വിദേശയാത്ര, സർവകാര്യവിജയം, പുതിയ കർമപദ്ധതികൾ; ഉത്രാടം നക്ഷത്രക്കാർക്ക് നേട്ടങ്ങൾ

HIGHLIGHTS
  • ഉത്രാടം നക്ഷത്രക്കാർക്ക് 1199 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ
Yearly Prediction by  Kanippayyur Narayanan Namboodiripad
SHARE

ചിങ്ങമാസം – അഭ്യൂഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ മനസ്സിലാക്കാതെ പ്രതികരിക്കരുത്. സഹായാഭ്യർഥന നിരസിച്ചതിനാൽ സ്വജനശത്രുത കൂടും. അവധി ലഭിക്കാത്തതിനാൽ പ്രവാസികളിൽ പലർക്കും ഓണത്തിനു നാട്ടിലെത്താൻ കഴിഞ്ഞെന്നുവരില്ല. സഹപ്രവർത്തകരോടൊപ്പം ഓണം ആഘോഷിക്കും. മംഗളകർമങ്ങളിൽ ആചാര്യസ്ഥാനം വഹിക്കാനിടവരും. പണം കടം കൊടുക്കുമ്പോൾ പ്രത്യേക ജാഗ്രത വേണം. പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിക്കണം.

കന്നിമാസം – അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. വിട്ടുവീഴ്ചമനോഭാവത്താൽ ദാമ്പത്യബന്ധത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ചിന്തകൾക്കതീതമായി പ്രവർത്തിക്കാൻ സാധിക്കും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. ഏറ്റെടുത്ത ദൗത്യം മക്കളുടെ സഹായത്താൽ പൂർത്തിയാക്കാൻ സാധിക്കും. ഭൂമി വാങ്ങാനുള്ള നടപടികൾ ആരംഭിക്കും. കീഴ്ജീവനക്കാരുടെ അശ്രദ്ധ കൊണ്ട് വന്നുചേരുന്ന അബദ്ധങ്ങൾ തിരുത്താനുളള സാഹചര്യങ്ങൾ ഉണ്ടാകും.

തുലാമാസം – വിശ്വാസയോഗ്യമായ പ്രവർത്തനങ്ങളിൽ ആത്മാർഥമായി സഹകരിക്കും. സമചിത്തതയോടു കൂടിയ സമീപനത്താൽ സർവകാര്യവിജയം നേടും. സുദീർഘമായ ചർച്ചയിലൂടെ സുദൃഢവും സുവ്യക്തവുമായ തീരുമാനങ്ങൾ വന്നുചേരും. ആത്മാർഥമായ പ്രവർത്തനങ്ങളാൽ അധികൃതരുടെ പ്രീതി നേടും. പുതിയ കർമപദ്ധതികൾ ഏറ്റെടുക്കേണ്ടിവരുമെങ്കിലും സാമ്പത്തിക ചുമതലയിൽ നിന്നും പിന്മാറുന്നതാണു നല്ലത്.

വൃശ്ചികമാസം – ജീവിതപങ്കാളിയുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. മകൾക്ക് ഉയർന്ന പദവിയോടു കൂടിയ ഉദ്യോഗം ലഭിച്ചതിൽ സമാധാനമുണ്ടാകും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. ദീർഘകാല കരാർ ജോലികൾ ഏറ്റെടുക്കും. ഉപരിപഠനത്തിനു വിദേശ വിദ്യാലയത്തിലേക്ക് അപേക്ഷ നൽകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

ധനുമാസം – സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കാനുളള മാനസികാവസ്ഥയുണ്ടാകും. പറയുന്ന വാക്കുകളിൽ അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം. അവിചാരിത ചെലവുകളാൽ പലപ്പോഴും കടം വാങ്ങേണ്ട സാഹചര്യം വന്നേക്കാം. പൊതുപ്രവർത്തനരംഗത്തു ശോഭിക്കും. നിസ്സാരകാര്യങ്ങൾക്കു പോലും കുറെ പ്രയത്നം വേണ്ടിവരും. നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്നു പിന്മാറാൻ ആത്മപ്രചോദനമുണ്ടാകും.

മകരമാസം – ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. വർഷങ്ങൾക്കുശേഷം ജന്മനാട്ടിലെ ആരാധനാലയദർശനം നടത്തുവാനിടവരും. ദീർഘവീക്ഷണത്തോടു കൂടിയ പ്രവർത്തനമണ്ഡലങ്ങൾ ഏറ്റെടുക്കും. വാസ്തുശാസ്ത്രപ്രകാരം വീടുനിർമാണം തുടങ്ങും. ഹ്രസ്വകാലവിളകൾ ആരംഭിക്കും. കുടുംബസമേതം വിദേശത്തു സ്ഥിരതാമസമാക്കുന്നതിനെക്കുറിച്ച് ആലോചിക്കും.

