ADVERTISEMENT

ഉത്രാടം: മനസ്സിലുദ്ദേശിക്കുന്ന പല കാര്യങ്ങൾക്കും ഒരു ധ്രുവീകരണം ആവശ്യമായി വരും. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും. ഈശ്വരപ്രാർഥനകളാൽ അനുകൂലമായ വിജയം കൈവരിക്കുവാനും ഉത്രാടം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു. 

 

തിരുവോണം: ജീവിതത്തില്‍ നിർണായകമായിട്ടുള്ള വഴിത്തിരിവ് സംഭവിക്കുന്ന സമയമാണ്. മംഗളകർമങ്ങളിലും വിരുന്നു സൽക്കാരങ്ങളിലും പങ്കെടുക്കാനുള്ള അവസരം വന്നു ചേരും. അർഹമായ ഭൂമി രേഖാപരമായി ലഭിക്കുവാനും തിരുവോണം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു. 

 

അവിട്ടം: ഉദ്യോഗത്തിനുള്ള അവസരങ്ങൾ വന്നു ചേരും. മാതാപിതാക്കളുടെ അനുഗ്രഹാശ്ശിസുകളോടെ ചെയ്യുന്ന കാര്യങ്ങളിൽ അനുകൂല വിജയം കൈവരിക്കും. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കുവാനും അവിട്ടം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തില്‍ യോഗം കാണുന്നു. 

 

ചതയം :തൊഴിൽ മേഖലകളിൽ സാമ്പത്തിക നേട്ടം കുറയുമെന്നതിനാൽ എല്ലാ കാര്യങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തുന്നത് നന്നായിരിക്കും. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കുക. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ മാതാവിന് അസുഖങ്ങള്‍ വന്നു ചേരുവാനും ചതയം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു. 

Content Summary: Monthly Prediction by Kanippayyur May 2023 / Uthradam , Thiruvonam , Avittam , Chathayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com