ADVERTISEMENT

അശ്വതി: ബാഹ്യപ്രേരണകൾ ഉണ്ടായാലും വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. വരവും ചെലവും തുല്യമായിരിക്കും.

Read also : സമ്പൂർണ വാരഫലം (മേയ് 21 - 27)

ഭരണി: അശ്രാന്ത പരിശ്രമത്താൽ ഉദ്ദേശിച്ച കാര്യം സാധിക്കും. വ്യാപാരത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ തയാറാകും.

കാർത്തിക: അവസ്ഥാ ഭേദങ്ങൾക്കനുസരിച്ച് മാറുന്ന പുത്രന്റെ സമീപനത്തിൽ ആശങ്ക വർധിക്കും. വ്യാപാരവ്യവസായ മേഖലകളിൽ പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും.

രോഹിണി: മാതാപിതാക്കളോടൊപ്പം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും. ആധ്യാത്മിക-ആത്മീയ ചിന്തകളാൽ മനസ്സമാധാനമുണ്ടാകും.

മകയിരം: പുതിയ പാഠ്യപദ്ധതി ആവിഷ്കരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും.

തിരുവാതിര: കാലഹരണപ്പെട്ട ഭരണസംവിധാനം പുനരുദ്ധരിക്കും. ദൃഷ്ടിപഥത്തിലുള്ളതെല്ലാം ശരിയാണെന്നുള്ള ധാരണ ഉപേക്ഷിക്കണം. വരവും ചെലവും തുല്യമായിരിക്കും.

പുണർതം: സൗമ്യ സമീപനം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് ഉപകരിക്കും. വിദഗ്ധോപദേശം സ്വീകരിച്ചു പുതിയ കർമപദ്ധതികളിൽ പണം മുടക്കും.

പൂയം: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ചെലവിനങ്ങളിൽ വളരെ നിയന്ത്രണം വേണം. ശാസ്ത്രീയ, പ്രായോഗിക വശങ്ങൾ പരിഗണിച്ചു ചെയ്യുന്നതെല്ലാം അന്തിമമായി വിജയിക്കും.

ആയില്യം: സംസർഗഗുണത്താൽ സദ്ചിന്തകൾ വർധിക്കും. ചുമതലകൾ വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പരീക്ഷ, ഇന്റർവ്യൂ സമ്മാന പദ്ധതികളിൽ തുടങ്ങിയവയിൽ വിജയിക്കും.

Read also : നിങ്ങൾക്ക് അനുകൂലമായ തൊഴിൽ മേഖലയെക്കുറിച്ചു അറിയാൻ 

മകം: സന്താനങ്ങൾക്കു കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ നിർബന്ധിതനാകും. ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവ് സർവാദരങ്ങൾക്കും വഴിയൊരുക്കും.

പൂരം: മകളുടെ ഉപരിപഠനാവശ്യത്തിനായി കടം വാങ്ങുവാനിടവരും. ജീവിതപങ്കാളിയുടെ സമീപനം ആശ്വാസത്തിനു വഴിയൊരുക്കും. വാക്‌വാദങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് നല്ലത്.

ഉത്രം: ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. മേലധികാരി അവധിയായതിനാൽ ചർച്ചകൾ നയിക്കുവാനിടവരും.

അത്തം: സൽക്കർമങ്ങൾക്കും ധർമ പ്രവൃത്തികൾക്കും സർവാത്മനാ സഹകരിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ ആത്മസംതൃപ്തി തോന്നും.

ചിത്തിര: ആജ്ഞാനുവർത്തികളുടെ ആശയം ദീർഘകാല സുരക്ഷയ്ക്ക് അനുയോജ്യമായതിനാൽ സർവാത്മനാ സ്വീകരിക്കും. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും.

ചോതി: ഒട്ടേറെ കാര്യങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തുതീർക്കും. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കുവാനിടവരും. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും.

