ADVERTISEMENT

 2023 ആഗസ്റ്റ് 17 വ്യാഴാഴ്ച 1199 ചിങ്ങമാസം ഒന്നിന് 18. നാഴിക 2 വിനാഴികയ്ക്ക് മകം  നക്ഷത്രം ചിങ്ങക്കൂറിൽചിങ്ങ സംക്രമം. ഒരു വർഷത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഒരു വർഷ കാലത്തോളം വ്യാഴം, ശനി രാഹു കേതു എവിടെ സ്ഥിതിചെയ്യുന്നു എന്നു നോക്കിയാണ് സാമാന്യ ഫലപ്രവചനം നടത്തുക (മറ്റു ഗ്രഹങ്ങളുടെ ചാരഫലവും വ്യക്തികൾക്ക് അനുഭവപ്പെടുമെങ്കിലും അവയുടെ ഫലം മാസഫലങ്ങളിലെ വിവരിക്കുകയുള്ളൂ ) ഇതിന്റെ കൂടെ ജാതകാൻ ഉള്ള ഗ്രഹസ്ഥിതി ബലവും ഭാവഅംശകാദി ബലവും ദശാപഹാരവും ഇങ്ങനെ ഒട്ടനവധി കാര്യങ്ങളെ കൂടി അടിസ്ഥാനമാക്കിയാണ് ഒരു ജാതകന്റെ യഥാർത്ഥ ഫലം നിർണ്ണയം നടത്തേണ്ടത്. 

ആശ്വതി

വർഷത്തിന്റെ ആദ്യ പകുതിക്കുശേഷം വരുമാനത്തിൽ വർധനവ് ഉണ്ടാകും. വൻ മുതൽ മുടക്കിൽ ബിസിനസ് ആരംഭിക്കുന്നത് ആദ്യ പകുതിക്കു ശേഷം ചെയ്യുന്നതായിരിക്കും നല്ലത് . വിദേശത്തേക്ക് തിരിച്ചു പോകാൻ കഴിയാതെ വിഷമിക്കുന്ന പ്രവാസികൾക്ക് അനുകൂല ഫലമുണ്ടാകും. വിദ്യാർത്ഥികൾക്ക് ഉന്നത വിജയം കരസ്ഥമാക്കാനും ഉപരിപഠനത്തിന് വിദേശത്തേക്ക് പോകാനും കഴിയും.

ഭരണി

വർഷത്തിന്റെആദ്യ പകുതി ഗുണദോഷ സമ്മിശ്രാവസ്ഥ ശേഷം ശുഭാപ്തി വിശ്വാസവും കാര്യനിർവ്വഹണ ശേഷിയും കൂടും. ദൈവവിശ്വാസം വർധിക്കുകയും സൽസംഗങ്ങളിൽ പങ്കെടുക്കുകയും ചെയ്യും . ആഗ്രഹങ്ങളും അഭിലാക്ഷങ്ങളും സഫലമാകും. പുതിയ വീട് നിർമ്മാണം പൂർത്തിയാക്കി താമസം ആരംഭിക്കാൻ കഴിയും. മംഗല്യതടസ്സം തീരും പരീക്ഷയിൽ പ്രതീക്ഷച്ചതിലുപരി വിജയ ശതമാനം ഉണ്ടാകും.

കാർത്തിക

ഗുണദോഷസമ്മിശ്രമായ ഈ വർഷം പ്രാർത്ഥനകളാൽ അനുകൂലമാക്കാൻ കഴിയും. ആശയ വിനിമയങ്ങളിൽ അപാകതകൾ ഉണ്ടാവാതെ നോക്കണം. നിസ്സാര കാര്യങ്ങൾക്ക് പോലും ആ ഹോരാത്രം പ്രയത്നം വേണ്ടിവരും. പ്രതികൂല സാഹചര്യങ്ങളിൽ ഗുരുതുല്യരായ വ്യക്തികളുടെ അനുഗ്രഹങ്ങളും നിർദ്ദേശങ്ങളും തുണയാകും. അസുഖങ്ങളെ അവഗണിക്കരുത് കൃഷിക്കാർക്ക് വായ്പയും ഉൽപ്പന്നങ്ങൾക്ക് നല്ല വിലയം ലഭിക്കും. 

രോഹിണി

ഗുണദോഷ സമ്മിശ്രഫലം കഠിനാദ്ധ്വാനത്താൽ ജീവിത നിലവാരം വർദ്ധിക്കും. തൊഴിൽ മേഖലകളിലുള്ള ഗതിവിഗതികൾക്കനുസരിച്ച് ജീവിതം നയിക്കേണ്ടതായിവരും.  ഔദ്യോഗിക ചുമതലകളാൽ കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കാൻ പലപ്പോഴും കഴിയില്ല. അശ്രദ്ധ, അലസത പാടില്ല  നിലനിൽപിനു തടസ്സമായ പ്രവർത്തനങ്ങൾ എല്ലാ വിഭാഗങ്ങളിൽ നിന്നുമുണ്ടാകുമെങ്കിലും ആത്മധൈര്യത്തോടെ പ്രവർത്തിച്ചാൽ അതിജീവിക്കാൻ കഴിയും. 

 

മകയിരം

ഗുണദോഷ സമ്മിശ്ര ഫലം. ജീവിത സാഹചര്യങ്ങളെ മാറ്റിമറിക്കുന്ന പല ഘടകങ്ങളും വന്നു ചേരുമെങ്കിലും യുക്തിപൂർവമുള്ള സമീപനത്താൽ അതിജീവിക്കാൻ കഴിയും ഉയരങ്ങൾ പിടിച്ചടക്കാനുള്ള ത്വരയിൽ ഉപകാരം ചെയ്തവരെ മറക്കരുത് വാഹനം ഉപയോഗിക്കുന്നതിൽ വളരെ നിയന്തണം വേണം. ദു:ശ്ശീലങ്ങ ൾ ഉപേക്ഷിക്കാൻ തയ്യാറാകും

തിരുവാതിര

വർഷത്തിന്റെ ആദ്യ പകുതിക്കു ശേഷം സാമ്പത്തിക ക്രയവിക്രയങ്ങൾ വളരെ ശ്രദ്ധാപൂർവം ചെയ്യുക. തരക്കേടില്ലാത്ത വരുമാനമുണ്ടാവുമെങ്കിലും ചെലവുകൾ അധികമാവാതെ ശ്രദ്ധിക്കണം  അസൂയ- മത- മാത്സര്യങ്ങളിൽ നിന്നും പിൻമാറാനുള്ള ആത്മ പ്രചോദനം ഭാവിയിലേക്ക് ഉപകാരപ്രദമാകും. പക്ഷഭേദമില്ലാതെയുള്ള പ്രവർത്തനങ്ങളും ചിന്തകളും ലക്ഷ്യപ്രാപ്തി നേടും.

പുണർതം

ഗുണദോഷ സമ്മിശ്ര ഫലം. വേർപിരിയലിന്റെ വക്കത്തെത്തിയ ദാമ്പത്യ കലഹങ്ങൾ വിട്ടുവീഴ്ചകൾക്ക് തയാറാവുക നിമിത്തം പരിഹരിക്കാൻ കഴിയും. ഉദ്ദേശിച്ച വിഷയത്തിന് ഉപരിപഠനത്തിന് ചേരുവാൻ സാധിക്കും. സംയുക്ത സംരംഭത്തിൽ നിന്നു പിൽ മാറി സ്വന്തമായ വ്യാപാരം തുടങ്ങും. സാഹ്യദ സദസ്സിൽ ആദരവുണ്ടാകും. കുടുംബാംഗങ്ങളോടൊപ്പം താമസിക്കുവാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും.

