ഈ രാശിക്കാർക്ക് ധനലാഭവും വൻനേട്ടവും; സമ്പൂർണ സൂര്യരാശിഫലം ഒറ്റനോട്ടത്തിൽ

HIGHLIGHTS
  • സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.
  • ബന്ധുസമാഗമം പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി സമ്മാനങ്ങൾ ലഭിക്കും.
2176213285
Image Credits: HstrongART/istockphoto.com
SHARE

Aries: (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) 

ജോലിയിൽ പുരോഗതി നേടും. പുതിയ ബിസിനസ് ലാഭകരമാകും. സംസാരരീതി മറ്റുള്ളവരെ ആകര്‍ഷിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. സാഹിത്യകാരന്മാരുടെ പുതിയ കൃതി പ്രസിദ്ധീകരിക്കാൻ കഴിയും. വിദേശത്തു കഴിയുന്നവർക്ക്  അവധിയെടുത്ത് നാട്ടിൽ വരാൻ കഴിയും. പുണ്യ ക്ഷേത്ര ദർശനം നടത്തും. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക.

Taurus: (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ) 

സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്താൻ സാധിക്കും. കുടുംബത്തോടൊപ്പം സമയം ചെലവിടാൻ കഴിയും. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ വിജയകരമായി പൂർത്തിയാക്കും. ഭൂമി സംബന്ധ മായ ക്രയവിക്രയങ്ങൾക്ക് അനുകൂല സമയം. കർമ്മരംഗത്ത് ഗുണകരമായി വളരെ മാറ്റങ്ങ ൾ ഉണ്ടാകും. അമ്മയുടെ ചികിത്സക്കായി കൂ ടുതൽ പണം ചെലവാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സമയം നന്നല്ല. 

Gemini: (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം.വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. സാമ്പത്തിക പുരോഗതി നേടും. സഹോദരനിൽ നിന്നും സഹായം ലഭിക്കും. ചില ശാരീരിക വിഷമതകൾ ഉണ്ടായേക്കാം. യാത്രാക്ലേശം വർദ്ധിക്കും. രാഷ്ട്രീയ രംഗത്ത് ശോഭിക്കും. പങ്ക് കച്ചവടം ലാഭകരമാകും. ഗൃഹനിർമ്മാണം  കൂടുതൽ ശ്രദ്ധയോടെ  ചെയ്യുക. 

Cancer: (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

ആരോഗ്യം തൃപ്തികരം ആണ്. വാഹന സംബന്ധമായി ചിലവുകൾ വർദ്ധിക്കും. ചെറുയാത്രകൾ ആവശ്യമായി വരും. കുടുംബത്തിൽ നിന്നും നല്ല പിന്തുണ ഉണ്ടാകും. ഏറ്റെടുത്ത ജോലികൾ തടസ്സമില്ലാതെ പൂർത്തീയാക്കും. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കാൻ ഇടയുണ്ട്. ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂകളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കും. വിശേഷവസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. കട ബാധ്യതകൾ വർധിക്കും.

Leo: (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ)

അലസത ജോലിയ ബാധിക്കാം. അയൽക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. പുതിയ പഠനാവസരങ്ങൾ തേടിയെത്തും. ആഗ്രഹിച്ച വാഹനം സ്വന്തമാക്കും. കർമ്മരംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തും. ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം. ദാമ്പത്യ ജീവിതം സംതൃപ്തമായിരിക്കും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം ഉണ്ടാകും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. സുഖവും സന്തോഷവും അനുഭവപ്പെടും. 

Virgo: (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

വിദ്യാർഥികൾക്ക് പഠനകാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും. വിദേശത്ത് നിന്നും ധനലാഭം. വാഹന സംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. പുതിയ സംരംഭം തുടങ്ങാൻ സാധിക്കും. കമിതാക്കളുടെ വിവാഹം നിശ്ചയിക്കും.ആരോഗ്യം തൃപ്തികരമാണ്. വരവിനേക്കാൾ ചിലവ് കൂടും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ പലതും നടപ്പിലാകും. പ്രവർത്തനരംഗത്ത് നേട്ടങ്ങൾ കൈവരിക്കും. പഴയകാല സുഹൃത്തുക്കളെ കണ്ട് മുട്ടും. 

(Libra: (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ) 

ബന്ധുവുമായുള്ള തർക്കങ്ങൾ പരിഹരിക്കും. ബന്ധുസമാഗമം പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി സമ്മാനങ്ങൾ ലഭിക്കും. മനഃസന്തോ ഷം വർദ്ധിക്കും. കുട്ടികളുമായി ബന്ധപ്പെട്ട് ചില വിഷമങ്ങൾ വരാം. അകാരണമായ ഭയം, അസ്വസ്ഥത എന്നിവ നേരിടാം. യാത്ര ഗുണകരമാകും. എല്ലാത്തിനും ഉൽസാഹവും സന്തോഷവും ഉണ്ടാകും. വിദ്യാർഥികൾ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും. ആരോഗ്യം തൃപ്തികരമാണ്. മുൻകോപം നിയന്ത്രിക്കുക. 

