ഈ രാശിക്കാർക്ക് പുതിയ ഭവനം; സമ്പൂർണ സൂര്യരാശി വാരഫലം ഒറ്റനോട്ടത്തിൽ

Mail This Article
Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): വിവാഹം നിശ്ചയിക്കും. സാമ്പത്തിക നില തൃപ്തികരമാണ്. പണി പൂർത്തിയാക്കിയ വീട്ടിലേക്കു താമസം മാറും. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. വാഹനം മാറ്റി വാങ്ങും. ആരോഗ്യം ശ്രദ്ധിക്കണം. പൂർവിക സ്വത്ത് ഭാഗം വെയ്ക്കും. വിദേശത്ത് ഉപരിപഠനത്തിന് അവസരം ലഭിക്കും. ഈശ്വരാനുകൂല്യമുള്ള കാലമാണ്. ബന്ധുക്കളുടെ സഹായം ലഭിക്കും. മനസ്സമാധാനം നിലനിൽക്കും. വരാന്ത്യം കൂടുതൽ മികച്ചത് ആയിരിക്കും.
Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. കൂടുതൽ അധികാരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയിപ്പിക്കാൻ സാധിക്കും. കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. ചെറിയ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. വരവിലും കൂടുതൽ ചെലവ് ഉണ്ടാകും. പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കും. പുതിയ വിഷയങ്ങൾ പഠിക്കാൻ ആരംഭിക്കും.
Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ):സൽക്കാരങ്ങളിൽ പങ്കെടുക്കും. കഴിഞ്ഞ ആഴ്ചകളിൽ അനുഭവിച്ച ദുരിതങ്ങൾ പൂർണമായും ഒഴിവാകും. പുതിയ വീട് വാങ്ങാൻ കഴിയും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം. തർക്കങ്ങളും കലഹങ്ങളും മറ്റും ഉണ്ടാവാതെ സൂക്ഷിക്കുക.
Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ):സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വീട് നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കും. അധ്വാനഭാരം വർധിക്കാനിടയുണ്ട്. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കാൻ സാധ്യത ഉണ്ട്. ചിലർക്ക് സ്ഥലം മാറ്റത്തിനും സാധ്യത. പ്രാർഥനകൾ മുടങ്ങാതെ നടത്തുക. ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. ആഡംബര വസ്ത്രങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. പൊതുകാര്യങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കും. ആരോഗ്യം തൃപ്തികരമാണ്.
Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ലഭിക്കാനിടയുണ്ട്. വിദേശയാത്രയ്ക്ക് പരിശ്രമിക്കുന്നവർക്ക് അത് സാധ്യമാകും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം. ദൈവാധീനമുള്ള കാലമായതിനാൽ പല ഭാഗ്യാനുഭവങ്ങളും പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കാനും അപേക്ഷിച്ചിട്ടുള്ള കാര്യങ്ങൾ അനുവദിച്ചു കിട്ടാനും സാധ്യതയുണ്ട്. പുതിയ വീട്ടിലേക്ക് താമസം മാറാനുള്ള കാര്യങ്ങൾ പുരോഗമിക്കും.
Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ):കിട്ടുന്നതിൽ അധികം ചെലവായി പോകാൻ സാധ്യതയുള്ള സമയമാണ്. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. പുതിയ സംരംഭങ്ങൾ തുടങ്ങാൻ നല്ല കാലമല്ല. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. മക്കൾക്ക് വേണ്ടിയുള്ള ചിലവുകൾ വർധിക്കാൻ ഇടയുണ്ട്. ചെറിയ യാത്രകൾ ഗുണകരമായി മാറും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്.
Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ):അവിവാഹിതരുടെ വിവാഹം നടക്കും. പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കാനോ സ്ഥാനക്കയറ്റം ലഭിക്കാനോ സാധ്യതയുണ്ട്. സന്താന ഭാഗ്യം പ്രതീക്ഷിക്കാം. അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കാനും സാധ്യതയുണ്ട്. പുതിയ ബിസിനസുകൾ വിജയിപ്പിക്കാൻ സാധിക്കും. ആരോഗ്യം തൃപ്തികരമാണ്. പ്രവർത്തനങ്ങൾക്ക് അനുസൃതമായ നേട്ടം ഉണ്ടാവുന്നതാണ്. കൂടുതൽ വരുമാനം കണ്ടെത്താനായി ശ്രമങ്ങൾ നടത്തും.
Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ):സാമ്പത്തിക നില തൃപ്തികരമാണ്. പ്രവർത്തന രംഗത്ത് ചില നേട്ടങ്ങൾ ഉണ്ടാകും. കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. അമ്മയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. കുടുംബത്തോടൊപ്പം ഉല്ലാസ യാത്ര ചെയ്യും. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. അപവാദം കേൾക്കാൻ ഇടയുണ്ട്. പ്രാർഥന മുടങ്ങാതെ നടത്തുക. ചിലർക്ക് പുതിയ വാഹനം സ്വന്തമാക്കാൻ സാധിക്കും. മനസ്സമാധാനം നിലനിൽക്കും.
Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ):അന്യനാട്ടിൽ കഴിയുന്നവർക്ക് ആഗ്രഹിച്ച സ്ഥലംമാറ്റം ലഭിക്കും. ചിലർക്ക് സ്ഥാനക്കയറ്റം ലഭിക്കും. സാമ്പത്തിക പുരോഗതി കൈവരിക്കും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. കുടുംബജീവിതം സന്തോഷകരമാകും കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമാണ്. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് സമാധാനം നിലനിൽക്കും. കടം കൊടുത്ത പണം മടക്കി കിട്ടും.
Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ):ആഴ്ചയുടെ ആരംഭം അത്ര ഗുണകരമല്ലെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ ശുഭകരമായിട്ട് മാറുന്നതാണ്. കുടുംബജീവിതം സന്തോഷകരമായിരിക്കും. ദൈവാധീനമുള്ള സമയമായതിനാൽ പല പ്രതിസന്ധികളും തരണം ചെയ്യാൻ കഴിയും. ചിലർക്ക് പുതിയ വാഹനത്തിനും സാധ്യത കാണുന്നുണ്ട്. വിദ്യാർഥികൾ പഠനത്തിൽ അലസരാവാൻ ഇടയുണ്ട്. പ്രവർത്തന രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പുതിയ വീട് സ്വന്തമാക്കാൻ സാധിക്കും.
Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ):പ്രണയിതാക്കളുടെ വിവാഹകാര്യം നിശ്ചയിക്കാൻ ഇടയുണ്ട്. ചിലർക്ക് ദൂരദിക്കിലേക്ക് സ്ഥലംമാറ്റം ലഭിക്കാൻ ഇടയുണ്ട്. പുണ്യകർമ്മങ്ങളും പ്രാർഥനകളും മുടങ്ങാതെ അനുഷ്ഠിക്കുക. വിദേശത്ത് ഉദ്യോഗം ലഭിക്കാൻ സാധ്യത കാണുന്നു. പലകാര്യങ്ങളിലും അലസത തോന്നാൻ ഇടയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാടുകൾ കരുതലോടെ വേണം ചെയ്യാൻ. വരുമാനം വർധിക്കും. എതിരാളികളെ വശത്ത് ആക്കാൻ സാധിക്കും.
Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ):ഗുണദോഷ സമ്മിശ്രമായ വാരമാണിത്. മുടങ്ങി കിടന്ന ഒരു കാര്യം പുനരാരംഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും. പുണ്യകർമ്മങ്ങളോട് ആഭിമുഖ്യം വർധിക്കും. ആരോഗ്യം തൃപ്തികരമാണ്. എതിരാളികളെ വശത്താക്കാൻ കഴിയും. കുടുംബ ജീവിതം സന്തോഷം നിറഞ്ഞതാകും. വിദ്യാർഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം പ്രതീക്ഷിക്കാം. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. ഉല്ലാസയാത്രയിൽ പങ്കെടുക്കാൻ സാധിക്കും.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337
Content Summary : Weekly Zodiac Prediction by P B Rajesh / 2023 May 28 to June 03