ADVERTISEMENT

ജൂൺ 01 മുതൽ ജൂൺ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം 

അശ്വതി 

മാസപകുതിക്കു ശേഷം അവഗണിക്കപ്പെട്ട അവസ്ഥമാറി പരിഗണിയ്ക്കപ്പെടുന്നതിനാൽ ആശ്വാസമുണ്ടാകും. അബദ്ധമുള്ള കൂട്ടുകെട്ടുകൾ ഉപേക്ഷിക്കണം. സമർപ്പിക്കുന്ന പദ്ധതികൾക്ക് അന്തിമനിമിഷത്തിൽ അനുമതി ലഭിക്കും. സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും വേണം 

 

 ഭരണി 

 സദ്ചിന്തകൾ വർധിപ്പിക്കുക. സാമ്പത്തിക ക്രയവിക്രയങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് നല്ലത്. ആശയങ്ങൾ യാഥാർത്ഥ്യമാകുവാനുള്ള വഴികൾ വന്നുചേരുന്നതിനാൽ ആശ്വാസമാകും. കുടുംബത്തിലോ സഹപ്രവർത്തകർക്കിടയിലോ തർക്കമുണ്ടായാൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാവും നല്ലത്.

 

കാർത്തിക 

ആത്മാർത്ഥമായ പ്രവർത്തനങ്ങളാൽ ഉദ്ദേശിച്ച കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. നാഡീ ഉദരരോഗങ്ങൾ അവഗണിക്കരുത്. സ്വന്തം ചുമതലകൾ അന്യരെ ഏൽപ്പിക്കുന്നതും പണം കടം കൊടുക്കുന്നതും അബദ്ധമായിത്തീരും.വാഹനം ഉപയോഗിക്കുന്നവർ വളരെ ശ്രദ്ധിക്കുക

 

രോഹിണി 

അനാവശ്യമായ അശുഭചിന്തകൾ ഉപേക്ഷിക്കണം. പുതിയ സംരംഭങ്ങൾക്ക് പണം മുടക്കുന്നത് അഭികാമ്യമല്ല. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവവും അന്യോന്യം പരിഗണിയ്ക്കുവാനുള്ള മന:സ്ഥിതിയും ക്ഷമയും ആർജിക്കണം. പിതാവിന്റെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം

 

മകയിരം 

അചരിചിതരായുള്ള ആത്മബന്ധത്തിൽ നിന്നും അബദ്ധങ്ങൾ വന്നുചേരുവാനിടയുണ്ട്. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് കാലതാമസവും തടസ്സങ്ങളും വരാതിരിക്കാൻ നന്നായി ഈശ്വര പ്രാർഥന ചെയ്യുക. ചില ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയേക്കാം.

 

തിരുവാതിര 

സഹപ്രവർത്തകരുടെ സ്വകാര്യ ആവശ്യങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്യാനിടവരും. ഭയഭക്തിബഹുമാനത്തോടു കൂടി ചെയ്യുന്നതെല്ലാം വിജയിക്കും. തൊഴിൽ മേഖലയിൽ കാലോചിതമായ പരിഷ്കാരങ്ങൾ അവലംബിക്കും. 

 

 പുണർതം 

വ്യക്തി വിദ്വേഷം ഒഴിവാക്കി സ്ഥാപിത താൽപര്യം മാനിച്ചു പ്രവർത്തിക്കുന്നത് ബൃഹത് സംരംഭങ്ങൾ തുടങ്ങുന്നതിന് പ്രചോദനമാകും. ഗവേഷകർക്കും വിദ്യാർത്ഥികൾക്കും അനുകൂല അവസരം ഉണ്ടാകും .കടം വാങ്ങുവാനുള്ള സാഹചര്യങ്ങളെ തരണം ചെയ്യും . ശ്രമകരമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും.

 

പൂയം

മാസവസാനം വിശ്വാസ വഞ്ചനക്ക് സാധ്യത ഉള്ളതിനാൽ കരുതിയിരിക്കുക . അന്യരുടെ വാക്ക് കേട്ട് അബദ്ധത്തിൽ ചെന്ന് ചാടരുത്. പകർച്ചവ്യാധികൾ സൂക്ഷിക്കുക. അലസത ഒഴിവാക്കണം. ആചാരപരമായ പ്രാർഥനകൾ നടത്തുക സുതാര്യതയുള്ള സമീപനത്താൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അതിജീവിക്കും.

 

 ആയില്യം 

അശ്രാന്ത പരിശ്രമത്താൽ അനുഭവ ഫലമുണ്ടാകും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. വിഷമഘട്ടങ്ങൾ തരണം ചെയ്യേണ്ടതായി വരുമെങ്കിലും അന്തിമമായി സുപ്രധാനമായ കാര്യങ്ങൾ തീരുമാനത്തിലെത്തിക്കാൻ സാധിക്കും. വിഭാവനം ചെയ്ത പദ്ധതികൾ പ്രവർത്തികമാക്കും.

