ADVERTISEMENT

ആയില്യം: വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന പല കാര്യങ്ങളിലും സാമ്പത്തികനേട്ടം കുറയുമെങ്കിലും കൂടുതൽ പ്രയത്നിക്കാനുള്ള ആത്മവിശ്വാസം കൈവരിക്കും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും വിദ്യാർഥികൾക്കും സമയം അനുകൂലം. വാഹനം മാറ്റി വാങ്ങുന്നതിനും ആയില്യം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു. 

 

മകം: മാസത്തിന്റെ ആദ്യ പകുതിയിൽ എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ വന്നു ചേരാം. വാഹന ഉപയോഗത്തിൽ വളരെയധികം ശ്രദ്ധിക്കണം. വിദ്യാർഥികൾ അമിതമായ ആത്മവിശ്വാസം ഒഴിവാക്കി കൂടുതൽ പ്രയത്നിക്കുക. കുടുംബത്തിൽ സമാധാന അന്തരീക്ഷം വന്നു ചേരുവാനും മകം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു. 

 

പൂരം: ജോലി രാജിവയ്ക്കേണ്ടതായ തീരുമാനത്തിൽ നിന്നു പിന്മാറി നിലവിലുള്ള ജോലിയിൽ തുടരുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. അഗ്നി, ആയുധം, ധനം, വാഹനം എന്നിവ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. സത്യസന്ധവും നീതിയുക്തവുമായ സമീപനം സർവകാര്യവിജയത്തിന് വഴിയൊരുക്കുവാനും പൂരം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.   

 

ഉത്രം: മക്കളുടെ ആവശ്യങ്ങൾക്കായി ദൂരദേശയാത്ര വേണ്ടിവരും. ഭരണസംവിധാനത്തിലെ അപാകതകൾ പരിഹരിക്കും. വിദ്യാര്‍ഥികൾക്ക് സമയം അനുകൂലം. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലമായ വിജയം കൈവരിക്കുവാനും ഉത്രം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു. 

Content Summary: Monthly Prediction by Kanippayyur April 2023 / Ayilyam, Makam, Pooram, Uthram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com