ADVERTISEMENT

ചിങ്ങമാസം 

മക്കളുടെ സംരക്ഷണം മനസ്സമാധാനത്തിനു വഴിയൊരുക്കും. അശരണർക്കും അനാഥർക്കും അന്നവസ്ത്രദാനാദികൾ നടത്തുന്നതിനാൽ ആത്മാഭിമാനമുണ്ടാകും. കുടുംബജീവിതത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. വികസിത രാഷ്ട്രത്തിലേക്കു കുടുംബസമേതം സ്ഥിരതാമസത്തിനുളള അപേക്ഷ നൽകും. 

 

കന്നിമാസം  

സങ്കുചിതമനോഭാവം ഉപേക്ഷിച്ച് വിശാലമനഃസ്ഥിതിയോടു കൂടിയ സമീപനം സൽക്കീർത്തിക്കും സജ്ജനപ്രീതിക്കും വഴിയൊരുക്കും. പ്രമേഹ–ഉദരരോഗപീഡകൾ കൂടാതിരിക്കാ‍ൻ പ്രത്യേക ശ്രദ്ധ വേണം. ബന്ധുമിത്രാദികളുടെ സ്വകാര്യ കുടുംബകാര്യങ്ങളിൽ ഇടപെടുന്നതു ശത്രുതയ്ക്കു വഴിയൊരുക്കും. വിദ്യാർഥികൾക്ക് പരീക്ഷകളിൽ അറിവുളള പല വിഷയങ്ങളും ശ്രദ്ധക്കുറവു കൊണ്ടു മറന്നുപോകാനിടയുണ്ട്. 

 

തുലാമാസം 

വ്യാപാര–വ്യവസായ–വിപണനമേഖലകളിൽ ക്രമാനുഗതമായ വളർച്ചയും സാമ്പത്തികനേട്ടവും അനുഭവപ്പെടും. പ്രവർത്തനമേഖലകളിൽ നിന്നു സാമ്പത്തികവരുമാനം കൂടുമെങ്കിലും അവിചാരിത ചെലവുകൾ വർധിക്കുന്നതിനാൽ നീക്കിയിരുപ്പു കുറയും. വിദ്യാർഥികൾക്കു പഠിച്ചതും അറിവുള്ളതുമായ വിഷയങ്ങളാണെങ്കിൽപോലും പലപ്പോഴും വേണ്ടവിധത്തിൽ അവതരിപ്പിക്കുവാൻ കഴിഞ്ഞെന്നുവരില്ല. 

 

വൃശ്ചികമാസം 

സമാനചിന്താഗതിയുളളവരുടെ സാമ്പത്തികസഹായത്താലും കൃഷിവകുപ്പിന്റെ നിർദേശം സ്വീകരിച്ചും ദീർഘകാലപദ്ധതികൾക്കു തുടക്കം കുറിക്കും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. പണം കടം കൊടുക്കുക, ജാമ്യം നിൽക്കുക, സ്വന്തം ചുമതലകൾ മറ്റുളളവരെ ഏൽപിക്കുക എന്നിവ പരമാവധി ഒഴിവാക്കുന്നതാണു നല്ലത്. 

   

ധനുമാസം 

അദൃശ്യമായ ഈശ്വരസാന്നിധ്യത്താൽ ആശ്ചര്യമനുഭവപ്പെടും. തൊഴിൽമേഖലകളോടൊപ്പം മാതാപിതാക്കളുടെ സംരക്ഷണത്തിനു പ്രാധാന്യം നൽകും. പുണ്യതീർഥ–ഉല്ലാസ–വിനോദയാത്രകൾ മംഗളകരമാക്കുവാൻ സാധിക്കും. ഗർഭിണികൾക്കു വിശ്രമം വേണ്ടിവരും. 

   

മകരമാസം  

വിവിധങ്ങളും വ്യത്യസ്തങ്ങളുമായ പ്രവൃത്തികൾ സമയബന്ധിതമായി ചെയ്യാനുള്ള പദ്ധതികൾ ലക്ഷ്യപ്രാപ്തി നേടും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. വ്യാപാര–വിപണന–വിതരണമേഖലകളിൽ പുതിയ ആശയം അവലംബിക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങൾക്കു നേതൃത്വം നൽകുവാനിടവരും. 

