രോഹിണി നക്ഷത്രക്കാർക്ക് ഈ വർഷം എങ്ങനെ?– 1199 സമ്പൂർണ പുതുവർഷഫലം

HIGHLIGHTS
  • രോഹിണി നക്ഷത്രക്കാർക്ക് 1199 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ
Yearly Prediction by  Kanippayyur Narayanan Namboodiripad
SHARE

ചിങ്ങമാസം  

നിലവിലുളള ഗൃഹം വിൽപന ചെയ്തു പുതിയ ഗൃഹം വാങ്ങി താമസിച്ചുതുടങ്ങും. സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ഉൾപ്പെടുത്തി മാതാപിതാക്കളോടൊപ്പം ഓണം ആഘോഷിക്കാൻ സാധിക്കും. കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കും. 

കന്നിമാസം 

അബദ്ധളിൽ നിന്നു സന്താനങ്ങളെ രക്ഷിക്കാനായി മാറ്റിപ്പാർപ്പിക്കും. ആശയങ്ങളും ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിച്ചു ചെയ്യുന്നതു സ്വന്തം ജീവിതത്തിൽ നേട്ടമുണ്ടാക്കുകയില്ലെങ്കിലും അന്യർക്കു വേണ്ടി ചെയ്യുന്നതു ഫലപ്രദമാകും. സഹകരണപ്രസ്ഥാനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കാനിടവരുമെങ്കിലും സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. 

തുലാമാസം  

പലകാര്യങ്ങളിലും പരാജയം സംഭവിക്കാത്തതു വ്യത്യസ്ത മേഖലകളിൽ വിജയാനുഭവങ്ങൾക്കുളള സൂചനകളാണെന്നു കരുതി പ്രവർത്തിക്കണം. നാഡീ–രക്തദൂഷ്യജന്യങ്ങളായ രോഗപീഡകൾ വരാതിരിക്കാൻ പ്രത്യേക കരുതൽ വേണം. ആരോഗ്യം നിലനിർത്താൻ ആയുർവേദചികിത്സയെയും ആശ്രയിക്കും. അപ്രതീക്ഷിതമായി ഉദ്യോഗത്തിൽ മാറ്റം വരാനും സാധ്യതയുണ്ട്. കരുതൽ വേണം. എല്ലാ കാര്യങ്ങളിലും ക്ഷമയും വിനയവും ആത്മസംയമനവും വേണം. ഭക്ഷ്യവിഷബാധയേൽക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം.  

വൃശ്ചികമാസം  

ആഘോങ്ങളിൽ പങ്കെടുക്കുവാനും നവദമ്പതികളെ ആശീർവദിക്കുവാനും അവസരമുണ്ടാകും. വിദേശത്തു നിന്നു തിരിച്ചുവന്നവർക്കു തിരികെ ഉദ്യോഗത്തിൽ പുനർനിയമനം ലഭിക്കും. ഔദ്യോഗികമായ ചുമതലകളാൽ അവധിദിനങ്ങളിലും ചുമതലകൾ നിർവഹിക്കേണ്ടിവരും. ചർച്ചകൾ മാറ്റിവയ്ക്കേണ്ട സാഹചര്യമുണ്ടാകും. 

ധനുമാസം  

നിലനിൽപിനു തടസ്സമായ പ്രവർത്തനങ്ങൾ എല്ലാ വിഭാഗത്തിൽ നിന്നുമുണ്ടാകുമെങ്കിലും ആത്മധൈര്യത്തോടു കൂടി പ്രവർത്തിച്ചാൽ അതിജീവിക്കാൻ കഴിയും. വിദേശത്തുള്ളവർക്ക് അവധിയിൽ വരുന്ന സാഹചര്യത്തിലും ഉദ്യോഗകാര്യങ്ങളിൽ ശ്രദ്ധ വേണം. അമ്മയുടെ ആരോഗ്യകാര്യങ്ങളിൽ ജാഗ്രത വേണം. പൂർവികസ്വത്തിന്റെ രേഖാപരമായ കാര്യങ്ങൾക്കു ധാരാളം പ്രയത്നം വേണ്ടിവരും. 

മകരമാസം  

പലവിധ വിശേഷ അവസരങ്ങൾക്കും ഉത്സവാഘോഷങ്ങൾക്കുമായി പലപ്പോഴുമായി ജന്മനാട്ടിൽ വന്നു പോകുവാനിടവരും. ഒരു പരിധിയിലധികം പണം കുറച്ച് ഏറ്റെടുക്കുന്ന കർമപദ്ധതികൾ നഷ്ടങ്ങൾക്കു വഴിയൊരുക്കും. മാതാപിതാക്കളുടെ സംരക്ഷണം എന്ന ലക്ഷ്യം നിർവഹിക്കാൻ താമസസ്ഥലത്തോടനുബന്ധമായി വീടു വാങ്ങാൻ ധാരണയാകും. ദാനധർമങ്ങൾക്കു സർവാത്മനാ സഹകരിക്കും. 

