ADVERTISEMENT

അശ്വതി - സുദീർഘമായ ചർച്ചയിലൂടെ ഔദ്യോഗികമായ അനിശ്ചിതാവസ്ഥ തരണം ചെയ്യും. പ്രത്യേക ഈശ്വരപ്രാർഥനകളാൽ നിലവിലുള്ള പ്രതിസന്ധികളെ തരണം ചെയ്യും. നാഡീ രോഗപീഡകൾക്ക് ശസ്ത്രക്രിയ വേണ്ടിവരും. 

 

ഭരണി – അമിതമായ ആത്മവിശ്വാസം അരുത്. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. 

 

കാർത്തിക - വാഹനം മാറ്റിവാങ്ങുവാനിടവരും. മുൻകോപം നിയന്ത്രിക്കണം. കുടുംബസമേതം പുണ്യതീർഥയാത്രയ്ക്ക് അവസരമുണ്ടാകും. അവസ്ഥാഭേദങ്ങൾക്കനുസരിച്ച് മാറുന്ന പുത്രന്റെ സമീപനത്തിൽ ആശങ്ക വർധിക്കും. 

 

രോഹിണി - പ്രവർത്തനക്ഷമത കൈവരിക്കുവാൻ വ്യാപാരമേഖലയിൽ ആധുനികവൽക്കരണത്തിന് തയാറാകും. ആശ്രയിച്ചുവരുന്ന ബന്ധുവിന് സാമ്പത്തികസഹായം ചെയ്യുവാനിടവരും. അനാരോഗ്യത്താൽ അവധിയെടുക്കുവാനിടവരും. 

 

മകയിരം – സ്വയം ചെയ്തുതീർക്കേണ്ടതായ കാര്യങ്ങൾ അന്യരെ ഏൽപ്പിച്ചാൽ അബദ്ധമായിത്തീരും. മകളുടെ വിവാഹശ്രമത്തിനായി ദൂരയാത്ര വേണ്ടിവരും. ദാമ്പത്യസുഖവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. വാഹനം മാറ്റിവാങ്ങുവാനിടവരും. 

 

തിരുവാതിര - മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വരപ്രാർഥനകളാൽ സാധ്യമാകും. ഉപകാരം ചെയ്തുകൊടുത്തവരിൽ നിന്നും വിപരീത പ്രതികരണം ഉണ്ടാകുന്നതുവഴി മനോവിഷമം ഉണ്ടാകും. വ്യവഹാരത്തിൽ വിജയിക്കും. 

 

പുണർതം– കുടുംബസമേതം പുണ്യതീർഥയാത്ര പുറപ്പെടും. പുതിയ വ്യാപാര വ്യവസായം തുടങ്ങുന്നതിന് വിദഗ്ധോപദേശം തേടും.ആധ്യാത്മിക ആത്മീയപ്രഭാഷണങ്ങൾ കേൾക്കുവാനിടവരും. വിദഗ്ധോപദേശം സ്വീകരിച്ച് പുതിയ കർമപദ്ധതികളിൽ പണം മുടക്കും. 

 

പൂയം – വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. വിരോധികളായിരുന്ന പലരും സൗഹൃദം കൂടുവാൻ വരും. ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. യാത്രാവേളയിൽ പണനഷ്ടത്തിന് യോഗമുണ്ട്. 

 

ആയില്യം - ഏറെക്കുറെ പൂർത്തിയായ ഗൃഹത്തിൽ ഗൃഹപ്രവേശനം നിർവഹിച്ച് താമസം തുടങ്ങും. ചുമതലകൾ വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. വിദേശത്ത് സ്ഥിരതാമസത്തിന് അനുമതിലഭിക്കും. 

 

മകം - ഔദ്യോഗികമായി മനസ്സംതൃപ്തി ഇല്ലാത്തതിനാൽ മറ്റൊരു ഉദ്യോഗത്തിന് ശ്രമിക്കും. സുഹൃത്തിന് സാമ്പത്തികസഹായം ചെയ്യുവാനിടവരും. മുൻകോപം നിയന്ത്രിക്കണം. ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവ് സർവാദരങ്ങൾക്കും വഴിയൊരുക്കും.

 

പൂരം – നല്ല ഉദ്ദേശ്യത്തോടുകൂടി പ്രവർത്തിക്കുന്നതെല്ലാം അന്തിമമായി വിജയിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ബന്ധുസഹായവും ഉണ്ടാകും. വസ്തു–വാഹന ക്രയവിക്രയങ്ങളിൽ നിന്നും ആദായം വർധിക്കും. 

 

ഉത്രം – പുതിയ വ്യാപാര വ്യവസായങ്ങൾ തുടങ്ങുന്നതിന് വിദഗ്ധോപദേശം തേടും. ആരാധനാലയത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സർവാത്മനാ സഹകരിക്കും. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും. 

 

അത്തം - പട്ടണത്തിൽ ഗൃഹം വാങ്ങുവാൻ പ്രാഥമികസംഖ്യകൊടുത്ത് കരാറെഴുതും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. വ്യക്തിപ്രഭാവത്താൽ വിമർശനങ്ങളെ അതിജീവിക്കുവാൻ സാധിക്കും. 

 

ചിത്തിര - വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ അവസരമുണ്ടാകും. സാമ്പത്തിക നിയന്ത്രണത്താൽ മിച്ചാനുഭവങ്ങൾ ഉണ്ടാകും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരും. നടപടിക്രമങ്ങളിൽ കൃത്യത പാലിക്കും.  

 

ചോതി – കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ശുഭാപ്തിവിശ്വാസം വർധിക്കും. കാര്യകാരണസഹിതം സമർപ്പിക്കുന്ന പദ്ധതികൾ പരിഗണിക്കപ്പെടും. വിശ്വാസയോഗ്യമായ പ്രവർത്തനങ്ങൾക്ക്  മുടക്കും. 

 

വിശാഖം - മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ആശ്വാസമുണ്ടാകും. പഠിച്ച വിഷയത്തോടനുബന്ധമായി ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. ഗൃഹനിർമാണം പൂർത്തീകരിക്കും. പ്രവൃത്തിപഥങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുന്നതുവഴി സൽകീർത്തിയും സജ്ജനപ്രീതിയും വന്നുചേരും.

 

\അനിഴം – ചർച്ചയിലൂടെ സങ്കീർണമായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തും. വ്യാപാരം നവീകരിക്കുന്നതിന്റെ ഭാഗമായി ഉത്സാഹികളായ ജോലിക്കാരെ നിയമിക്കും. ഉദരരോഗപീഡകൾ വർധിക്കും. മത്സരരംഗങ്ങളിൽ വിജയിക്കും. 

 

തൃക്കേട്ട – ഹ്രസ്വകാല സുരക്ഷാപദ്ധതികളിൽ പണം നിക്ഷേപിക്കും. അപേക്ഷിച്ച പദ്ധതിക്ക് അംഗീകാരം ലഭിക്കും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുവാൻ കഴിയുമെങ്കിലും അഹംഭാവം ഒഴിവാക്കണം. കുടുംബസംരക്ഷണ ചുമതല ഏറ്റെടുക്കും. 

 

മൂലം – സ്വപ്നസാക്ഷാൽക്കാരത്താൽ ആത്മനിർവൃതി കൈവരും. പ്രത്യുപ്രകാരം ചെയ്യുവാൻ അവസരമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. 

 

പൂരാടം – മാതാപിതാക്കൾക്ക് ഉയർച്ചയുണ്ടാകും. ഗൃഹനിർമാണം ഏറെക്കുറെ പൂർത്തീകരിക്കും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും ശീലിക്കും. 

 

ഉത്രാടം – മാതൃകാപരമായ പ്രവർത്തനശൈലിക്ക് അംഗീകാരം ലഭിക്കും. ധർമപ്രവൃത്തികൾക്ക് സർവാത്മനാ സഹകരിക്കും. സഹപ്രവർത്തകരുടെ സഹകരണമുണ്ടാകും. ഔദ്യോഗികമായി വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. 

 

തിരുവോണം - പണയപ്പെടുത്തിയ ഭൂമി വീണ്ടെടുക്കുവാൻ അവസരമുണ്ടാകും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. ഗവേഷകർക്കും വിദ്യാർഥികൾക്കും അനുകൂല അവസരം വന്നുചേരും. പുതിയ കരാറുജോലികൾ ഏറ്റെടുക്കും.

 

അവിട്ടം - കഠിനപ്രയത്നത്താൽ കാര്യസാധ്യമുണ്ടാകും. ഭൂമിവിൽപന സാധ്യമാകും. സഹപാഠികളോടൊപ്പം ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. സഹായാഭ്യർഥന നിരസിച്ചതിനാൽ സ്വജനശത്രുത വർധിക്കും. 

 

ചതയം - മറ്റുള്ളവർക്ക് ആശ്വാസവും നിർദേശവും നൽകുവാൻ സാധിക്കുന്നതിൽ ആശ്വാസം തോന്നും. ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകണം. അധികാരസ്ഥാനം ഒഴിയേണ്ടതായ സാഹചര്യമുണ്ടാകും. 

 

പൂരുരുട്ടാതി – ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമം നിർവഹിക്കും. മാതാപിതാക്കളുടെ സാമീപ്യം ആശ്വാസത്തിന് വഴിയൊരുക്കും. അകാരണമായ ആധി ഒഴിവാക്കുവാൻ പ്രത്യേക ഈശ്വര പ്രാർഥനകൾ നടത്തും. 

 

ഉത്രട്ടാതി – ഔദ്യോഗികമായി വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. സഹപ്രവർത്തകർ അവധിയായതിനാൽ ജോലിഭാരം വർധിക്കും. ധനകാര്യസ്ഥാപനത്തിന്റെ സഹായത്തോടുകൂടി ഗൃഹനിർമാണപ്രവർത്തനങ്ങൾ തുടങ്ങും. 

 

രേവതി – നാഡീരോഗപീഡകൾ വർധിക്കും. സഹപ്രവർത്തകരുടെ സഹായത്താൽ ഏറ്റെടുത്ത പദ്ധതികൾ പൂർത്തീകരിക്കും. വിവാഹം തീരുമാനമാകും. വിതരണസമ്പ്രദായം വിപുലീകരിക്കുവാൻ കർമോത്സുകരായ ജോലിക്കാരെ നിയമിക്കും. 

Content Summary : Weekly Star Prediction by Kanippayyur / 2023 March 19 to 25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com