പൂയം

വർഷത്തിന്റെ ആദ്യപകുതിക്കുശേഷം പ്രയത്നങ്ങൾക്കുള്ള ഫലം ലഭിച്ചു തുടങ്ങും. ആത്മവിശ്വാസവും അവസരവും ഒത്തുച്ചേരുന്നതിനാൽ പുതിയ തൊഴിൽ മേഖലകൾ ഏറ്റെടുക്കും. സാമ്പത്തികമായി നല്ല ഗുണങ്ങളുണ്ടാക്കാൻ കഴിയും തൊഴിൽ മേഖലകളോട് ബന്ധപ്പെട്ട് യാത്രകളും ചർച്ചകളും വേണ്ടി വരും

ആയില്യം

വർഷത്തിന്റെ ആദ്യ പകുതിക്ക് ശേഷം വ്യാപാര വ്യവസായ മേഖലകളിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടാകും.  കലാകായിക മേഖലകളിൽ പരിശീലനം നേടി മത്സരങ്ങളിൽ വിജയിക്കും വിട്ടുമാറാത്ത അസുഖത്തിന് കൃത്യമായ ചികിത്സ ഫലിക്കും. കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. പൂർവ്വികർ അനുവർത്തിച്ചു വരുന്ന പ്രവർത്തനങ്ങൾ പിൻതുടരാൻ തയ്യാറാകും' വർഷങ്ങൾക്ക് മുൻപ് വാങ്ങിയ ഭൂമിയിൽ ഗ്രഹനിർമ്മാണം തുടങ്ങും 

മകം

ആദ്യ പകുതിക്ക് ശേഷം കർമ്മസംബന്ധമായി ചില തടസ്സങ്ങൾ ഉണ്ടാവുമെങ്കിലും സഹപ്രവർത്തകരുടെ സഹായത്താൽ അതിജീവിക്കാൻ കഴിയും നിരപരാധിത്വം തെളിയിക്കാൻ സാധിക്കുന്നതിനാൽ ഉദ്യോഗത്തിൽ പുനർനിയമനമുണ്ടാകും വായ്പകളുടെ തിരിച്ചടവ് മുടങ്ങിപ്പോവാതിരിക്കാൻ ശ്രദ്ധിക്കുക

പൂരം

വർഷത്തിന്റെ ആദ്യ പകുതി പലതരത്തിലുള്ള ഐശ്വരങ്ങളും വന്നു ചേരും ശേഷം പ്രവർത്തനങ്ങളിൽ വരുത്തുന്ന അലസതവലിയ നഷ്ടങ്ങൾ വരുത്തുമെന്നതിനാൽ നല്ല ശ്രദ്ധ വേണം. കഫ - ഉദര - നീർ ദോഷങ്ങൾ ചെറിയ തോതിൽ ഉണ്ടായേക്കാം. കടം കൊടുക്കുക, ജാമ്യം നിൽക്കുക ഇവിയിൽ നിന്ന് ഒഴിഞ്ഞു മാറണം. കളളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ കരുതിയിരിക്കണം.

ഉത്രം

ഗുണദോഷ സമ്മിശ്ര ഫലം. നല്ല പോലെ കഠിനാധ്വാനം ചെയ്താൽ വലിയ ലക്ഷ്യങ്ങൾ അനായാസേന എത്തിപ്പിടിക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് നല്ല കോഴ്സുകൾ പഠിക്കാൻ അവസരം ലഭിക്കും. വ്യാപാരികൾക്കും വ്യവസായികൾക്കും മുമ്പുണ്ടായ നഷ്ടങ്ങൾ പരിഹരിക്കാനുള്ള നല്ല ലാഭകരമായ കച്ചവട സാധ്യതകൾ മുന്നിലേക്ക് വരും. അനാവശ്യ കലഹങ്ങൾ ഒഴിവാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഭൂമി വാങ്ങുന്നതിനും ഗൃഹനിർമ്മാണം നടത്തുന്നതിനും വേണ്ടിയുള്ള ശ്രമം വിജയിക്കും..

