ADVERTISEMENT

മേടം രാശി (Aries)– (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20): തുടക്കത്തിൽ ചെറിയ ടെൻഷൻ ഒക്കെ ഉണ്ടാകാം.എന്നാൽ വാരാന്ത്യം മികച്ചതായി മാറും. പങ്കാളിയെ കൊണ്ട് ചില കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. വാഹനത്തിന് കേടുപാടുകൾ വരാൻ സാധ്യതയുണ്ട്. ബിസിനസ് കുറച്ചു കുറയാൻ ഇടയുണ്ട്. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.സാമ്പത്തിക നില ഭദ്രമാണ്. ആരോഗ്യം തൃപ്തികരമായിരിക്കും. പാർട്ടണർഷിപ്പിൽ ഭിന്നത ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. നിയമ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ കഴിയും.

 

ഇടവം രാശി (Taurus)– (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): കുടുംബത്തിൽ സമാധാനം ഉണ്ടാകും. പ്രവർത്തനരംഗത്ത് നിലനിന്നിരുന്ന പല പ്രശ്നങ്ങൾക്കും പ്രതിവിധി കണ്ടെത്താൻ കഴിയും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയും. മൽസര പരീക്ഷയിൽ ഉദ്ദേശിച്ചത് പോലെ ശോഭിക്കാൻ കഴിയില്ല. വീട് നിർമ്മാണം പുരോഗമിക്കും. സഹോദരനെ സഹായിക്കാൻ സാധിക്കും. ത്വക്ക് രോഗങ്ങൾ പിടിപെടാൻ ഇടയുണ്ട് . കാർഷിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. യാത്ര വിചാരിച്ച പോലെ വിജയമാകും.

അറിയാം ജീവിതത്തിലെ ദശാസന്ധികളും അവയ്ക്കുളള പരിഹാരങ്ങളും 

മിഥുനം രാശി (Gemini)– (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): വിദ്യാർത്ഥികൾക്ക് ഈ വാരം കൂടുതൽ ഗുണകരം ആയിരിക്കും.അധ്യാപകർക്കും അവരുടെ മേഖലയിൽ ശോഭിക്കാൻ കഴിയും. വാക്ക് തർക്കം ഉണ്ടാവാൻ ഇടയുണ്ട്. അവിചാരിതമായ ചില തടസങ്ങൾ തരണം ചെയ്യേണ്ടി വരും. ബിസിനസ് കൂടുതൽ ലാഭം നൽകും. പങ്കാളിയുടെ സഹായം എപ്പോഴും പ്രതീക്ഷിക്കാം. ദൈവാധീനം ഉള്ള സമയമാണ്. ആരോഗ്യം തൃപ്തികരമായി തുടരും. ഔദ്യോഗിക യാത്ര ചെയ്യും. ബന്ധുക്കളെ സന്ദർശിക്കാൻ കഴിയും.

 

കർക്കടകം രാശി (Cancer)– (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ):  പ്രതീക്ഷിക്കാത്ത ചില അനിഷ്ടങ്ങൾ ഉണ്ടാകാം. ചിലവുകൾ വർധിക്കും.അന്യ നാട്ടിൽ കഴിയേണ്ടി വരാം. ധനപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. പഠനത്തിൽ ഉൽസാഹം ജനിക്കും. പഠന യാത്ര നടത്താൻ സാധിക്കും. ദമ്പതികൾ തമ്മിൽ കലഹമുണ്ടാകാതെ സൂക്ഷിക്കുക. സൽക്കാരങ്ങൾ സംഘടിപ്പിക്കും. അസുഖങ്ങൾക്ക് സാധ്യത ഉണ്ട്. നിയമ കാര്യങ്ങളിൽ തീരുമാനം നീണ്ടു പോകും. രാഷ്ട്രീയ പ്രവർത്തകർ ആരോപണം കേൾക്കേണ്ടി വരാം.

 

ചിങ്ങം രാശി (Leo)– (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): വളരെ സന്തോഷകരമായ ഒരു വാരം ആയിരിക്കും ഇത്. ആരോഗ്യം മെച്ചപ്പെടും. വിശേഷ ഭക്ഷണങ്ങൾ കഴിക്കാനുള്ള അവസരം ഉണ്ടാകും. കുടുംബജീവിതം സമാധാനം നിറഞ്ഞതായി മാറും. മുടങ്ങിക്കിടന്നിരുന്ന പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടുപോകാൻ സാധിക്കും. കൂടുതൽ പണം സമ്പാദിക്കാൻ കഴിയും. വിലകൂടിയ വസ്ത്രങ്ങൾ സ്വന്തമാക്കാൻ സാധിക്കും. ചെറിയ  ഉല്ലാസയാത്രയ്ക്ക് സാധ്യതയുണ്ട്. ലേഖകന്മാർക്ക് ചില അംഗീകാരങ്ങൾ ലഭിക്കും.

 

കന്നി രാശി (Virgo)– (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): ചെലവുകൾ വർധിക്കും. മക്കളുടെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുക. ഈശ്വരാധീനംകുറഞ്ഞ സമയമാണ്. മനക്ലേശം വർധിക്കും. പ്രവർത്തനരംഗത്ത് കൂടുതൽ ശക്തനാകും. പ്രണയിതാക്കളുടെ വിവാഹം തീരുമാനമാകാതെ നീളും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. പുതിയ വിഷയങ്ങൾ പഠിക്കാൻ ആരംഭിക്കും.സുഹൃത്തിന് ജാമ്യം നിൽക്കുന്നത് ഒഴിവാക്കുക. വാരാന്ത്യം കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും. വളർത്തു മൃഗങ്ങളെ സ്വന്തമാക്കും.