കുംഭമാസം  

മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കും. ഒട്ടേറെ ചുമതലകൾ ഏറ്റെടുക്കേണ്ടിവരും. ഉദ്യോഗത്തിൽ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ഉണ്ടാകും. വ്യാപാരത്തിൽ പുരോഗതിയുണ്ടാകും. കുടുംബസമേതം വിദേശത്തു സ്ഥിരതമസാക്കുവാനുളള അനുമതി ലഭിക്കും. പരീക്ഷകൾക്ക് മുന്നോടിയായി പ്രത്യേക ഈശ്വരപ്രാർഥനകളും വഴിപാടുകളും നടത്തുവാനിടവരും. 

മീനമാസം  

വിവിധങ്ങളും വ്യത്യസ്തങ്ങളുമായ ആശയങ്ങൾ വന്നുചേരുമെങ്കിലും വിദഗ്ധ ഉപദേശം തേടുകയാകും നല്ലത്. വ്യക്തിപ്രഭാവത്താലും സുതാര്യതയുള്ള സമീപനത്താലും ദുഷ്പ്രചാരണങ്ങൾ നിഷ്പ്രഭമാകും. ഉദ്യോഗം ഉപേക്ഷിച്ച് ലാഭശതമാനവ്യവസ്ഥയിലുളള വ്യാപാര വ്യവസായങ്ങൾ തുടങ്ങും. വികസിതരാഷ്ട്രത്തിൽ ഉപരിപഠനത്തിനെത്തിയവർക്ക് തൃപ്തിയായ ഉദ്യോഗം ലഭിക്കും. ആത്മവിശ്വാസത്തോടുകൂടി പരീക്ഷയെഴുതുവാൻ സാധിക്കും. 

മേടമാസം 

കക്ഷിരാഷ്ട്രീയ മത്സരങ്ങളിൽ വിജയസാധ്യത കുറയും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലേക്കുള്ള പുനരധിവാസത്തിന് അകാരണതടസ്സങ്ങൾ അനുഭവപ്പെടും. അധികൃതരുടെ ആജ്ഞകൾ അർധമനസ്സോടു കൂടി ചെയ്തുതീർക്കും. ചില സംയുക്തസംരംഭങ്ങളിൽ നിന്നു പിൻമാറാനിടവരും. ജീവിതനിലവാരം ഉയരുമെങ്കിലും അമിതമായ ചെലവുകൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.  

ഇടവമാസം 

സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ വന്നുചേരും. ഉത്സാഹം, കാര്യനിർവഹണശേഷി, ദീർഘവീക്ഷണത്തോടുകൂടിയുളള പ്രവർത്തനശൈലി തുടങ്ങിയവ സർവദരങ്ങൾക്കും വഴിയൊരുക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. 

മിഥുനമാസം  

ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കുമെങ്കിലും അമിതമായ ആത്മപ്രശംസ ഉപേക്ഷിക്കണം. വിദേശബന്ധമുള്ള വ്യാപാര–വിതരണമേഖല പുനരാരംഭിക്കും. ഉദ്ദേശിച്ച വിഷയത്തിൽ നിന്നു വ്യതിചലിച്ച് ഉപരിപഠനത്തിനു ചേരേണ്ടിവരും. നൂതനകൃഷിരീതി അവലംബിക്കും. പരീക്ഷണനിരീക്ഷണങ്ങളിൽ വിജയിക്കും. മംഗളകർമങ്ങളിലും വിരുന്നുസൽക്കാരത്തിലും പങ്കെടുത്ത് ഉന്നതരെ പരിചയപ്പെടുവാൻ അവസരമുണ്ടാകും. 

കർക്കടകമാസം  

അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞ് അബദ്ധം പറ്റാതിരിക്കാൻ പ്രത്യേകം കരുതൽ വേണം.  

തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് മാനസികസമ്മർദം കൂടും. ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് അബദ്ധങ്ങളെ അതിജീവിക്കുന്നതിന് ഉപകരിക്കും. വ്യവസ്ഥകൾ പാലിക്കാൻ നിർബന്ധിതനാകും. വിദഗ്ധചികിത്സകളാലും വ്യായാമത്താലും ആരോഗ്യം നിലനിർത്തുവാൻ സാധിക്കും. 

Content Highlights: Yearly Prediction | Rohini | Yearly Star Prediction | Kanippayyur Narayanan Namboodiripad | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS