കാളികൾ തമ്മിൽ അഭിപ്രായഭിന്നതകളും തർക്കങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. മക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. അനാവശ്യ ടെൻഷനും മറ്റും ഉണ്ടാകും. സാമ്പത്തികനില തൃപ്തികരമായി തുടരും. പ്രാർഥനകൾ മുടങ്ങാതെ നടത്തുക. 

Taurus: (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ):ഭാഗ്യം ഉള്ള കാലമാണിത്. ബിസിനസ് രംഗത്ത് പുരോഗതി പ്രതീക്ഷിക്കാം. വാഹനം മാറ്റി പുതിയത് വാങ്ങും. കുടുംബജീവിതം സന്തോഷകരമാകും. ആരോഗ്യം സൂക്ഷിക്കുക. വിദ്യാർത്ഥികൾ പഠനത്തിൽ മിടുക്കരാകും. കോടതി കാര്യങ്ങളിൽ തീരുമാനം നീണ്ടു പോകും. ഉന്നത വ്യക്തികളെ പരിചയപ്പെടാൻ സാധിക്കും. സ്ഥാനക്കയറ്റം ലഭിക്കാനും ഇടയുണ്ട്. സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്രയിൽ പങ്കെടുക്കും.

Gemini: (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ):യാത്രകൾ ആവശ്യമായി വരും. ആഡംബര വസ്ത്രങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. വീട് വാങ്ങാനുള്ള സാധ്യത കാണുന്നുണ്ട്. പങ്കാളിയുടെ നിർദ്ദേശം അനുസരിച്ച് പുതിയ നിക്ഷേപങ്ങൾ നടത്തും. ആഴ്ചയുടെ തുടക്കം തൊട്ട് അവസാനം വരെ ഗുണകരമായ ദിവസങ്ങൾ ആയിരിക്കും.

Cancer: (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. പാർട്ണർഷിപ്പ് ബിസിനസ് ലാഭകരമായി തീരും. വീട് മോടി പിടിപ്പിക്കാൻ ഇടയുണ്ട്. പല ആവശ്യങ്ങൾക്കും വേണ്ടി അവധി എടുക്കാൻ സാധ്യതയുണ്ട്. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം. സ്വന്തമായി ഭൂമി വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. സാഹിത്യകാരന്മാർക്ക് അംഗീകാരങ്ങൾ ലഭിക്കും.

Leo: (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ)

ദമ്പതികൾ തമ്മിൽ അഭിപ്രായഭിന്നത ഉണ്ടാവാനോ അകന്നു കഴിയാനോ ഇടയാകും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലമാകും. പല കാര്യങ്ങൾക്കും വേണ്ടി ഒരുപാട് പ്രാവശ്യം പരിശ്രമിക്കേണ്ടി വരാം. അപവാദങ്ങളും ആരോപണങ്ങളും ഉണ്ടാവാൻ ഇടയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുക. ദൈവാധീനം ഉള്ള കാലമായതിനാൽ പല പ്രശ്നങ്ങളും തരണം ചെയ്ത് മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കും.

Virgo: (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കാൻ ഇടയുണ്ട് .യാത്രകൾ ഗുണകരമായി തീരും. ബന്ധുക്കളുടെ സഹായം ലഭിക്കും. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ചെറിയ അസുഖങ്ങൾ വരാൻ സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് മത്സരം വർധിക്കാൻ ഇടയുണ്ട്. ചില ഭാഗ്യ അനുഭവങ്ങളും ഈ വാരത്തിന്റെ പ്രത്യേകതയാണ്. പുണ്യ കർമ്മങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. പുതിയ സംരംഭങ്ങൾക്ക് സമയം അനുകൂലമാണ്.

Libra: (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ) 

എല്ലാകാര്യങ്ങളിലും ഉത്സാഹവും ഉന്മേഷവും തോന്നുന്ന സമയമാണ്. ടെസ്റ്റുകളിലും ഇൻറർവ്യൂകളിലും ഉന്നത വിജയം കൈവരിക്കും. ജലദോഷം, പനി മുതലായ അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. ഏറെക്കാലമായുള്ള ആഗ്രഹങ്ങൾ സഫലമാകും. വരുമാനം മെച്ചപ്പെടും. ഗ്രന്ഥകാരന്മാർക്കും ലേഖകന്മാർക്കും ചില അംഗീകാരങ്ങൾ ലഭിക്കും. പുതിയ വീട് വാങ്ങാൻ അനുകൂലമായ സമയമാണ്.

Scorpio: (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ) 

സൽക്കാരങ്ങളിൽ പങ്ക് കൊള്ളും. ചിലർക്ക് സ്ഥാനക്കയറ്റം ലഭിക്കും. മൽസരപരീക്ഷയിൽ ഉന്നത വിജയം നേടും. സാമ്പത്തികനില തൃപ്തികരമാണ്. ദീർഘകാല പ്രതീക്ഷകൾ സഫലമാകും. അന്യ നാട്ടിൽ കഴിയുന്നവർക്ക് ആഗ്രഹിച്ച സ്ഥലം മാറ്റം ലഭിക്കും. ഔദ്യോഗിക രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. വായ്പകൾ അനുവദിച്ചു കിട്ടും. കുടുംബജീവിതം ഊഷ്മളമാകും. ആധുനിക ഗൃഹോപകരണങ്ങൾ സമ്പാദിക്കും.

Sagittarius: (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

സ്വന്തമായി ഭൂമി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. തർക്ക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. കടം വാങ്ങിയ പണം മടക്കി നൽകാൻ സാധിക്കും. പല കാര്യങ്ങളും സഫലമാകാൻ ഒരുപാട് പ്രാവശ്യം പരിശ്രമിക്കേണ്ടിവരും. മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കലാകാരന്മാർക്ക് മേഖലയിൽ ശോഭിക്കാൻ സാധിക്കും. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടും. ചെറുയാത്രകൾ ഗുണകരമാണ്. പൊതുവേ സന്തോഷകരമായ വാരമാണ്

Capricorn: (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

കുടുംബസ്വത്ത് കൈവശം വന്നുചേരാൻ ഇടയുണ്ട്. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. വിദഗ്ധ പരിശോധനയിൽ അസുഖം ഇല്ലെന്ന് അറിഞ്ഞതു കൊണ്ടുള്ള സമാധാനം ഉണ്ടാകും. ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചില അംഗീകാരങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ആധുനിക ഗൃഹോപകരണങ്ങൾ സമ്പാദിക്കാൻ സാധിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും.

Aquarius:  (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

ഈയാഴ്ച യാത്രകളുടെതായിരിക്കും. അവിചാരിതമായ പല നേട്ടങ്ങളും കൈവരിക്കാൻ സാധിക്കും. സുഹൃത്തുമായുണ്ടായ അഭിപ്രായ ഭിന്നത പറഞ്ഞു തീർക്കാൻ സാധിക്കും. കാർഷിക മേഖലയിൽ നിന്നുള്ള ആദായം വർധിക്കും. സന്താനങ്ങളുടെ ശ്രേയസിൽ ആത്മസംതൃപ്തി തോന്നും. കടം കൊടുത്ത പണം തിരിച്ചു കിട്ടും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം തെളിയും. സാമ്പത്തികനില മെച്ചപ്പെടും. ആരോഗ്യം തൃപ്തികരമാണ്.

Pisces: (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ സഫലമാകും. പൊതുവേ സന്തോഷകരമായ വാരമാണിത്. മേലുദ്യോഗസ്ഥരുടെ പ്രീതി പിടിച്ചു പറ്റും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും മികച്ച വിജയം കൈവരിക്കും. വീടു വിട്ട് കഴിയേണ്ടി വരാം. കമിതാക്കളുടെ വിവാഹകാര്യം ബന്ധുക്കളുടെ ആശിർവാദത്തോടെ തീരുമാനിക്കും.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337 

Content Summary : Weekly Zodiac Prediction by P B Rajesh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS