ADVERTISEMENT

അശ്വതി: മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. പണമിടപാടുകളിൽ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തിൽ നവീകരണ പ്രവർത്തനങ്ങൾ‍ നടക്കും. കുടുംബജീവിത സൗഖ്യം വർധിക്കും. പൊതുപ്രവർത്തനത്തിൽ മികച്ച വിജയം കൈവരിക്കും.

ഭരണി: വാഹനം വാങ്ങും. കഫജന്യ രോഗങ്ങൾ പിടിപെടാം. ദീർഘയാത്രകൾ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതിവെച്ച പണം മറ്റാവശ്യങ്ങൾക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വർധിക്കും. മുതിർന്ന ബന്ധുക്കൾക്ക് അനാരോഗ്യം.

കാർത്തിക: ശാരീരികമായി എന്തെങ്കിലും അരിഷ്ടതകൾ നേരിടും. ബിസിനസുകളിൽ‍ നിന്ന് മികച്ച നേട്ടം. സ്ഥലംമാറ്റം ഉണ്ടാകും. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തിൽ‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ഒന്നിലധികം തവണ ദീർഘയാത്രകൾ‍ വേണ്ടിവരും. ഭവനത്തിൽ‍ മംഗളകർമങ്ങൾ‍ നടക്കും. ബന്ധുജനങ്ങളുമായി കൂടുതൽ‍ അടുത്തു കഴിയും.

രോഹിണി: ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ വർധിക്കും. കടം നൽകിയിരുന്ന പണം തിരികെ ലഭിക്കും, യാത്രകൾക്കിടയിൽ പരുക്കുപറ്റുവാൻ സാധ്യതയുണ്ട്. മറ്റുള്ളവരോട് സംസാരിച്ച് വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക, ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവർക്ക് പകർച്ചവ്യാധി പിടിപെടാൻ സാധ്യതയുണ്ട്. ഭവനം, വാഹനം എന്നിവയ്ക്ക് അറ്റകുറ്റപ്പണികൾ വേണ്ടിവരും.

മകയിരം: രോഗദുരിത ശമനം. ജീവിതപങ്കാളിയിൽ നിന്ന് ഉറച്ച പിന്തുണ. പ്രണയബന്ധിതർക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ ഉണ്ടാകാം. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും. വിദേശത്തു നിന്നും നാട്ടിൽ തിരികെയെത്തും. ധനകാര്യ സ്ഥാപനങ്ങളിൽ  നിന്ന് ലോണ്‍ പാസായിക്കിട്ടും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളിൽ നിന്നു മോചനം.

തിരുവാതിര: കുടുംബസമേതം യാത്രകൾ നടത്തും. വിവാഹമാലോചിക്കുന്നവർക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക് മികച്ച ലാഭം. യാത്രകൾ കൂടുതലായി വേണ്ടിവരും. രോഗദുരിതങ്ങളിൽ വിഷമിക്കുന്നവർക്ക് ആശ്വാസം. ഭക്ഷണത്തിൽ നിന്നുള്ള അലർജി പിടിപെടും. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക. 

പുണർതം: . സഹായ വാഗ്ദാനത്തിൽ നിന്ന് സുഹൃത്തുക്കൾ വിട്ടുനിൽക്കും, തൊഴിൽ പരമായി അനുകൂലവാരം, ബന്ധുക്കൾ വഴി വരുന്ന വിവാഹാലോചനകളിൽ തീരുമാനമാകും. പുതിയ ആഭരണം വാങ്ങും. ദീർഘദൂര യാത്രകൾ ആവശ്യമായി വരും ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിച്ച്  മേലധികാരികളുടെ പ്രീതി സമ്പാദിക്കും. 

പൂയം: ബന്ധുജന സഹായം ലഭിക്കും. മേലധികാരികൾ അനുകൂലരാകും, പ്രണയാഭ്യർത്ഥനകൾ വിജയിക്കും , സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുവാനും സാധ്യത. സ്വയമേ തൊഴിലുകളിൽ നിന്ന് ധനലാഭയോഗം, സർക്കാർ ആനുകൂല്യങ്ങൾക്ക് കാത്തിരിക്കുന്നവർക്ക്  അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും.

ആയില്യം: ഉറ്റ സുഹൃത്തിന്റെ ഇടപെടൽ മൂലം പ്രതിസന്ധികളിൽ നിന്നു രക്ഷ നേടും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കൾ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാനലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ ഏർപ്പെടും. പൊതുപ്രവർത്തന രംഗത്തു പ്രവർത്തിക്കുന്നവർക്ക് ജനസമ്മിതി.

മകം: ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വർധിക്കും. പൊതുസ്ഥലങ്ങളിൽ അശ്രദ്ധമായി ഇടപെട്ട് മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുൾള ശ്രമങ്ങൾ വിജയം കൈവരിക്കും.  ലോട്ടറി  ചിട്ടി എന്നിവയിൽ നിന്നു ധനലാഭത്തിനു സാധ്യത. മത്സരപ്പരീക്ഷ, ഇന്റർവ്യൂ ഇവയിൽ വിജയിക്കും. സൗന്ദർയവർധക വസ്തുക്കൾക്കു പണം മുടക്കും.