അത്തം

ആദ്യ പകുതിക്കു ശേഷം ഗുണവർദ്ധനവ് ഉണ്ടാകും ദാമ്പത്യ ജീവിതത്തിൽ മുൻപുണ്ടായ വലിയ തെറ്റിദ്ധാരണകൾ ഒഴിവാകുകയും നല്ല ദാമ്പത്യ ജീവിതം ഉണ്ടാവുകയും ചെയ്യും. വിദേശ ഗമനത്തിനുള്ള സാധ്യത തെളിയും സ്ഥലം മാറ്റത്തിന് ശ്രമിക്കുന്നവർക്ക് അത് സാധിക്കും. വിവാഹം ആലോചിക്കുന്നവർക്ക് നല്ല ജീവിത പങ്കാളി വന്നുചേരും

ചിത്തിര

ഗുണദോഷ സമ്മിശ്രമായ ഫലം .സജ്ജനങ്ങളുമായുള്ള സംസർഗ്ഗം കൊണ്ട് ദുശ്ശീലങ്ങളിൽ വലിയ മാറ്റമുണ്ടാകും.. ധനവിയോഗം വളരെ ശ്രദ്ധാപൂർവ്വം നടത്തണം. വാക്കുകൾ പാലിക്കാൻ ശ്രമിക്കണം അല്ലെങ്കിൽ ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാകാൻ സാധ്യത ഉണ്ട് .പല സങ്കീർണ്ണ പ്രശ്നങ്ങളും സ്വന്തം ബുദ്ധി വൈഭവം കൊണ്ടു തന്നെ പരിഹരിക്കപ്പെടും . ദാമ്പത്യം കെട്ടുറപ്പോടെ നിലനിൽക്കാൻ കൂടുതൽ ശ്രദ്ധ കാണിക്കേണ്ടതാണ്.

ചോതി

ആദ്യ പകുതിക്കു ശേഷം അനാവശ്യ വിവാദങ്ങളിൽ പ്പെടാതിരിക്കാൻ നന്നായി ശ്രദ്ധിക്കുക ദമ്പതികൾ ക്ഷമയോടെ ജീവിതം മുന്നോട്ട് നീക്കണം. ആരോഗ്യ കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കുക. ഗുരുനാഥൻമാരുടെയും മാതാപിതാക്കളുടെയും അനുഗ്രഹം നേടണം. പൂർവികമായ ധനം നഷ്ടപ്പെടാതെ സൂക്ഷിക്കണം

വിശാഖം

ഗുണദോഷ സമ്മിത്ര ഫലം. തൊഴിൽ മേഖലക്ക് വളർച്ച ഉണ്ടാകും.  പരസ്പര വിരുദ്ധമായ തോന്നലുകളെ അതിജീവിക്കുവാൻ വിദഗ്ദരുടെ നിർദ്ദേശം തേടും. സന്താനങ്ങൾക്ക് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തും. പൊതു സേവന പ്രവർത്തനം നടത്തും. പുതിയ വ്യവസായം തുടങ്ങും .ഉത്സാഹത്തോടും തന്റെടത്തോടും കൂടി ജോലികൾ വളരെ വേഗം പൂർത്തിയാക്കും. അമിതാവേശം നിയന്ത്രിക്കണം.

അനിഴം

ആദ്യ പകുതിക്കു ശേഷം ഗുണവർദ്ധനവ് ഉണ്ടാകും ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും.. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ കഴിയും വിദൂര പഠനത്തിന് അവസരം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് സ്ഥാനകയറ്റവും ആനുകൂല്യങ്ങളും അംഗീകാരവും ലഭിക്കും. ആഗ്രഹിച്ച വിവാഹം നടക്കും. ബിസിനസ്സിൽ വിജയം കാണും.

