ADVERTISEMENT

Aries (ജന്മദിനം മാർച്ച് 22 - ഏപ്രിൽ 20): ഏതാനും നാളായി അലട്ടിക്കൊണ്ടിരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാകും. പുതിയ പ്രണയം ഉടലെടുക്കും. കുടുംബ ജീവിതം സന്തോഷകരമാകും. വാഹനങ്ങൾ ഉപയോഗിക്കുമ്പോള്‍ കൂടുതൽ ശ്രദ്ധിക്കണം. സ്വർണ്ണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും. ചിലവുകൾ നിയന്ത്രിക്കാൻ കഴിയും. പഴയകാല സുഹൃത്തിനെ കണ്ട് മുട്ടും. കാർഷികാദായം വർധിക്കും.

 

Taurus(ജന്മദിനം ഏപ്രിൽ 21 - മേയ് 21): പുതിയ ബിസിനസ് ആരംഭിക്കും. ബന്ധുക്കളുടെ സഹായം പ്രയോജനപ്പെടും. വസ്തു സംബന്ധമായ ഇടപാടുകൾ നീണ്ടു പോകും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. വരുമാനം മെച്ചപ്പെടും. പൊതുവേ സന്തോഷകരമായ വാരമാണിത്. മറ്റുള്ളവര്‍ക്ക് പ്രശ്നമാകാതെ പ്രവർത്തിക്കാൻ ശ്രമിക്കുക. ആരോഗ്യനില തൃപ്തികരമാകും. ചിലവുകൾ വർധിക്കും.

നിങ്ങൾക്ക് അനുകൂലമായ തൊഴിൽ മേഖലയെക്കുറിച്ചു അറിയാൻ

Gemini (ജന്മദിനം മേയ് 22 - ജൂൺ 21): കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ജോലിയില്‍ തടസങ്ങൾ ഒഴിവാകും. സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയും. വിദ്യാര്‍ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. ആത്മീയമായ ചടങ്ങില്‍ പങ്കെടുക്കും. പങ്കാളിയുമായി തര്‍ക്കമുണ്ടാകാം. ആരോഗ്യം ശ്രദ്ധിക്കുക. പുതിയ വീട് നിർമ്മാണം ആരംഭിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ സാധ്യത കാണുന്നു. 

 

Cancer (ജന്മദിനം ജൂൺ 22 - ജൂലൈ 23): ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം വർധിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. ബിസിനസ് വികസിപ്പിക്കും. പല കാര്യങ്ങൾക്കും അലസത തോന്നും. വാത സംബന്ധമായ അസുഖങ്ങൾ വർധിക്കും. വീട് മോടിപിടിപ്പിക്കാൻ കഴിയും. ഉല്ലാസ യാത്രയിൽ പങ്കെടുക്കും. വിദേശത്തുനിന്ന് പ്രധാനപ്പെട്ട ഒരു സന്ദേശം എത്തിച്ചേരും. കടം കൊടുത്ത പണം മടക്കി കിട്ടും. പേരും പെരുമയും ലഭിക്കാൻ സാധ്യതയുണ്ട്

 

Leo (ജന്മദിനം ജൂലൈ 24 - ഓഗസ്‌റ്റ് 23): വിദേശത്തു നിന്ന് ഒരു സന്തോഷവാർത്ത എത്തിച്ചേരും. വ്യക്തിത്വം മെച്ചപ്പെടുത്താൻ കഴിയും. ചില കൂടിക്കാഴ്ചകൾ ഗുണപരമായി മാറും. സാമ്പത്തിക നില മെച്ചപ്പെടും. വാഹനത്തിന് അമിത ചെലവ് വരാം.  കുടുംബത്തോടൊപ്പം സമയം ചെലവിടാൻ കഴിയും. നിസ്സാര രോഗങ്ങള്‍ക്ക് സാധ്യത. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. കുടുംബ സ്വത്ത് ഭാഗം ചെയ്തുകിട്ടും.

ജീവിതത്തിലെ ശുഭസമയങ്ങളെക്കുറിച്ചറിയാന്‍.

Virgo (ജന്മദിനം ഓഗസ്‌റ്റ് 24 - സെപ്‌റ്റംബർ 23): ജോലി അധികമായതിനാല്‍ കുടുംബകാര്യങ്ങള്‍ക്ക് സമയം കിട്ടാതെ വരാം. പുതിയ വാഹനം വാങ്ങാൻ സാധിക്കും. പൊതുവേ സന്തോഷകരമായ ആഴ്ചയാണിത്. മുതിർന്നവരുടെ അനുഗ്രഹത്തോടെ വിവാഹം നിശ്ചയിക്കും. സുഹൃത്തിനെ സഹായിക്കാൻ കഴിയും. വിദ്യാർഥികള്‍ പഠനത്തില്‍ നിന്ന് ശ്രദ്ധ മാറാതെ സൂക്ഷിക്കുക. നിലവിലെ കച്ചവടം മികച്ച ലാഭം നല്‍കും. 

