ADVERTISEMENT

ചിങ്ങമാസം

നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ചു തൃപ്തിയുള്ള വിഷയത്തിനു ചേരും. കാര്യകാരണസഹിതം സമർപ്പിക്കുന്ന അപേക്ഷകൾക്ക് അനുകൂല പ്രതികരണമുണ്ടാകും. നിസ്വാർഥസേവനത്താൽ പ്രകീർത്തിയും ആദരവും വർധിക്കും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുവാൻ ഭൂമി പണയപ്പെടുത്തും. സമാനചിന്താഗതിയിലുളളവരുമായി ആതുര സേവനമേഖലകളിൽ സഹകരിക്കുവാനവസരമുണ്ടാകും.കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റം ഉണ്ടാകും.  

 

കന്നിമാസം

കുടുംബത്തർക്കം പരിഹരിക്കാൻ വിട്ടുവീഴ്ചമനോഭാവം സ്വീകരിക്കും. വർഷങ്ങൾക്കുശേഷം സഹപാഠികളെ കാണുവാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കുവാനും അവസരമുണ്ടാകും. പുനഃപരീക്ഷയിൽ വിജയമുണ്ടാകുന്നതിനാൽ വർഷം നഷ്ടപ്പെടാതെ തുടർന്നു പഠിക്കാൻ സാധിക്കും. പദ്ധതിസമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി നേടും. പുതിയ കരാറുജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും. ബന്ധുമിത്രാദികളോടൊപ്പം വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും. 

 

തുലാമാസം 

സാഹചര്യങ്ങൾക്കനുസരിച്ചു ക്ഷമിക്കുവാനും സഹിക്കുവാനും തയാറാകും. അറിവുളള കാര്യങ്ങൾ ആണെങ്കിലും പലപ്പോഴും അവതരിപ്പിക്കുവാൻ സാധിക്കാതെവരും. പ്രതികാരബുദ്ധി അബദ്ധങ്ങൾക്കു വഴിയൊരുക്കും. അനുഭവജ്ഞാനമുളളവരുടെ നിർദേശം തേടാതെ പണം മുടക്കരുത്. സാഹസപ്രവൃത്തികളിൽനിന്നു പിന്മാറണം. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. 

 

വൃശ്ചികമാസം

കാർഷികവിളകളിൽനിന്ന് ആദായമുണ്ടാകും. വസ്തുതർക്കം പരിഹരിക്കുവാൻ വിട്ടുവീഴ്ചമനോഭാവം സ്വീകരിക്കും. വാഹനം മാറ്റിവാങ്ങുവാനുളള തീരുമാനം തൽക്കാലം ഉപേക്ഷിക്കും. ഒരു കാരണവുമില്ലാതെ ബന്ധുമിത്രാദികൾ വിരോധികളായി തീരും. വേണ്ടപ്പെട്ടവരുടെ അകാലവിയോഗത്തിൽ അതീവദുഖഃമനുഭവപ്പെടും. 

 

ധനുമാസം

അന്യരുടെ വിഷമാവസ്ഥകൾക്കു ശാശ്വതപരിഹാരം നിർദേശിക്കുവാൻ സാധിയ്ക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും. കലാകായിക മത്സരങ്ങളിൽ വിജയവും പ്രോത്സാഹനസമ്മാനവും ലഭിക്കും. മാധ്യമപ്രവർത്തകർക്ക് അനുകൂല സാഹചര്യങ്ങൾ വന്നുചേരും. അശുഭചിന്തകൾ ഉപേക്ഷിച്ച് ശുഭാപ്തി വിശ്വാസത്തോടുകൂടി പ്രവർത്തിക്കുവാനുളള സാഹചര്യം വന്നുചേരും. സന്താനങ്ങൾക്കു സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തും. ഉന്നതരുമായുളള ആത്മബന്ധത്തിൽ പുതിയ തൊഴിലവസരം വന്നുചേരും.  

 

മകരമാസം

ഉത്സവാഘോഷങ്ങളുടെ നേതൃസ്ഥാനത്തിൽനിന്ന് ഒഴിഞ്ഞുമാറും. അശ്രാന്തപരിശ്രമത്താൽ ഏറ്റെടുക്കുന്ന പ്രവൃത്തികൾ പൂർത്തീകരിക്കുവാനിടവരും. മംഗളവേളയിൽ പങ്കെടുത്ത് പകർച്ചവ്യാധി പിടിപെടാതിരിക്കാൻ പ്രത്യേക കരുതൽ വേണം. സത്യാവസ്ഥകളാണെങ്കിലും വേണ്ടപ്പെട്ടവർ സ്വീകരിക്കാത്തതിനാൽ മനോവിഷമം തോന്നും. 