തൃക്കേട്ട

ആദ്യ പകുതിക്കു ശേഷം അർഹമായ പൂർവ്വിക സ്വത്ത് വന്ന് ചേരും. അർദ്ധ മനസ്സോടു കൂടി ഏറ്റെടുത്ത തൊഴിൽ മേഖലകൾ പൂർണ്ണതയിലെത്തിക്കുവാനും സാമ്പത്തിക പുരോഗതിക്കും യോഗമുണ്ട്. ആശ്രയിച്ചു വരുന്നവർക്ക് അഭയം നൽകും .അതുല്യ പ്രതിഭകളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുന്നത് സർവ്വാദരങ്ങൾക്കും വഴിയൊരുക്കും

മൂലം

ആദ്യ പകുതിക്കു ശേഷം വിദ്യാർത്ഥികൾക്ക് ഉദാസീന മനോഭാവം ശ്രദ്ധക്കുറവ് , അലസത അനുസരണമില്ലായ്മ എന്നിവ വർദ്ധിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപണികൾ പൂർത്തി കരിക്കുവാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞു മാറണം യുക്തിപൂർവ്വമുള്ള സമീപനത്താൽ ദുർഘടങ്ങളെ അതിജീവിക്കും.

പൂരാടം

ആദ്യ പകുതിക്കുശേഷം വ്യാപാരത്തിൽ മാന്ദ്യം അനുഭവപ്പെടും സാമ്പത്തിക പരാധീനതകളാൽ ജീവിത ചെലവ് നിയന്ത്രിക്കും. മോഹന വാഗ്ദാനങ്ങളിൽ അകപ്പെടരുത്. സംസർഗ്ഗ ഗുണത്താൽ സദ്ചിന്തകൾ വർദ്ധിക്കും. പകർച്ചവ്യാധികൾ പിടിപെടാതെ നോക്കണം മുൻകോപം ഒഴിവാക്കണം' കുടുംബത്തിലോ ഔദ്യോഗിക തലത്തിലോ തർക്കമുണ്ടായാൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാവും നല്ലത്

ഉത്രാടം

ഗുണദോഷ സമ്മിശ്ര ഫലം പ്രവൃത്തിയിലുള്ള നിഷ്കർഷയും ആത്മാർത്ഥതയും ലക്ഷ്യബോധവും ഉന്നത സ്ഥാനമാനങ്ങൾക്ക് വഴിയൊരുക്കും .തൊഴിലിടങ്ങളിൽ സ്ഥിരത നഷ്ടപ്പെടുന്നതായി തോന്നാമെങ്കിലും കർമ്മത്തിന് വലിയ ബുദ്ധിമുട്ടുകൾ വരില്ല. എന്നാൽ കർമ്മമേഖലയിൽ സശ്രദ്ധമായ സമീപനം അത്യാവശ്യമാണ്. വിദ്യാർത്ഥികൾ അലസത വെടിയണം എങ്കിൽ ഉന്നത വിജയം കൈവരിക്കാൻ കഴിയും

തിരുവോണം

ആദ്യ  പകുതിക്കു ശേഷം ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകുന്നതാണ്. ധനപരമായി വളരെ നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽപരമായി വളരെ ഉയർച്ച കൈവരിക്കും. ഗൃഹനിർമ്മാണം, വിവാഹം ഇവ നടക്കും. പൊതുപ്രവർത്തന മേഖലയിലുള്ളവർ കൂടുതൽ ആദരിക്കപ്പെടും