 മകം 

നഷ്ടപ്പെട്ടു എന്നു കരുതുന്ന രേഖകൾ തിരിച്ചു ലഭിക്കും  അനന്തസാദ്ധ്യതകളോടു കൂടിയ മേഖലകളിൽ ജോലി ചെയ്യുവാനുള്ള അവസരം വന്നു ചേരും. സഹപ്രവർത്തകരുടെ സഹായ സഹകരണങ്ങൾ ഉണ്ടാകും. ആധ്യാത്മിക കാര്യങ്ങളിൽ താൽപര്യം വർധിക്കും.

 പൂരം 

സാമ്പത്തിക പുരോഗതിയുണ്ടാകയാൽ ഗൃഹനിർമ്മാണം പുനരാരംഭിക്കും. വിദ്യാർത്ഥികൾ തൃപ്തിയായ വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിച്ച് ആഹ്ലാദ അന്തരീക്ഷം സംജാതമാകും. വിവാഹകാര്യങ്ങളിൽ തീരുമാനം എടുക്കും 

ഉത്രം

ചില നേട്ടങ്ങൾ ലഭിക്കുന്ന സമയമാണ്. ഇന്റർവ്യൂകളിൽ വിജയം വരിക്കുന്നതും പ്രതീക്ഷിച്ചിരുന്ന ഉദ്യോഗം ലഭിക്കുന്നതുമാകുന്നു.  ആഗ്രഹിച്ച ജീവിത പങ്കാളിയെ ലഭിക്കും. ഗൃഹനിർമ്മാണം വസ്തുവാങ്ങൽ പുതിയ കരാറുകൾ തരപ്പെടുന്നതും മുടങ്ങിക്കിടന്ന ധനാഗമനം വന്നു ഭവിക്കുകയും ചെയ്യും.

അത്തം

വീഴ്ചകൾ ഉണ്ടാവാതെയും ഭക്ഷ്യവിഷബാധയേൽക്കാതെയും സൂക്ഷിക്കണം. വർധിച്ച് വരുന്ന ചിലവിനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക. പറഞ്ഞു ഫലിപ്പിക്കാവാൻ സാധിക്കാത്ത കാര്യങ്ങൾ പ്രവൃത്തിയിലൂടെ അവലംബിയ്ക്കുന്നത് സർവ്വർക്കും സ്വീകാര്യമാകും.

 ചിത്തിര 

വർധിച്ചു വരുന്ന ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും .ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കും. പ്രത്യുപകാരം ചെയ്യാനുള്ള സാഹചര്യം വന്നുചേരും. ജീവിത യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കി ഈശ്വര പ്രാർത്ഥനകളോടു കൂടി ജീവിതം നയിക്കുന്ന പക്ഷം കുടുംബത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും.

 ചോതി 

മേലധികാരികളിൽ നിന്ന് അതൃപ്തവാചകങ്ങൾ കേൾക്കാതിരിക്കാൻ ശ്രദ്ധിക്കുക. വിഞ്ജാന പ്രദമായ ആശയങ്ങൾ പങ്കുവെക്കാനവസരമുണ്ടാകും . ഏതൊരു കാര്യങ്ങൾക്കും ഒന്നിൽ കൂടുതൽ പ്രാവശ്യം പ്രയത്നിക്കേണ്ടി വരും.

 വിശാഖം 

നിർണ്ണായകമായ തീരുമാനങ്ങൾക്ക് കാലതാമസം നേരിടും. നയതന്ത്രങ്ങൾ ആവിഷ്ക്കരിയ്ക്കുന്നതിൽ അപാകതകൾ ഉണ്ടാവാതെ സൂക്ഷിക്കണം. മുൻകോപം നിയന്ത്രിക്കണം. ദാമ്പത്യ ജീവിതത്തിൽ ചെറിയ പിണക്കങ്ങൾ പറഞ്ഞു തീർക്കണം. ദുഷിച്ച കൂട്ടുകെട്ടുകൾ ഒഴിവാക്കണം

 അനിഴം

ചെലവുകൾ വർധിക്കും. ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കണം. വാഹനം ഉപയോഗിക്കുമ്പോൾ നല്ല ശ്രദ്ധ വേണം. കർമ്മമേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. വഴുതിപ്പോയ അവസരങ്ങളെ ഓർത്ത് വിഷമിക്കരുത് വീണ്ടും ലഭിക്കും.

 തൃക്കേട്ട

ജോലിയിൽ ആത്മാർത്ഥതയും സമർപ്പണവും ഉണ്ടാകാൻ ശ്രമിക്കുക.വിശ്വസ്തരായ സുഹൃത്തുക്കൾ മുഖേന നേട്ടം ഉണ്ടാകും.  അപ്രതീക്ഷിതമായ ചില ചെലവുകൾ നേരിടേണ്ടിവരും അദ്ധ്വാനഭാരം വർധിക്കും ഈശ്വരപ്രാർഥനയാലും ക്ഷമയോടെയും പ്രവർത്തിച്ചാൽ പല ഗുണാനുഭവങ്ങളും ഉണ്ടാകും.