കുംഭമാസം – ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങൾ ലഭിക്കും. ഗുരുകാരണവന്മാരുടെ നിർദേശങ്ങൾ ഭാവിയിലേക്ക് ഉപകാരപ്രദമാകും. സഹപ്രവർത്തകരുടെ സഹായസഹകരണത്തിൽ വലിയ പദ്ധതികൾ ഏറ്റെടുത്ത് പൂർത്തിയാക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഉത്തരവാദിത്തമില്ലാത്ത ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതു വിവാദത്തിനു വഴിയൊരുക്കും. ഗതാഗതനിയമം ലംഘിച്ചതിനു പിഴ അടയ്ക്കേണ്ടിവരും.

മീനമാസം – അപേക്ഷകളിൽ പൂർണത പോരാത്തതിനാൽ ആനുകൂല്യങ്ങൾ നിരസിക്കപ്പെടും. കലാകായികരംഗങ്ങളിൽ വിചാരിച്ച അത്രയും നേട്ടമുണ്ടാക്കാൻ കഴിഞ്ഞെന്നുവരില്ല. വീടിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. ഉദ്യോഗമന്വേഷിച്ചുളള വിദേശയാത്ര വിഫലമാകും. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ സംയുക്തസംരംഭങ്ങളിൽ നിന്നു പിന്മാറും.

മേടമാസം – ഗൃഹാതുരത്വം കാരണത്താൽ പട്ടണവാസം ഉപേക്ഷിക്കും. സമീപവാസികളുടെ ഉപദ്രവത്താൽ മാറിത്താമസിക്കും. അഭിപ്രായസമന്വയത്തിനു വിട്ടുവീഴ്ച വേണ്ടിവരും. പല ആരോഗ്യകാര്യങ്ങളിൽ വിദഗ്ധോപദേശം തേടും. ബന്ധുക്കൾക്കിടയിലുളള തർക്കങ്ങളിൽ മധ്യസ്ഥത വേണ്ടിവരും. സമർപ്പിക്കുന്ന പദ്ധതികൾക്ക് അന്തിമനിമിഷത്തിൽ അനുമതി ലഭിക്കും. ഭൂമിക്രയവിക്രയങ്ങളിൽ നേട്ടം കുറയും.

ഇടവമാസം – പ്രായോഗികവിജ്ഞാനം പ്രവർത്തനപുരോഗതിക്കു വഴിയൊരുക്കും. സാഹചര്യങ്ങളാൽ വേർപെട്ടു താമസിക്കുന്ന ദമ്പതികൾക്കു പുനസ്സമാഗമം സാധ്യമാകും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനിടവരും. പുതിയ വ്യാപാര വിപണന മേഖലകൾ ഏറ്റെടുക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. വിദ്യാർഥികൾക്കും ഗവേഷകർക്കും അനുകൂലവിജയം ഉണ്ടാകും.

മിഥുനമാസം – ഉപരിപഠനത്തിനു സ്വകാര്യ സ്വാശ്രയ വിദ്യാലയത്തെ ആശ്രയിക്കേണ്ടിവരും. അതിരു കടന്ന ആത്മവിശ്വാസം അബദ്ധങ്ങൾക്കു വഴിയൊരുക്കാതിരിക്കാൻ പ്രത്യേക കരുതൽ വേണം. സമചിത്തതയോടു കൂടിയ സമീപനശൈലി സ്വീകരിക്കണം. പ്രലോഭനങ്ങൾ പലതും വന്നുചേരുമെങ്കിലും അകപ്പെടാതെ സൂക്ഷിക്കണം. ദേഹാസ്വാസ്ഥ്യങ്ങൾ മൂലം വിദേശ ഉദ്യോഗം ഉപേക്ഷിച്ച് ജന്മനാട്ടിലേക്കു തിരിച്ചുവരും.

കർക്കടകമാസം – ചെയ്യുന്ന കാര്യങ്ങൾ മനസ്സമാധാനത്തിനു വഴിയൊരുക്കും. ആപൽഘട്ടത്തിൽ നിന്നു ബന്ധുക്കളെ രക്ഷിക്കേണ്ടിവരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും. ജനപിന്തുണ കൂടും. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകുന്നതിൽ ആത്മാഭിമാനം തോന്നും. ധർമപ്രവൃത്തികളിലും പുണ്യപ്രവൃത്തികളിലും സഹകരിക്കും. വ്യാപാരത്തിൽ മാന്ദ്യം അനുഭവപ്പെടും. ജീവിതച്ചെലവ് നിയന്ത്രിക്കുന്ന കാര്യത്തിൽ ജാഗ്രത വേണം.

Content Highlights: Yearly Prediction | Uthradam | Yearly Star Prediction | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA