മേടം (അശ്വതി,ഭരണി,കാർത്തിക 1/4): യാത്രകൾ ഗുണകരമാകും. ഭാഗ്യമുള്ള മാസമാണിത്. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. വീട് മോടിപിടിപ്പിക്കും. എതിരാളികളെ വശത്താക്കാൻ കഴിയും. പുതിയ ജോലിയിൽ പ്രവേശിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ആത്മീയ കാര്യങ്ങൾക്കായി ധാരാളം സമയം ചെലവഴിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ലഭിക്കും. കടം കൊടുത്ത പണം മടക്കി കിട്ടും. പുതിയ വാഹനം വാങ്ങാൻ സാധിക്കും.
ഇടവം (കാർത്തിക 3/4 , രോഹിണി, മകയിരം1/2): നേരത്തെ തീരുമാനിച്ച യാത്ര നടക്കും. വിദേശത്തുള്ള മകൻ അവധിയിൽ എത്തിച്ചേരും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ചിലവുകൾ വർധിക്കും. സുഹൃത്തുക്കളാൽ വഞ്ചിക്കപ്പെടാതെ സൂക്ഷിക്കുക. കുടുംബത്തിൽ സമാധാനം ഉണ്ടാകും. കാർഷിക ആദായം വർധിക്കും. ഗൃഹ നിർമ്മാണം പൂർത്തിയാക്കും. വിദേശത്തു നിന്ന് സന്തോഷ വാർത്ത എത്തിച്ചേരും. കലാരംഗത്ത് നേട്ടങ്ങൾ പ്രതീക്ഷിക്കാം.
നിങ്ങളുടെ ജാതകത്തിൽ എന്തെല്ലാം യോഗകളുണ്ടെന്ന് അറിയാൻ
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4): ആരോഗ്യം മെച്ചപ്പെടും. മുടങ്ങിക്കിടന്ന പഠനം തുടർന്നു കൊണ്ടുപോകാൻ കഴിയും. പുതിയ വരുമാനമാർഗ്ഗം കണ്ടെത്തും. വിദേശ യാത്രയ്ക്ക് തയാറാകും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. വീട് മോടി പിടിപ്പിക്കാൻ സാധിക്കും. കൃഷിയിൽ നിന്നും വരുമാനം വർധിക്കും. ചിലർക്ക് ഭൂമി വാങ്ങാൻ സാധിക്കും.
കർക്കടകം (പുണർതം 1/4, പൂയം, ആയില്യം): പുതിയ പ്രണയ ബന്ധം ഉടലെടുക്കും. ഉപരി പഠനത്തിന് അവസരം ലഭിക്കും. പുണ്യകർമ്മങ്ങളിൽ പങ്കു ചേരും. കടം കൊടുത്ത പണം മടക്കി കിട്ടും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. കർമ്മ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. മക്കളുടെ വിജയത്തിൽ അഭിമാനിക്കാൻ സാധിക്കും. ബന്ധുവിന്റെ സഹായം ലഭിക്കും. അഭിമാനം തോന്നുന്ന ചില കാര്യങ്ങൾ ചെയ്തു തീർക്കും. വീട്ടിൽ സന്തോഷവും ഐശ്വര്യവും നിലനിൽക്കും.
ചിങ്ങം (മകം, പൂരം, ഉത്രം1/4) :കഠിനശ്രമത്തിലൂടെ പലതും നേടിയെടുക്കും. വീട്ടിൽ ഒരു മംഗള കർമ്മം നടക്കും. വിദേശ ജോലിക്കുള്ള അവസരങ്ങൾ തെളിയും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. വ്യാപാരത്തിൽ നേട്ടം ഉണ്ടാകും. പരീക്ഷയിൽ ഉന്നത വിജയം നേടും. ഭൂമി വാങ്ങാൻ കഴിയും. കോടതി കാര്യങ്ങളിൽ തീരുമാനം നീണ്ടുപോകും. പുതിയ വാഹനം വാങ്ങും. വീട്ടിൽ സമാധാനം നിലനിൽക്കും. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ശ്രമിക്കുക.
ജാതകത്തിലൂടെ അനുയോജ്യമായ പഠനമേഖല തിരഞ്ഞെടുക്കാം
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) : ഗുണ ദോഷം സമ്മിശ്രമായ മാസമാണിത്. ബന്ധുക്കളുടെ സഹായം ലഭിക്കും. ബിസിനസ് ലാഭകരമാകും കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാകും. ഉയർന്ന ചുമതലകൾ ലഭിക്കും. ചിലർക്ക് സ്ഥലം മാറ്റം ലഭിക്കും. ലേഖകൻമാരുടെ പ്രശസ്തി വർധിക്കും. പ്രതീക്ഷിച്ചിരുന്ന പണം വന്നുചേരും. മാസത്തിന്റെ രണ്ടാം പകുതിയിൽ പല കാര്യങ്ങൾക്കും തടസ്സം വരാം.
തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4): അവിചാരിതമായ പല നേട്ടങ്ങളും പ്രതീക്ഷിക്കാം. പല രീതിയിൽ പണം കൈവശം വന്നു ചേരും. നിയമപ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. ദീർഘകാലമായി അലട്ടുന്ന പ്രശ്നങ്ങൾ പരിഹരിക്കും. മറ്റുള്ളവരെ സഹായി ക്കാൻ കഴിയും. അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. ഭാഗ്യമുള്ള ഒരു മാസമാണിത്. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കാൻ സാധിക്കും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട): പല കാര്യങ്ങൾക്കും തടസ്സം നേരിടാം. ആഗ്രഹിച്ച ചിലത് നേടാനാകും. പുതിയ കാര്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കും. ആരോഗ്യം തൃപ്തികരമാണ്. മേലധികാരിയുടെ പ്രീതി നേടും. സാമ്പത്തികനില മെച്ചപ്പെടും. യാത്രകൾ ഗുണകരമാകും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. സാമ്പത്തിക ക്ലേശം അനുഭവിക്കും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.
ജീവിതത്തിലെ ശുഭസമയങ്ങളെക്കുറിച്ചറിയാന്‍.
ധനു (മൂലം, പൂരാടം, ഉത്രാടം) :വസ്തുവിൽ നിന്നുള്ള ആദായം വർധിക്കും. ആഗ്രഹിച്ചിരുന്ന ജോലി ലഭിക്കും. നിയമ പ്രശ്നങ്ങൾ രമ്യമായി പരിഹാരിക്കും. പ്രധാനപ്പെട്ട ചില തീരുമാനങ്ങളെടുക്കും. മധ്യസ്ഥരുടെ സഹായത്തോടെ പല പ്രശ്നങ്ങളും പരിഹരിക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. സ്ഥാനക്കയറ്റവും സാമ്പത്തികപുരോഗതിയും പ്രതീക്ഷിക്കാം. ആരോഗ്യ സംരക്ഷണത്തിനായി ഭക്ഷണക്രമത്തിൽ മാറ്റംവരുത്തും. വരുമാനം വർധിക്കും. ദാമ്പത്യ ജീവിതം ഊഷ്മളമാണ്.
മകരം: (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2)
കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ബന്ധുക്കളോടൊത്ത് തീർഥയാത്ര നടത്തും. വിദേശത്തുനിന്ന് ഒരു സന്തോഷവാർത്ത പ്രതീക്ഷിക്കാം. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. ചിരകാല ആഗ്രഹങ്ങൾ സഫലമാകും. പഴയ ഒരു സുഹൃത്തിനെ കണ്ടു മുട്ടും. ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. അനാവശ്യ ചിലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. സൗന്ദര്യ സംരക്ഷണത്തിനായി കൂടുതൽ സമയം ചെലവഴിക്കും.
കുംഭം: (അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)
ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ നടക്കും. പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരും .ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. കുടുംബജീവിതം സന്തോഷകരമായി മാറും. വിദേശത്തു നിന്ന് ചില സമ്മാനങ്ങൾ എത്തിച്ചേരും. ഏറ്റെടുത്ത കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ ചെയ്തു തീർക്കും. പരീക്ഷയിൽ മികച്ച വിജയം നേടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വീട് മോടി പിടിപ്പിക്കാൻ ഇടയുണ്ട്. ബന്ധുക്കളെ സന്ദർശിക്കാൻ കഴിയും.
മീനം: (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
വിദേശത്തു നിന്ന് ഒരു സന്തോഷ വാർത്ത എത്തിച്ചേരും. കുടുംബജീവിതം ഊഷ്മളമാകും. ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായ ഭിന്നതകൾ പരിഹരിക്കും. ചിലവുകൾ നിയന്ത്രിക്കും. പണയം വെച്ച ഉരുപ്പടികൾ തിരിച്ചെടുക്കാൻ സാധിക്കും. വിദ്യാർഥികൾ ആഗ്രഹിച്ച വിഷയത്തിൽ ഉപരിപഠനത്തിന് ചേരും. പുതിയ ബിസിനസ് ആരംഭിക്കാൻ സാധിക്കും. പരിശ്രമങ്ങൾക്ക് അനുസൃതമായ ഫലമുണ്ടാകും. പുതിയ വാഹനം വാങ്ങാൻ സാധിക്കും.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337
Content Summary : Monthly Prediction in April 2023 by P B Rajesh