 മൂലം

ഉല്ലാസ - വിനോദ യാത്ര സഫലമാകും. തടസ്സപ്പെട്ടു കിടന്ന സംരംഭം പുനരാരംഭിക്കും. ഗൃഹനിർമ്മാണം തുടങ്ങും. സാമ്പത്തികമായി സ്ഥിരത ഉണ്ടാകാനുള്ള ശ്രമങ്ങൾ മുടക്കരുത്. ജോലി സ്ഥലത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബുദ്ധിയും സ്വാധീനവും ഉപയോഗിക്കണം . 

 പൂരാടം

ആദായകരമല്ലാത്ത കാര്യങ്ങൾക്ക് സമയവും പണവും ചെലവഴിക്കരുത്. കർമ്മരംഗത്ത് പുതിയ പദ്ധതികൾ ആവിഷ്കരിക്കും. മറ്റുള്ളവരുടെ മുന്നിൽ മോശക്കാരനാക്കുന്ന പ്രവർത്തികൾ ഒഴിവാക്കണം. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ ധനം ചിലവു ചെയ്യും.

ഉത്രാടം

ടെസ്റ്റുകളോ അഭിമുഖ പരീക്ഷകളോ വിജയത്തിലേക്കുള്ള പടവുകളായി വർത്തിക്കാൻ ഇടവരും. ചില യാത്രകൾ ആവശ്യമായി വരും. വാഹനവുമായി ബന്ധപ്പെട്ട ചില അറ്റകുറ്റ പണികൾ ആവശ്യമായി വരും. ബന്ധുജനങ്ങളുമായി ചില അസ്വാരസ്യങ്ങൾ അനുഭവപ്പെടും.

 തിരുവോണം 

സർക്കാർ ജീവനക്കാർക്ക് മാസപകുതിക്കു ശേഷം നേട്ടങ്ങൾ ഉണ്ടാകും. സ്വാധീനശേഷിയുള്ള ആളുകളുമായി സമ്പർക്കം പുലർത്തും. സന്താനങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. സഹോദരങ്ങളും സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകാൻ സാധ്യത. 

 അവിട്ടം

വിദ്യാർത്ഥികൾ അലസത വെടിയണം. എടുത്തു ചാട്ടം മൂലം പല അബദ്ധങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട് . ശത്രുക്കളെ കരുതിയിരിക്കുക.  രാഷ്ടീയ പ്രവർത്തകർക്ക് അണികളിൽ നിന്നും എതിർപ്പ് നേരിടേണ്ടി വരും. ലഹരിവസ്തുക്കൾക്ക് അടിമപ്പെടാതെ ശ്രദ്ധിക്കണം

 ചതയം

എല്ലാ കാര്യങ്ങളും സമചിത്തതയോടെ കൈകാര്യം ചെയ്യുക. ധനനഷ്ടം വരാതിരിക്കാൻ നല്ല ശ്രദ്ധ വേണം. ആശയ വിനിമയത്തിൽ അപാകതകൾ ഉണ്ടാവാതെ നോക്കണം. നിരാശയെ അതിജീവിക്കാനുള്ള സമീപനം ജീവിത പങ്കാളിയിൽ നിന്നും വന്നുചേരും.

 പൂരൂരുട്ടാതി

ഈശ്വര പ്രാർത്ഥനകളാലും അശ്രാന്ത പരിശ്രമത്താലും വ്യാപാര വ്യവസായ വിപണന മേഖലകളിൽ വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാകും. . മറച്ചുവെച്ചു പ്രവർത്തിക്കുന്ന പല കാര്യങ്ങളിലും അബദ്ധങ്ങൾ പിണയാനും തെറ്റിദ്ധാരണകൾക്കും ഇടയാക്കും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. വരവിൽ കവിഞ്ഞ ചെലവ് വരാതെ നോക്കണം

 ഉത്തൃട്ടാതി

പക്വതയോടെയുള്ള സമീപനം മൂലം കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. അയൽക്കാരുമായി വാക്കുതർക്കത്തിന് പോവാതിരിക്കുക. വീഴ്ചകൾ ഉണ്ടാവാതെ ശ്രദ്ധിക്കണം. ജാഗ്രതയോടുകൂടിയ പ്രവർത്തനങ്ങൾ ലക്ഷപ്രാപ്തി നേടും അപവാദങ്ങൾക്ക് സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം.

 രേവതി 

ഭൂമി സംബദ്ധമായ തർക്കങ്ങൾ ഉണ്ടാകാൻ സാധ്യത. തീർത്ഥാടനം,ക്ഷേത്ര ദർശനം മുതലായവ വഴി മാനസിക സുഖം ഉണ്ടാകും. തൊഴിൽ സ്ഥലത്ത് വാക്ക് തർക്കങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം  വാഹനങ്ങൾ ൈകാര്യം ചെയ്യുമ്പോൾ നന്നായി ശ്രദ്ധിക്കുക.

 

ലേഖിക

ജ്യോതിഷി പ്രഭാസീന സി പി 

ഹരിശ്രീ പി ഒ : മമ്പറം വഴി: പിണറായി

കണ്ണൂർ ജില്ല 

ഫോ: 9961442256

Email ID: prabhaseenac@gmail.com

Content Summary : Monthly Prediction in June 2023 by Prabha Seena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com