പൂരം : ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും, സമയക്കുറവുമൂലം പ്രധാന ജോലികൾ പൂർത്തിയാക്കുവാൻ കഴിയാതെ വരും ,  പൊതുപ്രവർത്തനങ്ങളിൽ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വർധിക്കും. വാക്കുതർക്കങ്ങളിലേർപ്പെട്ട് അപമാനമുണ്ടാകും. കണ്ണുകൾക്ക് രോഗബാധാ സാധ്യത. 

ഉത്രം : അപ്രതീക്ഷിത ചെലവുകൾ വർധിക്കും. സുഹൃത്തുക്കളിൽ  നിന്ന്  പണം കടം വാങ്ങേണ്ടിവരും. വാഹനയാത്രകൾക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കാൻ സാധ്യത. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുജനങ്ങൾക്ക്  അവർ അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളിൽ നിന്ന് മോചനം. പ്രധാന രേഖകൾ മോഷണം പോകാം. സുഹൃത്തുക്കൾ വഴി നേട്ടം. 

അത്തം:  ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങൾക്ക് അരിഷ്ടതകൾക്കു സാധ്യത. ഉത്തരവാദിത്തം വർധിക്കും. ലോട്ടറി ഊഹക്കച്ചവടം എന്നിവയിൽ  നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താൽക്കാലികമായി പിരിഞ്ഞു കഴിയേണ്ടി വരും. വിദേശത്തുനിന്നും നാട്ടിൽ തിരിച്ചെത്തുവാൻ സാധിക്കും. പ്രണയ നൈരാശ്യം ഉണ്ടാകും. 

ചിത്തിര:  മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അധിക ശ്രദ്ധ പുലർത്തുക ,  സഹപ്രവർത്തകരുമായി നിലനിന്നിരുന്ന തർക്കങ്ങൾ പരിഹൃതമാകും. ദീർഘകാലമായി നില നിന്നിരുന്ന  തടസങ്ങൾ  തരണം ചെയ്യുവാന്‍ സാധിക്കും. ജലജന്യരോഗ സാധ്യത . 

ചോതി : വിവാഹമാലോചിക്കുന്നവർക്ക്  മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വർധിക്കും. പൊതുപ്രവർത്തകർക്ക് ജനസമ്മിതി വർധിക്കും. . വ്യവഹാര വിജയം പ്രതീക്ഷിക്കാം. പണമിടപാടുകളിൽ നേട്ടം, പ്രശ്നപരിഹാരത്തിനായി മറ്റുൾളവരുടെ സഹായം തേടേണ്ടി വരും. കുടുംബ സമേതം മംഗള കർമ്മങ്ങളിൽ  സംബന്ധിക്കും.

വിശാഖം : സ്നേഹിക്കുന്നവരിൽ നിന്ന് എതിർപ്പ് നേരിടും. വ്യാപാരം, മറ്റു ബിസിനസ് എന്നിവയിൽ ഏർപ്പെട്ടി രിക്കുന്നവർക്ക് സാമ്പത്തിക വിഷമമുണ്ടാകും. ഒന്നിലധികം തവണ ദീർഘയാത്രകൾ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളിൽ തിരിച്ചടികൾ നേരിടും. ഇഷ്ടജനങ്ങൾക്ക് തൊഴിൽപരമായി മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥലങ്ങൾ  സന്ദർശിക്കും. 

അനിഴം: പുതിയ പദ്ധതികളിൽ പണം മുടക്കി നേട്ടം കൈവരിക്കും. മേലധികാരികളിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. വാഹനയാത്രകളിൽ ശ്രദ്ധ പുലർത്തുക. ഭവനനിർമാണം പൂർത്തീകരിക്കുവാന്‍ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാനിടയുണ്ട്.

തൃക്കേട്ട : രോഗദുരിതങ്ങൾ അനുഭവിക്കാനിടയുള്ള വാരമാണ്. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കാം. സുഹൃത്തുക്കളുമായി അനാവശ്യ  കലഹം ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളുടെ വിവാഹത്തിൽ സംബന്ധിക്കും. വ്യവഹാരങ്ങളിൽ തിരിച്ചടിയുണ്ടായേക്കാം. ധനപരമായി വാരം അനുകൂലമല്ല.

മൂലം : ഏറ്റെടുക്കുന്ന പ്രവർത്തികൾ വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുൾള രോഗബാധയുണ്ടാകാന് സാധ്യതയുണ്ട്. വിദ്യാഭ്യാസപരമായ നേട്ടങ്ങൾ കൈവരിക്കും. മത്സരപ്പരീക്ഷകളിൽ നേട്ടം കൈവരിക്കും. സഹോദരങ്ങൾക്ക് തൊഴിൽ പരമായ  നേട്ടം. സാന്പത്തിക വിജയം  കൈവരിക്കും.

പൂരാടം: മുകള നിക്ഷേപങ്ങളിൽ  നിന്നു നേട്ടം. പ്രധാന തൊഴിലിൽ നിന്നല്ലതെ ധനവരുമാനം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങുവാന്‍ സാധിക്കും. രോഗാരിഷ്ടത  മൂലം ജോലികളിൽ നിന്നു വിട്ടുനിന്നിരുന്നവർക്ക് തിരികെ ജോലികളിൽ പ്രവേശിക്കുവാന്‍ സാധിക്കും. ഔഷധങ്ങളിൽ നിന്ന് അലർജി പിടിപെടാനിടയുണ്ട്.

ഉത്രാടം : വിശ്രമം കുറയും. കാര്യ വിജയത്തിന് തടസ്സം നേരിടും,  സുഹൃത്തുക്കളുടെ പ്രവർത്തികൾ മൂലം അപവാദം കേൾക്കാനിടവരും. ഭക്ഷണസുഖം ലഭിക്കും. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അബദ്ധത്തിൽ ചാടുവാൻ സാധ്യത . ജലദോഷം, പനി ഇവ മൂലം വിഷമിക്കും. 

തിരുവോണം : വിദ്യാഭ്യാസ കാർയങ്ങളിൽ വിജയം ലഭിക്കും. ഉന്നത പഠനത്തിനുള്ള പ്രവേശനം ലഭിക്കും, ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകൽച്ച ഇല്ലാതാകും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് നേട്ടം. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. ഗൃഹാന്തരീക്ഷത്തിൽ ശാന്തത.

അവിട്ടം : അനുകൂല ഫലങ്ങൾ ലഭിക്കുവാന്‍ സാധ്യതയുള്ള വാരമാണ്.  നേരായ മാർഗത്തിൽ ധനലാഭമുണ്ടാകും. ഭക്ഷണസുഖം വർധിക്കും. കടങ്ങൾ വീട്ടുവാന്‍ സാധിക്കും. വിവാഹ ആലോചനകളിൽ മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. അന്യരുടെ ഇടപെടൽ  കുടുംബത്തിൽ ചില്ലറ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങൾക്ക് ഉയർന്ന കോഴ്‌സുകളിൽ പ്രവേശനം ലഭിക്കും. 

ചതയം : തൊഴിലന്വേഷകർക്ക് അനുകൂല ഫലം, സുഹൃത്തുക്കളുടെ ഇടപെടൽ വഴി പെട്ടെന്നുള്ള കാര്യസാധ്യം. പ്രണയ ബന്ധങ്ങളിൽ പുരോഗതി, കടങ്ങൾ വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും. സഹോദരങ്ങൾക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാര വിജയം നേടും.

പൂരുരുട്ടാതി :  അലഞ്ഞുതിരിയുന്ന ശീലമുണ്ടാകും. പൊതു രംഗത്തു പ്രവർത്തിക്കുന്നവർക്ക് എതിർപ്പുകൾ നേരിടേണ്ടി വരും. സഞ്ചാരക്ലേശം വർധിക്കും. ധനമ്പാദനത്തിന്  ന്യായമല്ലാത്ത മാർഗങ്ങൾ ഉണ്ടാകും. അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക, കേസ്, വ്യവഹാരങ്ങൾ എന്നിവയ്ക്ക് സാധ്യതയുള്ള വാരമാണ്,  കുടുംബത്തിലെ മുതിർന്ന അംഗത്തിന് രോഗാരിഷ്ടതകൾ ഉണ്ടാകും. 

ഉത്രട്ടാതി : മറ്റുള്ളവരുമായി കലഹങ്ങൾക്കു സാധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഇടപെടേണ്ടിവരും. പണമിടപാടുകളിൽ ചതിവു പറ്റാന്‍ സാധ്യത. പിതാവിന് അരിഷ്ടതകൾ. അനുകൂലമായി നിന്നിരുന്നവർ എതിരാകുവാൻ ഇടയുണ്ട്,  അനാരോഗ്യം നേരിടുന്ന വാരമാണ്.  വിദേശജോലികൾക്കുള്ള ശ്രമത്തിൽ പുരോഗതി . എന്നാൽ അതിൽനിന്നുള്ള ഗുണാനുഭവങ്ങൾക്ക് അൽപം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

രേവതി: അപ്രതീക്ഷിത ധനനഷ്ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അൽപം കൂടി നീട്ടിവയ്ക്കുന്നതുത്തമം. ലഹരിവസ്തുക്കളിൽ താൽപര്യം വർധിക്കും. പ്രധാന  രേഖകൾ  കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീർഘയാത്രകൾ ഒഴിവാക്കുക, ബന്ധുജന സഹായത്തിനുള്ള  ശ്രമം വിജയിക്കുകയില്ല. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവിചാരിത നഷ്ടം.

ലേഖകൻ 

വി. സജീവ് ശാസ്‌താരം പെരുന്ന,
ചങ്ങനാശേരി
Ph: 9656377700 

English Summary : Weekly Star Prediction by Sajeev Shastharam / 2023 June 04 to June 10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com