ADVERTISEMENT

കന്നിമാസം ഈ 16 നാളുകാർ അൽപം കരുതലോടെ പ്രവർത്തിക്കണം. സാമ്പത്തികവിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായുണ്ട്. . ആരോഗ്യകാര്യങ്ങളിലും പ്രത്യേക ശ്രദ്ധവേണം.

 

രോഹിണി: ദു:ശ്ശീലങ്ങൾ ഒഴിവാക്കുവാൻ നിർബദ്ധിതനാകും. ഗൃഹത്തിന്റെ അറ്റകുറ്റപണികൾക്ക് അധികച്ചെലവ് അനുഭവപ്പെടും. അർഹമായ ഔദ്യോഗിക പദവിക്കും പൂർവിക സ്വത്തിനും നിയമ സഹായം തേടും. ലാഭം കുറഞ്ഞ കരാറു ജോലികൾ ഉപേക്ഷിക്കുകയാവും നല്ലത്. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാവും.

 

മകയിരം: സാമ്പത്തികവിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും. നഷ്ടസാധ്യതകളെ വിലയിരുത്തി ബൃഹത് സംരംഭത്തിൽ നിന്നും പിൻമാറും. അഭിപ്രായ സമന്വയത്തിന് അത്യന്തം ക്ഷമയും സഹന ശക്തിയും വേണ്ടി വരും ഭൂമി വിൽപനയ്ക്ക് തടസ്സമുണ്ടാകും. ആരോഗ്യകാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കുക.

 

തിരുവാതിര: സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കുന്നതും അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്നതും ഒഴിവാക്കണം. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും അരുത്. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. പലരോടും സഹായ മന:സ്ഥിതി തോന്നുമെങ്കിലും സ്വന്തം നിലനിൽപ്പിന് നിദാനമല്ലാത്ത കാര്യങ്ങളിൽ ഏർപ്പെടരുത്. 

 

മകം: വാഹനം ഉപയോഗിക്കുന്നതിൽ വളരെ സൂക്ഷിക്കണം. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ വയ്ക്കണം. വാത- ഉദര- മൂത്രാശയ രോഗമുള്ളവർ കൂടുതൽ ശ്രദ്ധ വേണം.  കഠിനാദ്ധ്വാനത്താൽ തൊഴിൽ മണ്ഡലങ്ങളിൽ പുരോഗതി ഉണ്ടാകും.

 

പൂരം: ഈശ്വരപ്രാർത്ഥനകളാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും . വ്യക്തിതാല്പര്യം പരമാവധി പ്രാവർത്തികമാക്കുവാൻ അവസരമുണ്ടാകും. അപാതകതകൾ പരിഹരിച്ച് വ്യവസായം പുനരാരംഭിക്കും. വിദ്യാർത്ഥികൾ പഠന കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കുക.

 

ഉത്രം: സാഹസപ്രവൃത്തികളിൽ നിന്നും ഊഹകച്ചവടത്തിൽ നിന്നും പിൻമാറണം. അഗ്നി, ആയുധം, ധനം, വാഹനം തുടങ്ങിയവ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധവേണം. സുപരിചിതമായ കാര്യങ്ങൾ ആണെങ്കിലും അവലംബിക്കുവാൻ അകാരണ തടസ്സങ്ങൾ ഉണ്ടാകും. എല്ലാ കാര്യങ്ങളിലും നന്നായി ശ്രദ്ധ ചെലുത്തണം.

 

അത്തം: നിശ്ചയിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നു ചേരും. വ്യാപാരവ്യവസായ മേഖലകളിൽ മാന്ദ്യവും പണ നഷ്ടവും ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ സൂക്ഷിക്കുക. പല പ്രകാരത്തിലും അസുഖം വർധിക്കാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കണം. അന്ധമായ വിശ്വാസവും അത്യാഗ്രഹവും അബദ്ധങ്ങൾക്ക് വഴിയൊരുക്കും.

 

ചിത്തിര: അറിയാതെ ചെയ്തു പോയ തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യുവാനിടവരും. സുഹൃദ് ബന്ധങ്ങൾ പലതും വന്നു ചേരുമെങ്കിലും വളരെ സൂക്ഷിക്കണം. ഭഷ്യ വിഷബാധയേൽക്കാതിരിക്കാൻ നല്ല ശ്രദ്ധ വേണം. അവ്യക്തമായ പണമിടപാടിൽ നിന്നും പിൻമാറണം. ഔദ്യോഗിക ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുവാൻ അശ്രാന്തപരിശ്രമം വേണ്ടി വരും.

 

ചോതി: സുഖദുഃഖങ്ങൾ ഒരു പോലെ വന്നു ചേരും. നിയമവിരുദ്ധമായ പ്രവർത്തന മണ്ഡലങ്ങളിൽ നിന്നും ഒഴിഞ്ഞു മാറണം. സഹായാഭ്യർത്ഥന നിരസിച്ചതിനാൽ സ്വജനശത്രുത വർധിക്കും. പകർച്ച വ്യാധി പിടിപ്പെടാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കുക. അഗ്നി ഗ്യാസ് എന്നിവ കൈകാര്യം ചെയ്യുബോൾ അശ്രദ്ധ ഒഴിവാക്കണം.

 

വിശാഖം: പ്രാരംഭത്തിൽ ഔദ്യോഗിക ചുമതലകൾ വർധിക്കുമെങ്കിലും പിന്നീട് സുഗമമാകും. നിരവധി കാര്യങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കും പ്രായാധിക്യമുള്ളവരുടെ വാക്കുകൾ അനുസരിക്കുന്നതിനാൽ ആഗ്രഹസാഫല്യമുണ്ടാകും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. വീഴ്ച, ചതവ് വരാതിരിക്കാൻ നന്നായി ശ്രദ്ധിക്കുക.

 

ഉത്രാടം: മാതാപിതാക്കളെ അനുസരിച്ച് പ്രവർത്തിച്ചാൽ അബദ്ധങ്ങൾ ഒഴിവാകും. തൊഴിൽപരമായ പ്രാരാബ്ദങ്ങളാൽ പലപ്പോഴും കുടുംബാംഗങ്ങളുടെ കാര്യങ്ങൾ വേണ്ടവിധത്തിൽ ചെയ്യുവാൻ കഴിയില്ല .സഹായ സ്ഥാനത്തുള്ളവരിൽ നിന്നുള്ള നിസ്സഹകരണ മനോഭാവത്താൽ മനോവിഷമം ഉണ്ടാകും. അശ്രദ്ധ കൊണ്ട് പണനഷ്ടം ഉണ്ടാകും.

 

തിരുവോണം: വിദ്യാർഥികൾക്ക് ഉദാസീന ഭാവം വർധിക്കും. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുവാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കും. ദുർജ്ജന സംസർഗത്തിൽ നിന്നും യുക്തിപൂർവം പിൻമാറുകയാണ് ഭാവിയിലേക്ക് നല്ലത്. അമിതമായ ആത്മപ്രശംസ അവസരങ്ങളെ നഷ്ടപ്പെടുത്തും. പരിഗണിക്കേണ്ടതായ കാര്യങ്ങൾക്ക് അവഗണന വന്നു ചേരുന്നതിനാൽ മനോവിഷമം തോന്നും.

 

അവിട്ടം: സങ്കുചിത ചിന്തകൾ ഉപേക്ഷിച്ച് വിശാല മനോഭാവം സ്വീകരിക്കുന്നത് ഭാവിയിലേക്ക് ഉപകാരപ്രദമാകും. വ്യർത്ഥമായ വ്യാമോഹങ്ങളെ ഒഴിവാക്കണം. അനുഭവജ്ഞാനമുള്ള ഗുരുക്കൻമാർ നിർദ്ദേശിക്കുന്ന പാതയിൽ ആധുനിക സംവിധാനം അവലംബിച്ചു ചെയ്യുന്ന കാര്യങ്ങൾ ഏറെക്കുറെ ഫലപ്രദമാകും. വിമർശങ്ങനങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കി ജീവിതത്തിൽ മാറ്റം വരുത്തും.

 

ചതയം: കാര്യസാധ്യങ്ങൾക്ക് കാലതാമസം നേരിടും. ആർഭാടങ്ങൾക്ക് നിയന്ത്രണം വേണം. സത്യമായ കാര്യങ്ങളാണെങ്കിലും അവതരിപ്പിക്കാനുള്ള അവസരം കുറയും. ജീവിത യാഥാർഥ്യങ്ങളെ മനസ്സിലാക്കി ആത്മ നിയന്ത്രണത്തോടു കൂടിയ സമീപനം സ്വസ്ഥതയ്ക്കും സമാധാനത്തിനും വഴിയൊരുക്കും.

 

പൂരൂരുട്ടാതി: മോഹന വാഗ്ദാനങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം. സങ്കീർണമായ പ്രശ്നങ്ങൾക്ക് പലവട്ടം ചർച്ചകൾ വേണ്ടി വരും .അനുദിനം വർധിച്ചു വരുന്ന ചെലവുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും വസ്തു തർക്കം പരിഹരിക്കാൻ വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കും. അർത്ഥവ്യാപ്തിയോടുകൂടിയ ആശയങ്ങളും ചിന്തകളും പുതിയ തലങ്ങൾക്ക് വഴിയൊരുക്കും.

 

രേവതി: ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാവാതെ സൂക്ഷിക്കണം. പ്രവർത്തന മേഖലകളിൽ പുരോഗതി കുറയും. ദമ്പതികൾ ചെറിയ ചെറിയ പിണക്കങ്ങൾ വലുതാക്കി മാറ്റരുത്. സന്താനങ്ങളുടെ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. നീതിപൂർവമുള്ള സമീപനം സർവകാര്യ വിജയങ്ങൾക്ക് വഴിയൊരുക്കും . 

 

ജ്യോതിഷി പ്രഭാസീന സി.പി. 

ഹരിശ്രീ 

പി. ഒ : മമ്പറം 

വഴി : പിണറായി 

കണ്ണൂർ ജില്ല 

Phone: 9961442256

Email ID: prabhaseenacp@gmail.com

 

Content Highlights: Monthly Star Prediction | Prabhaseena C P | 1199 Kanni |Star Prediction | Prediction | Monthly Horoscope | Manorama Astrology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com