ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
Mail This Article
അശ്വതി - സുഹൃത്തിന്റെ വിജയാഹ്ലാദ വേളയിൽ അവസരമുണ്ടാകും. ഉത്സാഹത്തോടുകൂടി പരീക്ഷയെഴുതുവാൻ സാധിക്കും.
ഭരണി - സമ്പൂർണ സ്വാതന്ത്ര്യം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ തയാറാകും. ഊഹക്കച്ചവടത്തിൽ പണം മുടക്കുന്നതിൽനിന്നും പിന്മാറും.
കാർത്തിക - ആത്മാർഥമായ പ്രവർത്തനങ്ങളാൽ മേലധികാരിസ്ഥാനത്തോടുകൂടി ഉദ്യോഗമാറ്റമുണ്ടാകും. ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ലക്ഷ്യപ്രാപ്തി നേടും.
രോഹിണി - പുതിയ പ്രവർത്തന മേഖലകൾക്കുള്ള പ്രാരംഭ നടപടികൾ തുടങ്ങിവയ്ക്കും. സുഹൃത്തിന്റെ വിജയാഹ്ലാദ വേളയിൽ പങ്കെടുക്കുവാനിടവരും.
മകയിരം - ഭരണസംവിധാനത്തിലെ അപാകതകൾ പരിഹരിക്കുവാൻ മേലധികാരിയുടെ അനുമതി തേടും. പുതിയ കർമപദ്ധതികൾക്ക് പണം മുടക്കാൻ തയാറാകും.
തിരുവാതിര - പ്രവർത്തന മേഖലകളിൽ ഉണർവും ഉത്സാഹവും വർധിക്കും. ഇടപെടുന്ന കാര്യങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുന്നതിനാൽ സുനിശ്ചയമായും വിജയം ഉണ്ടാകും.
പുണർതം - സങ്കൽപത്തിനനുസരിച്ച് പ്രവർത്തിക്കുവാൻ അവസരം വന്നുചേരും. തൃപ്തിയുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.
പൂയം – സാമ്പത്തിക ആവശ്യങ്ങൾക്കായി തൽക്കാലം കടംവാങ്ങുവാനിടവരും. പുതിയ മേലധികാരിയുടെ പ്രവർത്തനങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ തയാറാകും.
ആയില്യം - ശാസ്ത്രീയവശവും പ്രായോഗികവശവും സമന്വയിപ്പിച്ച് ചെയ്യുന്ന പ്രവൃത്തികൾ ലക്ഷ്യപ്രാപ്തി നേടും. സുഹൃത്തിന്റെ സ്ഥാപനത്തിന്റെ ഭരണചുമതല ഏറ്റെടുക്കുവാനിടവരും.
മകം - ജാഗ്രതയോടുകൂടി പ്രവർത്തിക്കുവാനുള്ള സാഹചര്യങ്ങൾ വന്നുചേരും. മാറിത്താമസിക്കുവാൻ തീരുമാനിക്കും.
പൂരം - വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ സമയപരിധിക്കുള്ളിൽ ചെയ്തുതീർക്കുവാൻ സാധിക്കും. മേലധികാരിയുടെ പ്രത്യേക നിർദേശത്താൽ പദ്ധതികൾക്കു രൂപംനൽകും.
ഉത്രം - വിദഗ്ധ നിർദേശത്താൽ പുതിയ കരാറുജോലികൾ ഏറ്റെടുക്കുവാനിടവരും. ആഗ്രഹസാഫല്യത്തിനായി അശ്രാന്ത പരിശ്രമം വേണ്ടിവരും.
അത്തം - ഉദ്യോഗം നഷ്ടപ്പെടുവാനുള്ള സാധ്യതകൾ തരണംചെയ്യും. സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറി താമസിക്കും.
ചിത്തിര - ആരോഗ്യം തൃപ്തികരമായിരിക്കും. മാനസിക വിഭ്രാന്തി വർധിക്കുമെങ്കിലും ജീവിത പങ്കാളിയുടെ സാന്ത്വനസമീപനം ആശ്വാസത്തിനു വഴിയൊരുക്കും.
ചോതി - പുത്രപൗത്രാദികളോടൊപ്പം മാസങ്ങളോളം താമസിക്കുവാൻ വിദേശയാത്ര പുറപ്പെടും. വിദേശയാത്ര വിഫലമാകും.
വിശാഖം - തൊഴിൽ മേഖലകളിൽ അനുകൂല സാഹചര്യങ്ങൾ കണ്ടുതുടങ്ങും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയ ദർശനത്തിന് അവസരമുണ്ടാകും.
അനിഴം - ചിരപരിചിതമായ മേഖലകളിൽ പണം മുടക്കുവാൻ ആത്മവിശ്വാസമുണ്ടാകും. സഹോദരങ്ങളുമായി രമ്യതയിലെത്തിചേരുവാൻ സാധിക്കും.
തൃക്കേട്ട - കർമമേഖലകളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുവാൻ തയാറാകും. ഉദ്യോഗത്തിൽ പുനർനിയമനമുണ്ടാകും.
മൂലം - സമന്വയ സമീപനത്താൽ സർവകാര്യവിജയം നേടും. ക്രയവിക്രയങ്ങളിൽ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും.
പൂരാടം - ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരുവാനിടവരും. മംഗളകർമങ്ങളിൽ സജീവമായി പങ്കെടുക്കും.
ഉത്രാടം - വിദേശഉദ്യോഗം ഉപേക്ഷിച്ച് ജന്മനാട്ടിൽ പുതിയ കർമമേഖലകൾക്കു രൂപകൽപന ചെയ്യും. ജീവിതപങ്കാളിയുടെ യുക്തിയുക്തമായ സമീപനം അബദ്ധങ്ങൾ ഒഴിവാകുവാൻ ഉപകരിക്കും.
തിരുവോണം - അവ്യക്തമായ പണമിടപാടുകളിൽനിന്നും പിന്മാറും. മാസത്തിലൊരിക്കൽ ഗൃഹത്തിൽ വന്നുപോകുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.
അവിട്ടം - നഷ്ടപ്പെട്ട ഉദ്യോഗം തിരിച്ചുലഭിക്കുവാൻ സാധ്യതയുണ്ട്. ആത്മവിശ്വാസത്തോടുകൂടി പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും
ചതയം - മത്സരത്തിൽ വിജയിച്ചതിനാൽ പാരിതോഷികങ്ങൾ ലഭിക്കും. ഉദ്ദേശിക്കുന്ന വിഷയത്തിൽ ഉപരിപഠനത്തിന് ചേരുവാനിടവരും.
പൂരുരുട്ടാതി - മേലധികാരിയുടെ പ്രതിനിധിയായി ചർച്ചകൾ നയിക്കുവാനിടവരും. തീരുമാനങ്ങൾ പ്രാവർത്തികമാക്കുവാൻ സാധിക്കും.
ഉത്രട്ടാതി - പൊതുപ്രവർത്തനങ്ങളിൽ വ്യാപൃതനാകും. അസാധ്യമെന്നു തോന്നുന്ന പലതും നിഷ്പ്രയാസം സാധിക്കും.
രേവതി - വ്യാപാര – വ്യവസായ മേഖലകളിൽനിന്നും സാമ്പത്തികനേട്ടമുണ്ടാകും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും.
Content Highlights: Weekly Prediction | Kanippayyur Narayanan Namboodiripad | Weekly Star Prediction | Star Prediction | 2023 October 01 to 07 | Manorama Astrology