ADVERTISEMENT

മേടം രാശി (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): വരുമാനം വർധിക്കും. യാത്രകൾ ഗുണകരമാകും.ഉന്നത അധികാരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ആരോഗ്യസ്ഥിതി തൃപ്തികരമായി തുടരും. പുണ്യകർമങ്ങൾ അനുഷ്ഠിക്കാൻ സാധിക്കും. കുടുംബത്തിൽ നിന്നുള്ള സഹായം ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

 

ഇടവം രാശി (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): ഔദ്യോഗിക യാത്രകൾക്ക് സാധ്യതയുള്ള വരമാണിത്. ചിലവുകൾ വർധിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ഉപരിപഠനത്തിന് സാധ്യത കാണുന്നു. അപേക്ഷിച്ച വായ്പ അനുവദിച്ചു കിട്ടും. പുതിയ വീട് സ്വന്തമാക്കും. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.

 

മിഥുനം രാശി (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കും. പുതിയ സൗഹൃദങ്ങൾ ഗുണകരമാകും. ആരോഗ്യ കാര്യത്തിൽ ഭയപ്പെടാനില്ല. വീട് മോടിപിടിപ്പിക്കാൻ സാധിക്കും. നിലവിലെ ജോലി മാറി പുതിയതിൽ പ്രവേശിക്കും. കോടതി കാര്യങ്ങൾ അനുകൂലമായി തീരും.

 

കർക്കടകം രാശി (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): സഹോദര സഹായം ലഭിക്കും. പങ്കാളികൾ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാവാനിടയുണ്ട്. വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കും. പുതിയ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധ്യമാകും. ഔദ്യോഗികമായി സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.

 

ചിങ്ങം രാശി (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): കുടുംബത്തിൽ ഒരു മംഗള കർമം നടക്കാൻ സാധ്യതയുണ്ട്. യാത്രകൾ ഗുണകരമാകും. തൊഴിൽ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം.സുഹൃത്തുക്കളുടെ സഹായം ലഭിക്കും. എടുത്ത് ചാടി ഒരു കാര്യവും ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

 

കന്നി രാശി (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): ഗുണദോഷ സമ്മിശ്രമായ ഒരു വാരമാണിത്. സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാ വും. അനാവശ്യ ടെൻഷനുകൾക്ക് സാധ്യതയുണ്ട്. സാമ്പത്തിക നില മെച്ചപ്പെടും.പ്രവർത്തന രംഗത്ത് ചില തർക്കങ്ങൾ ഉണ്ടാകാനിടയുണ്ട്. ദൈവാധീനം കൊണ്ട് വലിയ പ്രശ്നങ്ങളില്ല.

 

തുലാം രാശി (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.രാഷ്ട്രീയ പ്രവർത്തകർക്ക് അധികാരലബ്ധിയുണ്ടാകും. പൊതുവേ മനസ്സമാധാനം ഉള്ള വാരമായിരിക്കും. പഴയകാല സുഹൃത്തിനെ കണ്ട് മുട്ടും. എതിരാളികളെ കരുതി ഇരിക്കുക.

 

വൃശ്‌ചിക രാശി (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): ദീർഘകാലമായി കാത്തിരുന്ന ഒരു സന്തോഷ വാർത്ത എത്തിച്ചേരും.സർക്കാരിൽ നിന്നും ചില സഹായങ്ങൾ അനുവദിച്ചു കിട്ടും. പഠനകാര്യങ്ങളിൽ പുരോഗതിയുണ്ടാകും. പ്രണയിതാക്കളുടെ വിവാഹം നിശ്ചയിക്കും. പുതിയ ബിസിനസ് ആരംഭിക്കാൻ കഴിയും. ആരോഗ്യം തൃപ്തികരമാണ്.

 

ധനു രാശി (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): വാരത്തിന്റെ തുടക്കം അത്ര ഗുണകരമല്ലെങ്കിലും പിന്നീടുള്ള ദിവസങ്ങൾ ശോഭനമായി മാറും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടാനും ഇടയുണ്ട്. ഓഹരി ഇടപാടുകൾ ലാഭകരമാകും. ഉപരിപഠനത്തിന് അവസരം ലഭിക്കും.

 

മകരം രാശി (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ഉപരിപഠനത്തിന് അവസരങ്ങൾ വന്നുചേരും. ഉല്ലാസയാത്രയിൽ പങ്കെടുക്കാനിടയുണ്ട്. കലഹങ്ങളും തർക്കങ്ങളും ഉണ്ടാകാതെ ശ്രദ്ധിക്കുക. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. ധനസ്ഥിതി മെച്ചപ്പെടും.

 

കുംഭം രാശി (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): എല്ലാകാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ സാധിക്കും. ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂലമായ കാലമാണ്. ഓഹരി ഇടപാടിൽ നിന്ന് ലാഭം വർധിക്കും. ആഡംബര വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. ബന്ധുക്കളുമായി അഭിപ്രായ ഭിന്നതയുണ്ടാകും.

 

മീനം രാശി (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. ഒരുപാട് കാലമായി ആ ഗ്രഹിക്കുന്ന ചില കാര്യങ്ങൾ സഫലമാകും. സാമ്പത്തിക പുരോഗതി കൈവരിക്കും ആരോഗ്യനില തൃപ്തികരമാണ് വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കും.

 

ലേഖകൻ 

Dr. P. B. Rajesh Rama Nivas

Poovathum parambil

Near ESI Dispensary Eloor East

Udyogamandal P.O

Ernakulam 683501 

email : rajeshastro1963@gmail.com 

Phone : 9846033337 

 

Content Summary : Weekly Zodiac Prediction by P B Rajesh / 2023 June 11 to June 17

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com