അവിട്ടം

ഗുണദോഷ സമ്മിശ്ര ഫലം കാലങ്ങളായി കർമ്മ തടസ്സം നേരിട്ടവർക്ക് തൊഴിൽ ലഭ്യത ഉണ്ടാകും. സ്ഥാനകയറ്റങ്ങൾക്ക് ശ്രമിക്കാവുന്നതാണ് ' ശരീരത്തിൽ രോഗഭീതി വരുമെങ്കിലും സുഖപ്പെടും. ഉദരരോഗങ്ങൾ ,പ്രമേഹജന്യ രോഗങ്ങൾ കൂടുതൽ ശ്രദ്ധിക്കണം. ദമ്പതികൾ ക്ഷമയോടെ ജീവിതം മുന്നോട്ട് നീക്കണം 

ചതയം

ഗുണദോഷ സമ്മിശ്രഫലം. എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധ പുലർത്തണം.  അകാരണമായ ഭയവും ആത്മവിശ്വാസക്കുറവും തുടക്കത്തിൽ തന്നെ പരിഹരിച്ച് മുന്നോട്ട് പോവണം വിദ്യാർത്ഥികൾ അലസത വെടിഞ്ഞ് കൂടുതൽ കഠിനാധ്വാനം ചെയ്താൽ  വിജയം വരിക്കാൻ കഴിയും ശ്രദ്ധാപൂർവ്വമുള്ള പ്രവർത്തനങ്ങളും ഭക്തിയും കൊണ്ട് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുവാൻ സാധിക്കും.

പൂരൂരുട്ടാതി

ഗുണദോഷസമ്മിശ്ര ഫലം. വിദ്യാർത്ഥികൾക്ക് അവരുടെ . യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി പ്രതീക്ഷിക്കാം. വാക് സാമർത്ഥ്യവും ഔദാര്യവും മറ്റുള്ളവരുടെ പ്രശംസയ്ക്ക് കാരണമാകും. നിരന്തരമായ യാത്രകൾ ചെയ്യേണ്ടി വരിക ദേഹത്ത് മുറിവ് ചതവ് വാതരോഗത്തിന്റെ അസസ്ഥതകൾ എന്നിവയ്ക്ക് ഇടയുണ്ട് 

ഉത്ത്യട്ടാതി

വർഷത്തിന്റെ ആദ്യ പകുതി സന്തോഷം തരുന്ന അനുഭവങ്ങൾ .സന്താനസുഖം വിദ്യാർത്ഥികൾക്ക് പഠനത്തിൽ പുരോഗതി വിവേകപൂർവം പ്രവർത്തിക്കേണ്ട സാഹചര്യം എന്നിവ പ്രതീക്ഷിക്കാം. വിദ്വാൻമാർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. ശേഷം  കള്ളൻമാരെ കൊണ്ടോ ശത്രുക്കളെക്കൊണ്ടോ ഉപദ്രവം ഉണ്ടായേക്കാം. ദന്ത - നേത്ര രോഗങ്ങൾ ബുദ്ധിമുട്ടിച്ചേക്കാം വിഷജന്തുക്കളിൽ നിന്നും ഉപദ്രവം ഉണ്ടാവാതെ നോക്കണം

രേവതി

വർഷത്തിന്റെ ആദ്യ പകുതി വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്ക് ശ്രമിക്കുന്നവർക്ക് നല്ല സാധ്യത തെളിഞ്ഞു വരും ഉള്ള വീടുകൾ പുതുക്കി പണിയുന്നതിനും പുതിയവ  നിർമിക്കുന്നതിനും വാങ്ങനം വാങ്ങുന്നതിനും സാധിക്കും. ശേഷം വരുന്ന ചെറിയ ചെറിയ പ്രതിസന്ധികൾ ഈശ്വരാധീനം കൊണ്ട് പരിഹരിക്കപ്പെടും ആഭരണങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം

ജ്യോതിഷി പ്രഭാസീന സി.പി

ഹരിശ്രീ, പി ഒ : മമ്പറം 

വഴി: പിണറായി

കണ്ണൂർ ജില്ല - 670741

Email ID : prabhaseenacp@gmail.com

ഫോ : 9961442256

 

Content Highlights:  Yearly Prediction | Prabhaseena C P | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com