ADVERTISEMENT

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ഈ ആഴ്ച തുടക്കത്തിൽ ചില ഭാഗ്യങ്ങൾ പ്രതീക്ഷിക്കാം. ബന്ധുജനങ്ങളുമായി  നിലനിന്നിരുന്ന തർക്കങ്ങൾ  പരിഹരിക്കും. പ്രതിസന്ധികൾ തരണം ചെയ്യും. പ്രവർത്തന മേഖലയിൽ നല്ല പുരോഗതി ഉണ്ടാകും. വരുമാനം മെച്ചപ്പെടും. ആരോഗ്യം നല്ലപോലെ ശ്രദ്ധിക്കുക .കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങളുമുണ്ടാകും. പുണ്യകർമങ്ങൾ അനുഷ്ഠിക്കാൻ കഴിയും. പുതിയ ബിസിനസ് തുടങ്ങും.

 

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): ബിസിനസ്രംഗത്ത് പുതിയ സാധ്യതകൾ തെളിയും. ഇഷ്ട വാഹനം വാങ്ങാൻ സാധിക്കും. പരീക്ഷകളിൽ ഉന്നത വിജയം നേടും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. മനക്ലേശം ഉണ്ടാകും. സഹോദരനില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. അവസരങ്ങൾ വേണ്ട വിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരാം. ആഴ്ചയുടെ ആരംഭത്തിൽ ചില തടസ്സങ്ങൾണൊക്കെ ഉണ്ടാകുമെങ്കിലും പിന്നീട് ഗുണകരമായി മാറും. ധനസ്ഥിതി തൃപ്തികരമാണ്.

മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21): മധ്യസ്ഥരുടെ സഹായത്തോടെ പല പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കും. വിദ്യാർഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടാനാകും. സാമ്പത്തിക നില മെച്ചപ്പെടും. വിദേശസഞ്ചാര കാര്യത്തിൽ വിഘ്നങ്ങൾ ഉണ്ടാകും. തൊഴിൽരംഗത്ത് അരിഷ്ടതകൾ ഉണ്ടാകാം. ഗുണാനുഭവങ്ങൾ ലഭിക്കുവാൻ അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം. അപ്രതീക്ഷിത ധനനഷ്ടം നേരിടും. പുതിയ പ്രണയബന്ധം നാമ്പെടുക്കും.

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): ഗുണദോഷ സംരക്ഷണമായ വാരമാണിത്. പ്രതീക്ഷിച്ചിരുന്ന സന്ദേശം വന്നു ചേരും. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാകും. ഉദരരോഗങ്ങൾ പിടിപെടാതെ ശ്രദ്ധിക്കുക. ഉയർന്ന ചുമതല ലഭിക്കും. സർക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസം നേരിടും. ഗൃഹാന്തരീക്ഷം പൊതുവേ സംതൃപ്തമായിരിക്കും. പലകാര്യങ്ങളിലും അലസത തോന്നും. വാക്ക് തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

അറിയാം ജീവിതത്തിലെ ദശാസന്ധികളും അവയ്ക്കുളള പരിഹാരങ്ങളും 

ചിങ്ങം രാശി-  Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): തൊഴിൽ  രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. പഴയ സുഹൃത്തുക്കളെ കണ്ടു മുട്ടും. ആരോഗ്യം തൃപ്തികരമാണ്. വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുരിച്ച് ഉത്കണ്ഠാ കുലരാകും. ദാമ്പത്യജീവിതം സന്തോഷ പ്രദമാകും. അവിചാരിതമായി ധനലാഭം ഉണ്ടാകും. പുതിയ സുഹൃത്ത് ബന്ധങ്ങൾ ഉണ്ടാകും. ഉല്ലാസയാത്രയിൽ പങ്കുചേരും.

 

കന്നി രാശി– Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): ബന്ധുവിന്റെ സഹായം ലഭിക്കും. സന്തോഷം തോന്നുന്ന ചില കാര്യങ്ങൾ ചെയ്തു തീർക്കും. യാത്ര ചെയ്യേണ്ടതായി വരും. വീട്ടിൽ സന്തോഷവും ഐശ്വര്യവും നിലനിൽക്കും. സർക്കാർ ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കും. വിവാഹ ആലോചനകളിൽ തീരുമാനമാകും. ധാരാളം യാത്രകൾ ചെയ്യേണ്ടതായി വരും വീട് നിർമാണം പൂർത്തിയാക്കാൻ സാധിക്കും. പഴയ വാഹനം മാറ്റി പുതിയത് സ്വന്തമാക്കാൻ സാധിക്കും.