   

കുംഭമാസം  

വിരോധികളായിരുന്ന പലരും സൗഹൃദത്തിലേക്കു തിരിച്ചുവരും. വിൽപനോദ്ദേശ്യത്തോടു കൂടി ഭൂമി വാങ്ങുവാനിടവരും. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. വ്യാപാര–വിപണന–വിതരണ മേഖലകളിൽ പുരോഗതിയുണ്ടാകും. മൂത്രാശയരോഗപീഡകൾ കൂടാതിരിക്കാൻ ശ്രദ്ധിക്കണം. 

 

മീനമാസം 

അവിചാരിത ചെലവുകളാൽ നീക്കിയിരുപ്പു കുറയും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. ശ്രദ്ധക്കുറവു കൊണ്ടും മറവി കൊണ്ടും നല്ല തൊഴിലവസരങ്ങൾ നഷ്ടപ്പെടാനിടയുണ്ട്. കരുതൽ വേണം. നാഡീരോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ഇനിയൊരു വർഷം സാമ്പത്തികനിയന്ത്രണം വേണ്ടിവരും എന്ന ധാരണയോടു കൂടി എല്ലാ മേഖലകളിലും ശ്രദ്ധിച്ചുതുടങ്ങും. വിനോദയാത്രകളിൽ അമിതാവേശം വേണ്ട. അമിതവേഗമുള്ള വാഹനഉപയോഗവും ഒഴിവാക്കണം. 

 

മേടമാസം   

ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. നിർത്തിവച്ച വിദേശബന്ധ വ്യാപാരവിപണനങ്ങൾ പുനരാരംഭിക്കും. അന്യദേശത്തു വസിക്കുന്നവർക്കു തൊഴിൽപരമായ അനിശ്ചിതാവസ്ഥ ഒഴിഞ്ഞുമാറി വീടു വാങ്ങി താമസമാക്കാൻ സാധിക്കും. ദമ്പതികൾക്ക് ഒരുമിച്ചുതാമസിക്കുവാൻ തക്കവണ്ണമുള്ള സാഹചര്യവും ഉദ്യോഗമാറ്റവും ഉണ്ടാകും. 

 

ഇടവമാസം 

ഈശ്വരപ്രാർഥനകളാലും വിദഗ്ധചികിത്സകളാലും വിശ്രമത്താലും സന്താനഭാഗ്യമുണ്ടാകും. ശ്രമകരമായ പ്രവർത്തനങ്ങൾ മൂലം വിജയപഥത്തിലെത്താൻ കഴിയും. വിദ്യാർഥികൾക്കു പരീക്ഷകളിൽ അറിവുള്ളതിനെക്കാൾ ഭംഗിയായി അവതരിപ്പിക്കാൻ സാധിച്ചതിൽ ആശ്ചര്യമനുഭവപ്പെടും. വാഹനം മാറ്റി വാങ്ങാനിടവരും. ഉദ്ദേശിച്ച വിഷയത്തിൽ വിദ്യാലയത്തിൽ ഉപരിപഠനത്തിനു ചേരും. വിദേശത്തുളളവർക്കു സ്ഥിരതാമസത്തിനുളള അനുമതി ലഭിക്കും. 

 

മിഥുനമാസം 

നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും. നിലവിലുളള പാഠ്യപദ്ധതി ഉപേക്ഷിച്ച് തൊഴിലധിഷ്ഠിത പാഠ്യപദ്ധതിയിൽ ചേരും. ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാൻ അഹോരാത്രം പ്രയത്നിക്കും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. കഴിവും അറിവും പ്രാപ്തിയും അവസരവും വന്നുചേർന്നാലും തൃപ്തിയായി അവതരിപ്പിക്കാൻ കഴിഞ്ഞെന്നുവരില്ല. 

 

കർക്കടകമാസം  

ദീർഘകാല നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങാൻ അവസരമുണ്ടാകും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയും. ബന്ധുവിനു സാമ്പത്തികസഹായം ചെയ്യുവാനിടവരും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കൃതാർഥതയുണ്ടാകും. ചിന്തകൾക്കതീതമായി പ്രവർത്തിക്കാൻ അവസരമുണ്ടാകും. ആഗ്രഹിച്ച സ്ഥാനമാനങ്ങളും മുടങ്ങിക്കിടപ്പുള്ള ആനുകൂല്യങ്ങളും ലഭിക്കും. 

 

Content Highlights: Yearly Prediction | Yearly Star Prediction | Kanippayyur Narayanan Namboodiripad | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com