മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): പൊതുവേ എല്ലാ കാര്യത്തിലും ഉത്സാഹം തോന്നുന്ന വാരമാണിത്. ചെറിയ യാത്രകൾ ആവശ്യമായിവരും. വിശേഷ ഭക്ഷണങ്ങൾ കഴിക്കാനുള്ള അവസരം ലഭിക്കും. നിലവിലുള്ള വാഹനം കൂടാതെ മറ്റൊന്ന് കൂടി സ്വന്തമാക്കും. പഠനകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും.
ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): ഒരുപാട് കാര്യങ്ങൾ സഫലമാകുന്ന ആഴ്ചയാണിത്. ധാരാളം പണം സമ്പാദിക്കാൻ കഴിയും. ഔദ്യോഗിക രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. പുണ്യകർമങ്ങൾ അനുഷ്ഠിക്കും. ബന്ധുക്കളുമായി അഭിപ്രായ ഭിന്നതയുണ്ടാകാതെ സൂക്ഷിക്കുക. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം രാശി– Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): കഴിഞ്ഞ കാല പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും. സാമ്പത്തികനില മെച്ചപ്പെടും. കുടുംബ ജീവിതം സന്തോഷകരമാകും. യാത്രാ ക്ലേശം കുറയും. ദീർഘകാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ നിറവേറും.ജോലി മാറ്റത്തിന് സാധ്യത കാണുന്നു.
കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): വളരെ ഗുണകരമായ കാലമാണിത്. എതിർപ്പുകളെ അതിജീവിക്കും. ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം. പുതിയ ബിസിനസ് തുടങ്ങാൻ സാധിക്കും. സുഹൃത്തുക്കളുമായി ഒത്തു കൂടാനും സാധ്യതയുണ്ട്. പൂർവിക സ്വത്ത് ലഭിക്കും. ബിസിനസ് വികസിപ്പിക്കാൻ സാധിക്കും.
ചിങ്ങം രാശി– Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): പല കാര്യങ്ങൾക്കും തടസ്സം നേരിടും. പൊതുവേ ഗുണ ദോഷ സമ്മിശ്രമായ വാരമാണ്. ആരോപണങ്ങൾ കേൾ ക്കാൻ ഇടവരും. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ബിസിനസ് തുടങ്ങും. ആരോഗ്യം തൃപ്തികരമാണ് . വിവാഹാലോചനകൾ നീണ്ടു പോകും.
കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മക്കളുടെ കാര്യങ്ങളിൽ ആശങ്ക വേണ്ട. പ്രവർത്തനരംഗത്ത് ഉത്തരവാദിത്തങ്ങൾ കൂടും. സാമ്പത്തികനില മെച്ചപ്പെടും. മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടും. അംഗീകാരങ്ങൾ ലഭിക്കും. തീർഥ യാത്ര നടത്തും.
തുലാം രാശി- Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): വിവാഹം തീരുമാനിക്കും.നിയമ പ്രശ്നങ്ങളിൽ തീരുമാനം നീണ്ടു പോകും. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. തൊഴിൽ രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. സാമ്പത്തിക നില ഭദ്രമാണ്. വസ്തു ഇടപാടുകൾക്ക് തടസം നേരിടും. ഭാഗ്യം കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും.
വൃശ്‌ചിക രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): പുതിയ ഉദ്യോഗം ലഭിക്കും. വിവാഹ ആലോചനയ്ക്ക് കാലതാമസം നേരിടും. അപകടത്തിൽ നിന്ന് രക്ഷപ്പെടും. അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. വിദേശയാത്ര നടത്തും. ആരോഗ്യം ശ്രദ്ധിക്കണം. പരീക്ഷയിൽ വിജയിക്കും. മനസ്സമാധാനം നില നിൽക്കും.
ധനു രാശി- Sagittarius (ജന്മദിനം നവംബർ 23 മുതൽ): കുടുംബസ്വത്ത് കൈവശം വന്നുചേരും. ഗൃഹനിർമാണം പൂർത്തിയാക്കും. കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസ യാത്രയിൽ പങ്കെടുക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. ഔദ്യോഗിക രംഗത്ത് ശോഭിക്കും. ആരോഗ്യം സൂക്ഷിക്കുക. ബന്ധുക്കളുടെ സഹായം ലഭിക്കും.
മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): പുതിയ ചുമതലകൾ ലഭിക്കും. ഉല്ലാസ യാത്രയിൽ നടത്തും. പുതിയ ബന്ധുക്കളെ ലഭിക്കും. രോഗങ്ങൾ ശല്യം ചെയ്യും. സാമ്പത്തിക നില ഭദ്രമാണ്. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. വീട്ടിൽ സമാധാനം നിലനിൽക്കും. ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക.
കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): മേലധികാരിയുടെ പ്രീതി നേടും. ചിലർക്ക് ആഗ്രഹിച്ച സ്ഥലം മാറ്റം ലഭിക്കാനും സാധ്യത കാണുന്നു. ഉപരിപഠനത്തിന് ചേരും. സുഹൃത്തിനെ സഹായിക്കേണ്ടി വരാം. പുതിയ വീട് വാങ്ങും പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും.
മീനം രാശി- Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): കുടുംബത്തിൽ സ്വസ്ഥത നില നിൽക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ഈ വാരം വലിയ നേട്ടങ്ങൾ നൽകും. ആരോഗ്യം ശ്രദ്ധിക്കണം. രാഷ്ട്രീയ രംഗത്ത് ശോഭിക്കാൻ കഴിയും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ധനസ്ഥിതി തൃപ്തികരമാണ്. ചിലർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത ഉണ്ട്.
ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337, 0484 2546421
Content Highlights: Weekly Zodiac Prediction | P B Rajesh | 2023 September 03 to 09 | Zodiac Prediction | Weekly Prediction | Zodiac Horoscope | Manorama Astrology