വിശാഖം: മനസ്സിലുദ്ദേശിക്കുന്ന ആശയം നല്ലതാണെങ്കിലും ശാസ്ത്രീയവശം ശരിയല്ലാത്തതിനാൽ ഉപേക്ഷിക്കും. പ്രവൃത്തിപഥങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുന്നതു വഴി സൽക്കീർത്തിയും സജ്ജനപ്രീതിയും വന്നുചേരും.

അനിഴം: ചുമതലാ ബോധമില്ലാത്ത ജോലിക്കാരെ പിരിച്ചുവിട്ടു കർമോത്സുകരായവരെ നിയമിക്കും. സമന്വയ സമീപനം സർവർക്കും സ്വീകാര്യമാകും. മത്സരരംഗങ്ങളിൽ വിജയിക്കും.

തൃക്കേട്ട: പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ ആത്മപ്രചോദനമുണ്ടാകും. സ്വന്തം ആശയം പ്രവർത്തന തലത്തിൽ വരുത്തുവാൻ സാധിക്കാത്തതിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും.

മൂലം: സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ തയാറാകും. അഭയം തേടിവരുന്നവർക്ക് ആശ്വാസവും സാമ്പത്തിക സഹായവും നൽകും.

പൂരാടം: ചുമതലകൾ വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. സത്യസന്ധവും നീതിയുക്തവുമായ സമീപനം സർവാദരങ്ങൾക്കും വഴിയൊരുക്കും. ചെലവിനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും.

ഉത്രാടം: സഹോദരസഹായം കുറയും. അദൃശ്യമായ കഴിവുകളാൽ ആശ്ചര്യമനുഭവപ്പെടും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സമാന ചിന്താഗതിയിലുള്ളവരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും.

തിരുവോണം: ആർജിച്ച വിജ്ഞാനം മറ്റുള്ളവർക്കു പകർന്നു കൊടുക്കുന്നതിൽ ആത്മനിർവൃതിയുണ്ടാകും. നീതിയുക്തമായ സമീപനത്താൽ വിപരീത സാഹചര്യങ്ങളെ അതിജീവിക്കും.

അവിട്ടം: സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കും. കാർഷികമേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.

ചതയം: സുതാര്യതയുള്ള സമീപനത്താൽ അപകീർത്തികൾ ഒഴിഞ്ഞുപോകും. പുതിയ ആവിഷ്കരണശൈലിക്ക് സമ്മിശ്ര പ്രതികരണം വന്നുചേരും. നിരപരാധിത്വം തെളിയിക്കുവാൻ അവസരമുണ്ടാകും.

പൂരുരുട്ടാതി: തീരുമാനങ്ങളിലുള്ള ഔചിത്യം സർവാദരങ്ങൾക്കും വഴിയൊരുക്കും. വരവും ചെലവും തുല്യമായിരിക്കും. കുടുംബത്തിലെ അനൈക്യതകളാൽ മാറിത്താമസിക്കും.

ഉത്തൃട്ടാതി: സമചിത്തതയോടു കൂടിയ സമീപനങ്ങൾ ലക്ഷ്യപ്രാപ്തി നേടുവാൻ ഉപകരിക്കും. ഗുരുനാഥന്റെ ഉപദേശപ്രകാരം ഉപരിപഠനത്തിനു ചേരുവാൻ തീരുമാനിക്കും. ഏറ്റെടുത്ത ദൗത്യം മനഃസംതൃപ്തിയോടു കൂടി പൂർത്തീകരിക്കുവൻ കഴിയും.

രേവതി: വാഹനം മാറ്റി വാങ്ങുവാനുള്ള ആശയം ഉപേക്ഷിക്കും. സുപ്രധാനമായ കാര്യങ്ങളിൽ സൂക്ഷ്മമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. കുടുംബജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. 

Content Summary : Weekly Prediction by Kanippayyur / 2023 May 21 to 27

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com