ADVERTISEMENT

അശ്വതി :മേലധികാരികളുടെ നിര്‍ദേശപ്രകാരം ഏറ്റെടുത്ത കർമപദ്ധതികൾ ചെയ്തു തീർക്കുവാൻ സാധിക്കും. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. വ്യവസായമേഖലകളിൽ നഷ്ടങ്ങൾ സംഭവിക്കാം. പ്രവര്‍ത്തനമണ്ഡലങ്ങളുമായി ബന്ധപ്പെട്ട് ദൂരയാത്രകൾ വേണ്ടിവരുന്നതിനും അശ്വതി നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു. 

 

ഭരണി: നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും. വിദ്യാർഥികള്‍ക്ക് സമയം അനുകൂലം. ശാസ്ത്രപരീക്ഷണനിരീക്ഷണങ്ങളിൽ അനുകൂല വിജയം കൈവരിക്കും. മാസത്തിന്റെ ആദ്യപകുതിയിൽ വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു. 

 

കാർത്തിക: വിദഗ്ധോപദേശം തേടി കർമ മേഖലയിൽ എടുക്കുന്ന നിർണായക തീരുമാനങ്ങള്‍ ഭാവിയിലേക്ക് ഗുണം ചെയ്യും. കാർഷിക മേഖലകളിൽ നിന്ന് ആദായം വർധിക്കും. വസ്തു നിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കുവാനും കാർത്തിക നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു. 

 

രോഹിണി: ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കാം. വിദ്യാര്‍ഥികൾക്ക് സമയം അനുകൂലം. ജീവിത നിലവാരം വർധിക്കും. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകും. വിദേശത്തുള്ളവർക്ക് സ്ഥിരം താമസാനുമതി ലഭിക്കുവാനും രോഹിണി നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു. 

Content Summary: Monthly Prediction by Kanippayyur April 2023 / Ashwathy, Bharani , Karthika , Rohini

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com