Scorpio: (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ  വരെയുള്ളവർ) 

പ്രത്യേക സ്ഥാനത്തിനായുള്ള പരിശ്രമം വിജയിക്കും. വീട്ടിലേക്ക് പുതുതായി ചില ഗൃഹോപകരണങ്ങൾ വാങ്ങും. പ്രിയപ്പെട്ടവരെ സഹായിക്കും. തീർഥയാത്ര ചെയ്യും. പ്രതീക്ഷിക്കാത്ത ചെലവുകള്‍ വരാം. യാത്രകൾ  ഗുണകരമാകും. പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. പുതിയ ജോലിക്ക് സാധ്യത തെളിയും. ആഡംബര വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. സാമ്പത്തികനില ഭദ്രം. വീട്ടിൽ നല്ല അന്തരീക്ഷം. എടുക്കുന്ന തീരുമാനങ്ങൾ മികച്ചതാണെന്ന് ബോധ്യപ്പെടും. 

Sagittarius: (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

വീട്ടിലുള്ളവരുടെ സഹകരണം നന്നായി ലഭിക്കും. സാഹചര്യങ്ങള്‍ ശാന്തമായി കൈകാര്യം ചെയ്യുക. സംസാരത്തില്‍ നെഗറ്റീവായ വാക്കുകള്‍ വരാതെ നോക്കുക. നിക്ഷേപത്തിന് യോജിച്ച സമയമല്ല. ബിസിനസ് നല്ല നിലയില്‍ തുടരും. വിവാഹാലോചനയിൽ  തീരുമാനം ആകും. ജോലിയില്‍ തിടുക്കം വേണ്ട. എല്ലാം കൃത്യമായി തെറ്റ് കൂടാതെ ചെയ്തുതീര്‍ക്കും. വിദ്യാർഥികള്‍ പഠനത്തിൽ ശ്രദ്ധിക്കുക.

Capricorn: (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

സ്വയം വലുതാണെന്ന് ചിന്തിക്കുകയോ അഹങ്കാരം കാണിക്കുകയോ വേണ്ട. ബിസിനസ് കാര്യങ്ങള്‍ക്ക് നല്ല സമയം. വീട്ടില്‍ നല്ല അന്തരീക്ഷം നിലനിൽക്കും. ധനപരമായി വളരെയധികം നേട്ടങ്ങൾ കൈവരിക്കും. മനസിന് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് വഴി സന്തോഷം ലഭിക്കാം. ശുഭകരമായ ചില വിവരങ്ങള്‍ എ ത്തിച്ചേരും. മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് സ്വയം വിഷമിക്കാൻ സാധ്യത. മനസില്‍ നെഗറ്റീവായ ചിന്തകള്‍ വരാം.ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹകരണമുണ്ടാകാം. 

Aquarius: (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

സഹപ്രവർത്തകരൂടെ പ്രശംസ പിടിച്ചുപറ്റും. ഇഷ്ടപ്പെട്ട വീട് വാങ്ങി താമസിക്കാൻ കഴിയും. കുടുംബജീവിതം ആഹ്ലാദകരമാവും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. മക്കൾക്ക് ഉണ്ടാകുന്ന നേട്ടം കൊണ്ട് സന്തോഷിക്കാൻ കഴിയും. കുടുംബജീവിതം സന്തോഷകരമാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. അസുഖം മാറി ആരോഗ്യം വീണ്ടെടുക്കും. പുതിയ വരുമാനമാർഗം കണ്ടെത്തും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.

Pisces: (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

വിദേശത്തുനിന്ന് ഒരു സന്തോഷ വാർത്ത എത്തിച്ചേരും. സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ലഭിക്കാൻ ഇടയുണ്ട്. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. പ്രതീക്ഷിക്കാത്ത തടസ്സങ്ങൾ നേരിടാം. പ്രാർഥനകൾ മുടങ്ങാതെ നടത്തുക. ചിലർക്ക് സ്ഥലം മാറ്റം ലഭിക്കാൻ സാധ്യത കാണുന്നു .ആരോഗ്യം ശ്രദ്ധിക്കുക. മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കും. കുടുംബ ജീവിതം സമാധാനവും സന്തോഷവും നിറഞ്ഞതാകും.

(ലേഖകൻ:

Dr. P. B. Rajesh

Rama Nivas, Poovathum parambil,

Near ESI Dispensary Eloor East, 

Udyogamandal.P.O,  Ernakulam 683501

email: rajeshastro1963@gmail.com

Phone : 9846033337)

Content Summary: Weekly Horoscope: Your Weekly Horoscope For March 26 - April 01 by Dr. P B Rajesh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA