ADVERTISEMENT

മേടം രാശി – Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): വാരത്തിന്റെ തുടക്കം അത്ര നന്നായിരിക്കില്ലെങ്കിലും പിന്നീടുള്ള ദിവസങ്ങൾ ഗുണകരമായി മാറുന്നതാണ്. പുതിയ വാഹനം വാങ്ങാൻ സാധിക്കും. കുടുംബത്തിൽ അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുണ്ട്. യാത്രകള്‍ ഗുണകരമാകും. വിദ്യാർത്ഥികൾക്ക് പുനഃ പരിശോധനയിൽ വിജയശതമാനം വർധിക്കും. പങ്കാളിയുമായിട്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. സാമ്പത്തിക പുരോഗതി നേടും.

ഇടവം രാശി –Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): ആഴ്ചയുടെ തുടക്കം വളരെ ഗുണകരമായിരിക്കും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമാകും.ചെറിയ ചെറിയ അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. വിദ്യാർഥികൾക്ക് പഠനത്തിൽ താൽപര്യം വർധിക്കും. കുടുംബജീവിതം  സന്തോഷകരമാണ്. ചെലവുകൾ വർധിക്കും. ജോലിസ്ഥലത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയുണ്ട്. ആരോഗ്യം തൃപ്തികരമാണ്.

മിഥുനം രാശി –Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21): ഏറെനാളായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും. വിദേശത്തു നിന്ന് ശുഭവാര്‍ത്ത എത്തിച്ചേരും. പഴയ ഒരു സുഹൃത്തിനെ കണ്ട് മുട്ടും. ഉല്ലാസയാത്രയിൽ പങ്കുചേരും. വീട് മോടി പിടിപ്പിക്കാൻ സാധ്യതയുണ്ട്. ചെറിയ ബുദ്ധിമുട്ടുകൾ വാരത്തിന്റെ തുടക്കത്തിൽ പ്രതീക്ഷിക്കാം. ചില വാക്കുകൾ മറ്റുള്ളവർ തെറ്റിദ്ധരിക്കുന്നതുകൊണ്ട് കലഹം ഉണ്ടാകാം. വരുമാനം വർധിക്കും. പ്രവർത്തന രംഗത്ത് സമാധാനം നിലനിൽക്കും.

കർക്കടകം രാശി –Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): സാമ്പത്തികമായി വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാം. പഠിച്ച വിഷയവുമായി ബന്ധപ്പെട്ട ജോലി ലഭിക്കും. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. യാത്രകൾ ഗുണകരമാകും. ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭിക്കും. എല്ലാ കാര്യങ്ങളിലും ഉത്സാഹം വർധിക്കും. കുടുംബജീവിതം സന്തോഷകരമാകും. കമിതാക്കളുടെ വിവാഹം നിശ്ചയിക്കാൻ സാധ്യത ഉണ്ട്. പുതിയ ബിസിനസ് ആരംഭിക്കാൻ കാലം അനുകൂലമാണ്.

ചിങ്ങം രാശി –Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): കൂടുതൽ അധികാരങ്ങൾ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് നിയമനഉത്തരവ് ലഭിക്കും. പൊതുവേ ഭാഗ്യമുള്ള വാരമാണ്.വീട്ടിൽ ഒരു മംഗള കർമം നടക്കാൻ ഇടയുണ്ട്. പഴയവാഹനം മാറ്റി പുതിയത് വാങ്ങും. വീടുപണി പൂർത്തിയാക്കാൻ സാധിക്കും. ഉല്ലാസയാത്ര നടത്തും. പുണ്യകർമങ്ങൾ അനുഷ്ഠിക്കും. കോടതി കാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും. സ്ത്രീകൾക്ക് സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും.

കന്നി രാശി– Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): വീട്ടില്‍ ചില ആഘോഷങ്ങള്‍ നടക്കും. അനാ വശ്യമായ കലഹങ്ങളില്‍ ഉള്‍പ്പെടാതെ ശ്രദ്ധിക്കുക. പുതിയ ബിസിനസ് ആരംഭിക്കാൻ കഴിയും. നഷ്ടപ്പെട്ട ചില രേഖകൾ തിരിച്ചുകിട്ടും. പ്രവർത്തന രംഗത്ത് പെട്ടെന്ന് ചില ഗുണങ്ങള്‍ ലഭിക്കാൻ സാധ്യത ഉണ്ട്.പ്രാർത്ഥനകളും വഴി പാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങൾക്ക് വാരം അത്ര നന്നല്ല. സാമ്പത്തിക ഞെരുക്കം തുടരും.