 

തുലാം രാശി– Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കും. ആരോഗ്യം തൃപ്തികരമാണ്. സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. വരുമാനം വർധിക്കും. മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കാൻ കഴിയും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. പൂർവിക സ്വത്ത് സംബന്ധമായ തർക്കങ്ങൾ പരിഹരിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. ബന്ധനങ്ങളെ സന്ദർശിക്കാൻ കഴിയും.

 

വൃശ്‌ചികം രാശി– Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ലഭിക്കും.കടം കൊടുത്ത പണം മടക്കി കിട്ടും. പുതിയ വാഹനം വാങ്ങാൻ സാധിക്കും. ദാമ്പത്യ ജീവിതം സന്തോകരമാകും. വിദ്യാർത്ഥികള്‍ പഠനത്തില്‍ അലസരാകും. പ്രര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസ്സിന് സന്തോഷ മുണ്ടാകും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ ചുമതലകൾ ലഭിക്കും. യാത്രകൾ ഗുണകരമാകും. ചില ആഡംബര വസ്തുക്കൾ സ്വന്തമാക്കും.

 

ധനു രാശി– Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. സാമ്പത്തികപുരോഗതിയുണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. വിദ്യാഭ്യാസ കാര്യങ്ങളിൽ അലസത മാറും. ഗൃഹനിർമാണം പുരോഗമിക്കും. മാതാവിന്  ഉണ്ടായിരുന്ന രോഗാരിഷ്ടതകൾ  ശമിക്കും. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും .എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തുതീർക്കും. വിദേശത്തു നിന്നും ഒരു സന്തോഷവാർത്ത എത്തിച്ചേരും. പണയം വച്ച ആഭരണങ്ങൾ തിരിച്ചെടുക്കും.

 

മകരം രാശി– Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ബന്ധുക്കളെ സന്ദർശിക്കും. സഹോദരനെ സഹായിക്കേണ്ടി വരാം. പുതിയ സൗഹൃദങ്ങൾ കൊണ്ട് പ്രയോജനം ലഭിക്കും. ചിലർക്ക് സ്ഥലം മാറ്റം ഉണ്ടാകും. മനസ്സിലെ ആഗ്രഹങ്ങൾ നിറവേറും. ധനസമ്പാദനത്തിനുള്ള പുതിയ വഴികൾ തുറന്നു കിട്ടും. മുൻകാല നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. ധനപരമായ വിഷമതകൾ ശമിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ  ജോലി ലഭിക്കാം. വിവാഹാലോചനയില്‍ തീരുമാനമാകും. ഉപഹാരങ്ങൾ  ലഭിക്കും.

 

കുംഭം രാശി– quarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. വിദേശ യാത്രയ്ക്ക് അവസരം ഉണ്ടാകും.കുടുംബത്തി ൽസമാധാനം നിൽക്കും.ഏറ്റെടുത്ത പ്രവർ ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടി വരും. ചില ആഗ്രഹങ്ങള്‍ നിറവേറാൻ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. എതിരാളികളെ വശത്താക്കാൻ സാധിക്കും. വരുമാനം മെച്ചപ്പെടും.

 

മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയം നേടാനാകും. പുതിയ ബിസിനസ് ആരംഭിക്കാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമാകും. വരുമാനം മെച്ചപ്പെടും. കുടുംബ സ്വത്ത്  കൈവശം വന്നു ചേരും. അനാവശ്യ വിവാദങ്ങളില്‍ നിന്നും വിട്ടുനിൽകുവാൻ ശ്രദ്ധിക്കുക. ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. ധാരാളം യാത്രകൾ ചെയ്യേണ്ടതായി വരും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനും യോഗം കാണുന്നു. എതിർപ്പുകൾ ഒഴിവാക്കാൻ കഴിയും.

 

ലേഖകൻ

Dr. P. B. Rajesh

Rama Nivas, Poovathum parambil

Near ESI Dispensary, Eloor East

Udyogamandal P.O, Ernakulam 683501

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421

Content Summary: Weekly Zodiac Prediction by P B Rajesh / 2023 July 30 to August 05

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com