 

Libra (ജന്മദിനം സെപ്‌റ്റംബർ 24 - ഒക്‌ടോബർ 23): ഏറ്റെടുത്ത ജോലി ഭംഗിയായി ചെയ്തു തീർക്കും. ബിസിനസില്‍ കൂടുതൽ കാര്യങ്ങള്‍ ചെയ്യേണ്ടി വരാം. കുടുംബാന്തരീക്ഷം നല്ലത്. ആരോഗ്യനില തൃപ്തികരം . ചെറിയ യാത്രകൾ ആവശ്യമായി വരും. പുണ്യകർമ്മങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. ബന്ധുക്കളുമായി ഒത്തുകൂടാൻ ഇടയാകും. വിദേശത്ത് നിന്നും ശുഭവാര്‍ത്തകള്‍ തേടിയെത്തും. ഭൂമി വാങ്ങാൻ സാധിക്കും 

 

Scorpio (ജന്മദിനം ഒക്‌ടോബർ 24 - നവംബർ 22): കൂടുതൽ വരുമാനം ലഭിക്കും. എതിരാളികൾ നിഷ്പ്രഭരാകും.  ഔദ്യോഗികമായി കൂടുതൽ ശക്തമായ സ്ഥാനം ലഭിക്കും. താല്‍പര്യമുള്ള വിഷങ്ങള്‍ പഠിക്കാനായി കൂടുതൽ സമയം ചെലവിടും. കുടുംബത്തോടൊപ്പം സൽക്കാരങ്ങളിൽ പങ്കെടുക്കും. ആരോഗ്യനില തൃപ്തികരം. സഹോദര സഹായം പ്രതീക്ഷിക്കാം. സുഹൃത്തുമായി അഭിപ്രായം ഉണ്ടാകാം. യാത്രകൾ കൊണ്ട് പ്രതീക്ഷിച്ച നേട്ടം ലഭിക്കില്ല.

 

Sagittarius (ജന്മദിനം നവംബർ 23 - ഡിസംബർ 22): പ്രവർത്തന രംഗത്ത് കുടുതൽ തിളങ്ങും. ചില കൂടിക്കാഴ്ചകൾ ബിസിനസിന് ഗുണകരമാകും. അസുഖങ്ങൾ വരാതെ നോക്കണം. വരുമാനം വർധിക്കും. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം. പരീക്ഷാ വിജയങ്ങള്‍ സന്തോഷം നല്‍കും. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. യാത്രകൾ ഗുണകരമാകും. കൃഷിയിൽ താൽപര്യം കൂടും.

വിദ്യാഭ്യാസ ജാതകത്തിലൂടെ തിരഞ്ഞെടുക്കാം അനുകൂലമായ പഠന മേഖല

Capricorn(ജന്മദിനം ഡിസംബർ 23 - ജനുവരി 20): മനസമാധാനം ഉള്ള കാലമാണ്. പുതിയ വീട് വാങ്ങാൻ സാധിക്കും. വിദ്യാർഥികള്‍ പഠനത്തിൽ അലസരാവാൻ ഇടയുണ്ട്. ദാമ്പത്യ ബന്ധം ഊഷ്ളമായിരിക്കും. പുതിയ സംരംഭങ്ങൾക്ക് സമയം അനുകൂലമല്ല. ഉല്ലാസയാത്ര നടത്താൻ സാധിക്കും. സാമ്പത്തിക ഞെരുക്കം തുടരും. ആരോഗ്യം തൃപ്തികരമായിരിക്കും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.

 

Aquarius(ജന്മദിനം ജനുവരി 21 - ഫെബ്രുവരി 19): അവിചാരിതമായ ചില  നേട്ടങ്ങളണ്ടാകും. സാമ്പത്തിക നില ഭദ്രമായി തുടരും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. ദാമ്പത്യ ജീവിതം ഊഷ്മളമാകും. ഉദരസംബന്ധമായ പ്രശ്നങ്ങളുണ്ടാകാം. പണയം വെച്ച ആഭരണങ്ങൾ തിരിച്ചെടുക്കാൻ കഴിയും. ഏറെക്കാലമായി അലട്ടിക്കൊണ്ടിരുന്ന ചില പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. പുതിയ സൗഹൃദങ്ങൾ ഗുണകരമാകും.

 

Pisces (ജന്മദിനം ഫെബ്രുവരി 20 - മാർച്ച് 21): സാമ്പത്തിക നില മെച്ചപ്പെടും. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. എതിരാളികളുടെ നീക്കം കരുതി ഇരിക്കുക. നിസാരകാര്യങ്ങള്‍ക്ക് ഒരു സുഹൃത്തുമായി വഴക്കുണ്ടാകാം. മക്കള്‍ക്കൊപ്പം സമയം ചെലവിടുക. ബിസിനസ് കാര്യങ്ങള്‍ നന്നായി നടക്കും. പല കാര്യങ്ങൾക്കും അനുകൂലമായ സമയം ആണ്. ഗു ണപരമായ പലതും സംഭവിക്കും. ഉപരി പഠനത്തിന് അവസരം ലഭിക്കും.

Content Summary: Weekly Zodiac Horoscope by P B Rajesh / 2023 April 02 to 08

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com