തുലാം രാശി (Libra)(ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. വീട്ടില്‍ ചില അതിഥികളെത്തും. അവിവാഹിതരുടെ വിവാഹാചനയിൽ തീരുമാനമാകും. ദാമ്പത്ത്യ ജീവിതം ഊഷ്മളമാകും. ആരോഗ്യം തൃപ്തികരമാണ്. എതിരാളികളെ വശത്താക്കും. വരുമാനം വർധിക്കും. ഉപരിപഠനത്തിന് ചേരും. സർക്കാരിൽ നിന്ന് പ്രതീക്ഷിച്ചിരുന്ന ആനുകൂല്യങ്ങൾ കിട്ടാൻ  കാലതാമസം നേരിടും. ആരോഗ്യം ശ്രദ്ധിക്കണം.

വൃശ്‌ചികം രാശി– Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ):  വളരെ ഗുണകരമായ വാരമാണ്. വിദ്യാർത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ ഉൽസാഹം വർധിക്കും. ദാമ്പത്യ ജീവിതം സുഖകരമായി മുന്നോട്ട് പോകും. വിദേശയാത്രയ്ക്ക് അനുകൂലമായ സന്ദേശം എത്തിച്ചേരും. സൽക്കാരങ്ങളിൽ പങ്കുചേരും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ കൈവരിക്കും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. ആരോഗ്യനില തൃപ്തികരമായി തുടരും.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): ചെലവുകൾ വർധിക്കും. വീട് പുതുക്കിപ്പണിയും. വസ്തുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കും . ബിസിനസ് സംബന്ധമായ പുതിയ കരാറുകളിൽ ഒപ്പു വയ്ക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. തൊഴിൽ രംഗത്ത് പ്രശ്നങ്ങളില്ല. മകളുടെ വിവാഹം നിശ്ചയിക്കും. കടം കൊടുത്ത പണം മടക്കി കിട്ടും. പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരും. നിയമകാര്യങ്ങളിൽ തീരുമാനം നീണ്ടു പോകും.

മകരം രാശി– Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): പൂർവിക സ്വത്ത് കൈവശം വന്നു ചേരും. ബിസിനസ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക. വീട്ടുകാര്യങ്ങള്‍ മെച്ചപ്പെടുത്താൻ കഴിയും. പങ്കാളിയുടെയും കുടുംബാംഗങ്ങളുടെയും സഹകരണം പുതിയ സംരംഭത്തിന് ലഭിക്കും. എതിരാളികളുടെ ഉപദ്രവം തടയാൻ കഴിയും. യാത്രകൾ വിജയകരമാകും. സ്വന്തമായി ഭൂമി വാ ങ്ങും. തീർത്ഥ യാത്ര നടത്തും. സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ആരോഗ്യം മെച്ചപ്പെടും.

കുംഭം രാശി– Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം. ബിസിനസ് കാര്യങ്ങൾ നന്നായി നടക്കും. ഭാര്യക്കും ഭര്‍ത്താവിനുമിടയിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടാം. കുടുംബത്തിൽ ഒരു മംഗള കർമം നടക്കും. ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. ആരോഗ്യം തൃപ്തികരമാണ്. ചില കാര്യങ്ങൾക്ക് പലപ്രാവശ്യം ശ്രമിക്കേണ്ടി വരാം. വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമായി നടക്കും.

മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): പൊതുവേ ഭാഗ്യമുള്ള കാലമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സാഹിത്യ രംഗത്ത് ശോഭിക്കാൻ സാധിക്കും. വിദ്യാർത്ഥികൾ ഉപരിപഠനത്തിന് ചേരും. ദീർഘകാലമായി കാത്തിരുന്ന ചില കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും.പ്രവർത്തനങ്ങൾക്ക് അനുസൃതമായ ഫലങ്ങൾ ഉണ്ടാകും. ബന്ധുക്കളുടെ സഹായം ലഭിക്കും. വാരാന്ത്യം കൂടുതൽ മികച്ചതായിരിക്കും.

ലേഖകൻ 

Dr. P. B. Rajesh Rama Nivas
Poovathum parambil
Near ESI Dispensary Eloor East
Udyogamandal P.O
Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337 

Content Summary : Weekly Zodiac Prediction by P B Rajesh / 2023 June 04 to June 10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com