ADVERTISEMENT

ചിങ്ങമാസം 

വൈവിധ്യങ്ങളായ വിഷയങ്ങളിൽ പ്രവർത്തിക്കാനുള്ള അവസരം വന്നുചേരുന്നതിനാൽ ആത്മാഭിമാനം തോന്നും. ശുഭാപ്തിവിശ്വാസവും കാര്യനിർവഹണശേഷിയും കൂടും. നിശ്ചിതസമയ പരിധിക്കുള്ളിൽ വ്യത്യസ്തങ്ങളായ പ്രവൃത്തികൾ ചെയ്തുതീർക്കാൻ അവസരം വന്നുചേരും. ഉപരിപഠനത്തിനു വിദേശത്തു പ്രവേശനം ലഭിക്കും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം ഓണമാഘോഷിക്കാൻ സാധിക്കും. 

 

കന്നിമാസം  

വിശ്വാസയോഗ്യമല്ലാത്ത പ്രവൃത്തികളിൽനിന്നു നിരുപാധികം പിന്മാറും. പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. 

 

തുലാമാസം  

സജ്ജനസംസർഗത്താൽ നല്ല ചിന്തകൾ കൂടും. വസ്തുസംബന്ധമായ തർക്കങ്ങൾക്കു ശാശ്വതപരിഹാരം കണ്ടെത്തും. ജീവിതപങ്കാളിയുടെ ആശയങ്ങൾ അർഥപൂർണമായതിനാൽ സർവാത്മനാ സ്വീകരിക്കും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും ഫലമുണ്ടാകും. പിതാവിന് ചെറിയ തോതിൽ ശാരീരികപ്രശ്നങ്ങൾ അനുഭവപ്പെട്ടേക്കാം. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകും. 

 

വൃശ്ചികമാസം 

ജലദോഷ–പ്രമേഹരോഗ പീഡകൾക്ക് ആയുർവേദചികിത്സയെ ആശ്രയിക്കും. അഗ്നി, ആയുധം, ധനം, വാഹനം എന്നിവ ഉപയോഗിക്കുമ്പോൾ കൂടുതൽ സൂക്ഷിക്കണം. ശ്രദ്ധക്കുറവു കൊണ്ട് അബദ്ധങ്ങൾ വന്നുചേരും. അസുഖങ്ങൾക്കു വിദഗ്ധ ചികിത്സകൾ വേണ്ടിവരും. ദുശ്ശീലങ്ങൾ ഒഴിവാക്കുവാൻ വിദഗ്ധ ഉപദേശം തേടും. 

 

ധനുമാസം  

പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയും. ആധ്യാത്മിക –ആത്മീയ ചിന്തകളാൽ സേവനപ്രവർത്തനങ്ങളിൽ വ്യാപൃതനാകും. എല്ലാം ഭയ–ഭക്തി–ബഹുമാനത്തോടു കൂടി ചെയ്യും. അതുകൊണ്ട് അവയെല്ലാം വിജയിക്കും. മാതാപിതാക്കളെ ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗം ക്രമീകരിക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനിടവരും. 

 

മകരമാസം  

വിജ്ഞാനം നേടാനും പകർന്നുകൊടുക്കാനും അവസരം വന്നുചേരുന്നതു പുതിയ ജീവിതത്തിനു വഴിയൊരുക്കും. തൃപ്തിയുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. നിബന്ധനകൾക്കു വിധേയനായി പുതിയ പദ്ധതികൾ ഏറ്റെടുക്കും. കക്ഷിരാഷ്ട്രീയപ്രവർത്തനങ്ങളിൽ ഉത്സാഹത്തോടു കൂടി പ്രവർത്തിക്കുമെങ്കിലും അനുഭവഫലം കുറയും. വിവരസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും. അന്യരുടെ പണവും സ്വന്തം ആശയവും സമന്വയിപ്പിച്ചുചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. 