 

കുംഭമാസം

പണം കൊടുത്ത് പൂർവികസ്വത്ത് വാങ്ങുവാൻ തയാറാകും. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. ജീവിതപങ്കാളിയുടെ ആശയങ്ങൾ സ്വീകരിക്കുന്നത് ഭാവിയിലേക്ക് ഗുണകരമാകും. ഉത്തരവാദിത്തങ്ങൾ വർധിക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. പരാജയഭീതി കാരണത്താൽ പുതിയ സംരംഭങ്ങളിൽനിന്നും ഒഴിഞ്ഞുമാറും. 

 

മീനമാസം

ആസൂത്രിതപദ്ധതിയായാൽപോലും, അകാരണതടസ്സങ്ങൾ അനുഭവപ്പെടും. തൊഴിൽമേഖലകളിൽ സമ്മർദം വർധിക്കും. പകർച്ചവ്യാധി പിടിപെടും. അധികസംസാരം അബദ്ധങ്ങൾക്കു വഴിയൊരുക്കും. സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കും അപകടവും അകാലവിയോഗവും വന്നുചേരുന്നതുവഴി അതീവദുഃഖമനുഭവപ്പെടും. ഓർമശക്തിക്കുറവിനാൽ പരീക്ഷയിൽ വേണ്ടരീതിയിൽ അവതരിപ്പിക്കുവാൻ സാധിക്കുകയില്ല. അമിതാവേശം നിയന്ത്രിക്കണം. 

 

മേടമാസം

പ്രശസ്തിയാർന്ന പ്രവർത്തനങ്ങൾക്കു വിദ്യുജ്ജനങ്ങളുടെ പ്രശംസ വന്നുചേരും. ഭയഭക്തിബഹുമാനത്തോടുകൂടിയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. ആധ്യാത്മിക ആത്മീയ പ്രഭാഷണങ്ങൾ, ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവിനെ ഉണർത്തും. അനുഭവജ്ഞാനത്താലും കൃഷിവകുപ്പിന്റെ സഹായസഹകരണത്തോടുകൂടിയും ആധുനിക കൃഷിരീതി അവലംബിക്കും. 

 

ഇടവമാസം

വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന വ്യാപാരത്തിനു ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും. പ്രാദേശിക പിന്തുണ ലഭിച്ചതിനാൽ കക്ഷിരാഷ്ട്രീയ മത്സരത്തിൽ വിജയിക്കും. ഭരണസംവിധാനത്തിൽ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ സാധിക്കും. സമ്പൂർണ അധികാരം ലഭിച്ചതിനാൽ ഭരണസംവിധാനത്തിൽ മാറ്റങ്ങൾ വരുത്തി പ്രവർത്തനക്ഷമമാക്കും. മംഗളകർമങ്ങളിലും വിശേഷാവസരങ്ങളിലും പങ്കെടുക്കും. പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയിക്കും.  

 

മിഥുനമാസം

ഈശ്വരപ്രാർഥനകളാലും വിദഗ്ധചികിത്സകളാലും സന്താനസൗഭാഗ്യത്തിന് ഇടവരും. അതുല്യപ്രതിഭകളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയാറാകും. കർമമേഖലകളിൽ നിന്നു സാമ്പത്തികനേട്ടമുണ്ടാകും. വിദേശത്തു വസിക്കുന്ന മക്കൾ ഓണത്തോടനുബന്ധമായി വരുന്നുണ്ടെന്നറിഞ്ഞതിനാൽ ആശ്വാസമാകും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. 

 

കർക്കടകമാസം

വിദ്യാർഥികൾക്ക് അലസത വർധിക്കും. സാമ്പത്തികവരുമാനം ഉണ്ടാകുമെങ്കിലും ക്രമാതീതമായ ചെലവുകളാൽ ജനുവരി വരെ നീക്കിയിരിപ്പു കുറയും. വിദേശ ഉദ്യോഗം ഉപേക്ഷിച്ചു വരുന്നവർക്ക് ജന്മനാട്ടിലും തൊഴിൽമേഖലകൾ ശരിയാകാത്തതിനാൽ തിരിച്ചു പോകേണ്ടിവരും. സ്വന്തം ചുമതലകൾ മറ്റുളളവരെ ഏൽപിക്കരുത്. പലപ്രകാരത്തിലും അസുഖങ്ങൾ വർധിക്കുന്നതിനാൽ വിദഗ്ധ പരിശോധനയ്ക്കു വിധേയനാകും. 

 

Content Highlights: Yearly Prediction | Makam | Yearly Star Prediction | Kanippayyur Narayanan Namboodiripad | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com