 

തുലാം രാശി  (Libra) –(ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): ഗുണദോഷ സമ്മിശ്രമായ ഒരു വാരമാണ്. സുഹൃത്തുക്കളെ കൊണ്ടും പങ്കാളിയെ കൊണ്ടും പല നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക നില ഭദ്രമാണ്. ധാരാളം യാത്രകൾ ചെയ്യേണ്ടതായി വരാം. അമ്മയുടെ ആരോഗ്യസ്ഥിതി കൂടുതൽ ശ്രദ്ധിക്കുക. പ്രവർത്തനരംഗത്ത് ചില അസ്വ സ്ഥതകൾ പ്രതീക്ഷിക്കാം. കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. നിയമപരമായ കാര്യങ്ങളിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാവില്ല. വിവാഹാലോചനയിൽ തീരുമാനമാകും.

 

വൃശ്‌ചിക രാശി (Scorpio)– (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക നില മെച്ചപ്പെടും. ഗൃഹനിർമ്മാണം പൂർത്തിയാ ക്കും. ആരോഗ്യം തൃപ്തികരം ആണ്. വിദേശത്തു നിന്ന് കാത്തിരുന്ന വാർത്ത എത്തിച്ചേരും. വസ്തു ഇടപാടുകൾ ലാഭകരമായി നടത്തും. തൊഴിൽപരമായി നേട്ടങ്ങൾ ഉണ്ടാകും. പ്രതീ ക്ഷിക്കാത്ത ഒരു നേട്ടം കൈവരിക്കാൻ സാധിക്കും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. കൃഷിയിൽ താൽപര്യം വർധിക്കും. രോഗം പൂർണമായി വിട്ട് മാറും.

 

ധനു രാശി (Sagittarius)– (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ ഉണ്ടാകും. യാത്രകൾ ഗുണകരമാകും. പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. പുതിയ ജോലിക്ക് സാധ്യത തെളിയും. ആഡംബര വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. വരുമാനം മെച്ചപ്പെടും. ഭാഗ്യം അനുകൂലമായ ദിവസങ്ങളാണിത്. മേലുദ്യോഗ സ്ഥരുടെ പ്രീതി സമ്പാദിക്കും. തൊഴിൽ മാറാൻ അനുകൂലമായ കാലമാണിത്. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. വിവാഹാലോചനയിൽ തീരുമാനം ഉണ്ടാകും

 

മകരം രാശി (Capricorn)– (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): കുടുംബത്തിൽ നല്ല അന്തരീക്ഷം ഉണ്ടാകും. പങ്കാളിയുടെ സഹകരണം നന്നായി ലഭിക്കും ജോലിസ്ഥലത്ത് പ്രശ്നങ്ങൾ ഇല്ല. ഏത് സാഹചര്യവും ശാന്തമായി കൈകാര്യം ചെയ്യുക. സംസാരത്തില്‍ നെഗറ്റീവായ വാക്കുകള്‍ വരാതെ നോക്കുക. നിക്ഷേപത്തിന് യോജിച്ച സമ യമല്ല. ഗൃഹനവീകരണത്തിനായി ധാരാളം പണം ചെലവഴിക്കും. നിയമ പ്രശ്നങ്ങൾ അലട്ടും. സ്പോർട്സ് രംഗത്ത് ശോഭിക്കാൻ കഴിയും. പരീക്ഷയിൽ മികച്ച വിജയം നേടും.

 

കുംഭം രാശി   (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): വരുമാനം വർധിക്കും. ദാമ്പത്യ ജീവിതം ഊഷ്മളമാണ്. പ്രവർത്തന രംഗത്ത് കൂടുതൽ ശ്രദ്ധിക്കുക.പുതിയ ബിസിനസ് തുടങ്ങും. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. സാമ്പത്തിക പുരോഗതിയുണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. വിദ്യാഭ്യാസ കാര്യ ങ്ങളിൽ പുരോഗതി ഉണ്ടാകും. ആരോഗ്യ സംരക്ഷണത്തിനായി ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തും. ധാരാളം യാത്ര നടത്താൻ സാധിക്കും. വളർത്തു മൃഗങ്ങളെ സ്വന്തമാക്കും.

 

മീനം രാശി (Pisces)– (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): ആഴ്ചയുടെ തുടക്കം കുറച്ച് ടെൻഷൻ ഉള്ളതായിരിക്കും. അലസത വർധിക്കാൻ സാധ്യത കൂടുതലാണ്. പുതുതായി എന്തെങ്കിലും തുടങ്ങാൻ അനുകൂലമായ കാലമല്ല. ദൈവാധീനം കൊണ്ട് പ്രതിസന്ധികൾ തരണം ചെയ്ത് പോകാൻ സാധിക്കും. കുടുംബാംഗങ്ങളുമൊത്തു യാത്ര ചെയ്യും. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടും. കുഴപ്പക്കാരായ ബന്ധുക്കളുമായി അകലം പാലിക്കുക. ടെസ്റ്റുകളിലും മറ്റും മികച്ച വിജയം നേടും. ആരോഗ്യം തരക്കേടില്ല.

 

ലേഖകൻ 

Dr. P. B. Rajesh Rama Nivas

Poovathum parambil

Near ESI Dispensary Eloor East

Udyogamandal P.O

Ernakulam 683501 

email : rajeshastro1963@gmail.com 

Phone : 9846033337 

 

Content Summary : Weekly Zodiac Prediction by P B Rajesh / 2023 June 25 to July 01

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com