 

കുംഭമാസം  

ഗൗരവമുള്ള വിഷയങ്ങൾ തനതായ അർഥതലങ്ങളോടു കൂടി ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ സാധിക്കും. ആഗ്രഹങ്ങളും അഭിലാഷങ്ങളും സഫലമാകും. വ്യാപാരവ്യവസായമേഖലകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കർമോത്സുകരായവരെ നിയമിക്കും. വ്യാപാര വിപണനമേഖലകളിൽ നിന്നു സാമ്പത്തികനേട്ടമുണ്ടാകും. ബന്ധുമിത്രാദികളോടൊപ്പം ആരാനനാലയ ദർശനത്തിനു യോഗമുണ്ട്. 

 

മീനമാസം 

അർഥശൂന്യമായ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഉൾപ്രേരണയുണ്ടാകും. അനൗദ്യോഗികമായി സാമ്പത്തിക വരുമാനമുണ്ടാകുമെങ്കിലും ചെലവിനങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി വ്യായാമപരിശീലനത്തിനു ചേരും. ശ്രദ്ധക്കുറവു കൊണ്ടു ദേഹത്തിൽ മുറിവുകൾ ഉണ്ടാകും. 

 

മേടമാസം  

സുതാര്യതയുള്ള സമീപനത്താൽ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും. പുരോഗതിയില്ലാത്ത ഗൃഹം വിൽപന നടത്തി പണി ചെയ്തുവരുന്ന വീടു വാങ്ങുവാൻ സാധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ദീർഘവീക്ഷണമുളള പദ്ധതികൾ ഏറ്റെടുക്കും. പരീക്ഷ, ഇന്റർവ്യൂ, കലാകായികമത്സരങ്ങൾ തുടങ്ങിയവയിൽ തൃപ്തികരമായി അവതരിപ്പിക്കുവാൻ സാധിക്കും. 

 

ഇടവമാസം 

വലിയ വാഹനം വാങ്ങാൻ അവസരമുണ്ടാകും. നഷ്ടപ്പെട്ട രേഖകൾ തിരിച്ചുലഭിക്കും. ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും മുൻകാലപ്രാബല്യത്തോടു കൂടിയ ശമ്പളവർധനയോടെ ലഭിക്കും. തൊഴിൽമേഖലകളിൽ നിന്നു സാമ്പത്തികനേട്ടമുണ്ടാകും. കൃഷിവകുപ്പിന്റെ സഹകരണത്തോടു കൂടി ആധുനികകൃഷിസമ്പ്രദായം നടപ്പാക്കും. തൊഴിലധിഷ്ഠിതമായ പാഠ്യപദ്ധതിയിൽ ചേരും. 

 

മിഥുനമാസം  

വർഷങ്ങളായി അധഃപതിച്ചുകിടക്കുന്ന പ്രവർത്തനമണ്ഡലങ്ങൾക്കു പുനർജീവൻ നൽകുവാൻ സാധിക്കും. പരീക്ഷകളിൽ പ്രതീക്ഷിച്ചതിലുപരി വിജയശതമാനം ഉണ്ടാകുന്നതിനാൽ ഉദ്ദേശിച്ച വിഷയത്തിൽ വിദേശത്ത് ഉപരിപഠനത്തിനു ചേരും. ഉദ്യോഗത്തിൽ അധികാരപരിധിയും ചുമതലകളും കൂടും. മുൻകോപം നിയന്ത്രിക്കണം. 

 

കർക്കടകമാസം  

കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. പരിശ്രമസാഫല്യത്താൽ നേർന്നുകിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കും. കാലവർഷക്കെടുതി കൃഷിനാശത്തിനു വഴിയൊരുക്കും. മാതാവിന്റെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ചിലപ്പോൾ ആശുപത്രിവാസം വേണ്ടിവരും. വാഹനാപകടത്തിൽ നിന്നു രക്ഷപ്പെടും.  

 

Content Highlights: Yearly Prediction | Bharani | Yearly Star Prediction | Kanippayyur Narayanan Namboodiripad | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com