ഏപ്രിലിലെ സമ്പൂർണ നക്ഷത്രഫലം ; അത്തം, ചിത്തിര, ചോതി, വിശാഖം

Mail This Article
അത്തം: ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വ്യാപാരവിപണന വിഭാഗത്തിന്റെ ഉപവിഭാഗങ്ങൾ നിർത്തലാക്കും. ഭൂമി വിൽപനയ്ക്കുള്ള സാഹചര്യം വന്നു ചേരും. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ഒഴിവാക്കുക. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരുവാനും അത്തം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.
ചിത്തിര: പലവിധകാര്യങ്ങൾക്കായി അവധി എടുക്കേണ്ടതായി വന്നേക്കാം. ഭൂമി വിൽപനയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും. വാഹനോപയോഗത്തിൽ വളരെയധികം ശ്രദ്ധ വേണം. ഏറ്റെടുക്കുന്ന ദൗത്യം തൃപ്തികരമായി ചെയ്തു തീർക്കുവാനും ചിത്തിര നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.
ചോതി: ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതു വഴി പല വിധത്തിലുള്ള അസുഖങ്ങളെയും അതിജീവിക്കാൻ സാധിക്കും. പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. കാർഷികമേഖലകളിൽ ആദായം വർധിക്കും. നേർന്നു കിടപ്പുളള വഴിപാടുകൾ ചെയ്തു തീർക്കുവാനും ചോതി നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.
വിശാഖം: കൃത്യമായ ദിശാബോധത്തോടുകൂടി പുതിയ കർമമണ്ഡലങ്ങൾ ഏറ്റെടുക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. വാഹനം മാറ്റിവാങ്ങുവാനുള്ള തീരുമാനം തൽക്കാലത്തേക്ക് ഉപേക്ഷിക്കും. വിദേശത്തുള്ളവർക്ക് സ്ഥിരതാമസാനുമതി ലഭിക്കുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തില്‍ യോഗം കാണുന്നു.
Content Summary: Monthly Prediction by Kanippayyur April 2023 / Atham, Chithira, Chothi, Vishakam